
കശ്മീര്‍ ഫയല്‍സ് പ്രൊപ്പഗാണ്ട സിനിമ തന്നെ; ലാപിഡിനെ പിന്തുണച്ച് ജൂറി അംഗങ്ങളും
ന്യൂദല്‍ഹി: വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ദി കശ്മീര്‍ ഫയല്‍സ് എന്ന സിനിമ പ്രൊപഗണ്ടയും അശ്ലീലവും ആണ് എന്ന് വിശേഷിപ്പിച്ച ഇസ്രായേല്‍ ചലച്ചിത്ര നിര്‍മ്മാതാവ് നദവ് ലാപിഡിന് പിന്തുണയുമായി ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ മൂന്ന് ജൂറി അംഗങ്ങള്‍. ജിങ്കോ ഗോട്ടോ, പാസ്‌കെല്‍ ചാവന്‍സ്, ഹാവിയര്‍ അംഗുലോ ബാര്‍ട്ടൂറന്‍ എന്നിവരാണ് നദവ് ലാപിഡിന്റെ പരാമര്‍ശത്തെ പിന്തുണച്ചത്.
ജൂറി ചീഫ് എന്ന നിലയില്‍ ലാപിഡ് പറഞ്ഞത് മുഴുവന്‍ ജൂറിക്കും അറിയാമെന്നും അത് തങ്ങള്‍ അംഗീകരിക്കുന്നുവെന്നും മറ്റ് ജൂറി അംഗങ്ങളും സംയുക്തമായി പറഞ്ഞു. നേരത്തെ ഐ എഫ് എഫ് ഐ ജൂറിയിലെ ഏക ഇന്ത്യന്‍ അംഗമായ സുദീപ്‌തോ സെന്‍ നദവ് ലാപിഡിന്റേത് വ്യക്തിപരമായ അഭിപ്രായമാണ് എന്ന് പറഞ്ഞിരുന്നു. ഇത് തള്ളുന്നതാണ് ജൂറി അംഗങ്ങളുടെ സംയുക്ത പ്രസ്താവന.

കാശ്മീരി പണ്ഡിറ്റുകളുടെ ദുരന്തത്തെ നിഷേധിക്കാന്‍ താന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും എന്നാല്‍ സിനിമയുടെ സിനിമാറ്റിക് കൃത്രിമത്വങ്ങളെ കുറിച്ച് മാത്രമേ അഭിപ്രായം പറഞ്ഞിട്ടുള്ളൂവെന്നും എന്നും ലാപിഡ് പറഞ്ഞിരുന്നു. മൂന്ന് സഹ ജൂറി അംഗങ്ങളും സംയുക്ത പ്രസ്താവനയില്‍ നദവ് ലാപിഡിന്റെ വാദത്തിന് പിന്തുണ നല്‍കുകയാണ് ചെയ്യുന്നത്. ഓസ്‌കാര്‍ നാമനിര്‍ദ്ദേശം ലഭിച്ച അമേരിക്കന്‍ ചലച്ചിത്ര പ്രവര്‍ത്തകനാണ് ജൂറിം അംഗമായ ജിങ്കോ ഗോട്ടോ.
പണവും പ്രശസ്തിയും കുമിഞ്ഞ് കൂടും.. എന്ത് ചെയ്താലും ഭാഗ്യം; ഈ രാശിക്കാരുടെ തലവര മാറാന്‍ സമയമായി

ഹാവിയര്‍ എ ബാര്‍ട്ടൂറന്‍ ഫ്രാന്‍സില്‍ നിന്നുള്ള ഡോക്യുമെന്ററി ഫിലിം മേക്കറും പത്രപ്രവര്‍ത്തകനുമാണ്. ഫ്രാന്‍സിലെ സിനിമാ എഡിറ്ററാണ് പാസ്‌കെല്‍ ചാവന്‍സ്. ദി കശ്മീര്‍ ഫയല്‍സ് ഒരു അസഭ്യമായ പ്രൊപ്പഗണ്ടയായി തങ്ങള്‍ക്ക് തോന്നി എന്നും ഇത്തരമൊരു അഭിമാനകരമായ ചലച്ചിത്രമേളയുടെ കലാപരമായ മത്സര വിഭാഗത്തിന് അനുചിതമായ സിനിമയാണ് ഇത് എന്നുമായിരുന്നു ലാപിഡ് പറഞ്ഞത്.

ഈ പ്രസ്താവനയില്‍ തങ്ങള്‍ ഉറച്ചുനില്‍ക്കുന്നു എന്നാണ് ജൂറി അംഗങ്ങളും പറയുന്നു. സിനിമയുടെ ഉള്ളടക്കത്തിലെ രാഷ്ട്രീയ നിലപാടല്ല സ്വീകരിച്ചത് എന്നും കലാപരമായ പ്രസ്താവനയാണ് തങ്ങള്‍ നടത്തിയത് എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഈ വേദി രാഷ്ട്രീയത്തിനായി ഉപയോഗിക്കുന്നതും നാദവ് ലാപിഡിിന് നേരെയുള്ള വ്യക്തിപരമായ ആക്രമണങ്ങളും കാണുന്നതില്‍ തങ്ങള്‍ക്ക് വലിയ സങ്കടമുണ്ട്. എന്നും അവര്‍ വ്യക്തമാക്കി.
ഹിമാചലില്‍ കണക്കുകൂട്ടലെല്ലാം തെറ്റി ബിജെപി, വിചാരിച്ചതിലും വലിയ പണി കാത്തിരിക്കുന്നു?; അടിയന്തരയോഗം

അതേസമയം നദവ് ലാപിഡിന്റെ പ്രസ്താവനയ്‌ക്കെതിരെ സംവിധായകന്‍ വിവേക് അഗ്നിഹോത്രിയും നടന്‍ അനുപം ഖേറും രംഗത്തെത്തിയിരുന്നു. 1990 കളില്‍ തീവ്രവാദം മൂലം കാശ്മീര്‍ വിടേണ്ടി വന്ന പണ്ഡിറ്റുകളുടെ ദുരന്തം ലാപിഡ് നിഷേധിച്ചുവെന്ന് വിവേക് അഗ്‌നിഹോത്രി ആരോപിച്ചു. പരാമര്‍ശത്തിന് പിന്നില്‍ ഗൂഢാലോചന നടന്നതായി നടന്‍ അനുപം ഖേറും ആരോപിച്ചിരുന്നു.