ഐഐടികള്‍ ഇന്ത്യ-ഹിന്ദു വിരുദ്ധതയ്ക്കും ഉപയോഗിക്കുന്നു : ആര്‍എസ്എസ്
ദില്ലി : രാജ്യത്തെ ഐഐടികള്‍ ഇന്ത്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും ഹിന്ദു വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിക്കുന്നുവെന്ന് ആര്‍എസ്എസ് മുഖമാസിക ഓര്‍ഗനൈസര്‍.
ഐഐടികളില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യമുണ്ട്. ഐഐടികള്‍ ഇപ്പോഴും നിയന്ത്രിക്കുന്നത് കോണ്‍ഗ്രസും ഇടതു പാര്‍ട്ടികളുമാണെന്നും ഓര്‍ഗനൈസര്‍ ആരോപിക്കുന്നു.

ഹരിദ്വാറിലെ റൂര്‍ക്കി ഐ.ഐ.ടിയില്‍ മാംസ ഭക്ഷണം കഴിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അനുമതി നല്‍കുകയും റൂര്‍ക്കല എന്‍.ഐ.ടിയില്‍ കമ്മ്യൂണിറ്റി ഹാളില്‍ പൂജ ചെയ്യാനുള്ള അനുമതി നിഷേധിക്കുകയും ചെയ്തു. ഇവ ചൂണ്ടിക്കാണിക്കുന്നത് ഹിന്ദു വിരുദ്ധതയുടെ തെളിവാണെന്ന് ഓര്‍ഗനൈസര്‍ പറയുന്നു.
ബോംബെ ഐ.ഐ.ടി ചെയര്‍മാന്‍ അനില്‍ കാക്കോദ്കര്‍, അഹമ്മദാബാദ് ഐ.ഐ.എം ചെയര്‍മാന്‍ എ.എം നായിക്ക് എന്നിവര്‍ കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചതിനെതിരെയും ആര്‍.എസ്.എസ് മുഖമാസികയില്‍ പറയുന്നു












Click it and Unblock the Notifications