Get Updates
Get notified of breaking news, exclusive insights, and must-see stories!

മുംബൈ ഐഐടിയിലും ചുംബന സമരം, കിസ്സ് ഓഫ് ലവിന് ഐക്യദാര്‍ഢ്യം

മുംബൈ: സദാചാരോ പോലീസിനെതിരെ കേരളത്തില്‍ നടക്കുന്ന ചുംബനക്കൂട്ടായ്മക്ക് ഇപ്പോള്‍ഡ ലോകവ്യാപാകമായി സ്വീകാര്യത ലഭിച്ചുകൊണ്ടിരിക്കുകയാണ്. ബിബിസിയും വാള്‍സ്ട്രീറ്റ് ജേര്‍ണലും ഒക്കെ ഇത് സംബന്ധിച്ച വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നു.

എന്നാല്‍ ഇന്ത്യയില്‍ തന്നെ മറ്റൊരിടത്ത് കൂടി കേരളത്തിന്റെ കിസ്സ് ഓഫ് ലവ് ആവര്‍ത്തിക്കും. ഒരേ സമയത്ത് തന്നെ. മുംബൈ ഐഐടിയില്‍...

IIT B Kissi

രാജ്യത്തെ ഏറ്റവും പ്രസിദ്ധമായ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒന്നായി മുംബൈ ഐഐടിയിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും ഈ കൂട്ടായ്മയില്‍ പങ്കാളികളാവും. നൂറോളം പേര്‍ പങ്കെടുക്കും എന്നാണ് വിവരം.

നവംബര്‍ 2 ഞായറാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് പിരപാടി. ഇതേ സയത്ത് തന്നെയാണ് കൊച്ചിയിലെ മറൈന്‍ ഡ്രൈവിലും കൂട്ടായ്മ നടക്കുക.

സദാചാരപോലീസിനെ ഇന്നത്തെ ലോകത്ത് അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് കൂട്ടായ്മക്ക് നേതൃത്വം നല്‍കുന്ന മുംബൈ ഐഐടിയിലെ ഗവേഷണ വിദ്യാര്‍ത്ഥി ഉദിപ്ത ചാറ്റര്‍ജി പറയുന്നത്. പൊതു സ്ഥലത്തെ സ്‌നേഹ പ്രകടനം ഒരിക്കലും ഇന്ത്യയില്‍ കുറ്റകരമല്ലെന്നും ചാറ്റര്‍ജി പറയുന്നു.

ഐഐടിയിലെ പ്രോഗ്രസീവ് ആന്‍ഡ് ഡെമോക്രാറ്റിക് സ്റ്റുഡന്റ്‌സ് കളക്ടീവ് ആണ് കൂട്ടായ്മക്ക് പിന്നില്‍. ഇവര്‍ക്കൊപ്പം സാഥി എന്ന കൂട്ടായ്മയും ഉണ്ട്. ഭിന്ന ലൈംഗികതയുടെ അംഗീകാരത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് സാഥി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+