അവിഹിതം കയ്യോടെ പിടിച്ച ഭാര്യക്ക് കൂര്രമര്‍ദനം;ഉന്നത പൊലീസ് ഉദ്യോഗസ്ഥനെ പിരിച്ചു വിട്ട് മധ്യപ്രദേശ്
ഭോപ്പാല്‍: തന്റെ അവിഹിത ബന്ധം പിടി കൂടിയ ഭാര്യയെ ക്രൂരമായി മര്‍ദിച്ച് മധ്യപ്രദേശ് പൊലീസ് സേനയിലെ ഉന്നത ഉദ്യോഗസ്ഥന്‍. ഡയറക്ടർ ജനറൽ ഓഫ് പോലീസ് (പ്രോസിക്യൂഷൻ) പദവിയിലിക്കുന്ന പുരുഷോത്തം ശർമയാണ് ഭാര്യയെ മര്‍ദിച്ചത്. മര്‍ദനത്തിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഇയാള്‍ ഭാര്യയെ അതിക്രൂരമായി മര്‍ദ്ദിക്കുന്നത് ദൃശ്യങ്ങളില്‍ കാണാന്‍ സാധിക്കും.
ഭാര്യയെ നിലത്ത് വീഴ്ത്തിയ ശേഷം മര്‍ദിക്കുകയായിരുന്നു. അടിയുടെ ശബ്ദം വീഡിയോയില്‍ വ്യക്തമായി കേള്ഡക്കാന്‍ സാധിക്കും. ഒപ്പമുണ്ടായിരുന്നവരില്‍ ഒരാള്‍ ശര്‍മയെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ വഴങ്ങിയില്ല. ക്രൂരമായ മര്‍ദനമേറ്റ ഭാര്യ ഉറക്കെ ബഹളമുണ്ടാക്കുന്നതും വീഡിയോയില്‍ കേള്‍ക്കാം.

ഭാര്യ കത്തി ഉപയോഗിച്ച് മുറിവേൽപ്പിച്ചുവെന്ന് ആരോപിച്ച് പരിക്കേറ്റ കൈ ശര്‍മ മറ്റ് രണ്ടുപേര്‍ക്ക് കാണിച്ചു കൊടുക്കുന്നുണ്ട്. എന്നാല്‍ ആത്മരക്ഷയ്ക്കായി കത്രിക ഉപയോഗിച്ചതായി ഭാര്യ പറയുന്നതും വീഡിയിയോല്‍ കേൾക്കാം. സംഭവം വലിയ വാര്‍ത്തയായതിന് പിന്നാനെ ശര്‍മയെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടതായി മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ അറിയിച്ചിട്ടുണ്ട്.
മറ്റൊരു സ്ത്രീയുമായുള്ള ബന്ധത്തെ തുടര്‍ന്നാണ് ഇരുവരും തമ്മില്‍ വഴക്കുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അവരുടെ വീട്ടില്‍ വെച്ച് ശര്‍മയെ ഭാര്യ പിടികൂടുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നുണ്ടായ വാക്ക് തര്‍ക്കം അക്രമത്തിലേക്ക് നയിക്കുകയായിരുന്നു. ആദായനികുതി വകുപ്പിലെ ഡെപ്യൂട്ടി കമ്മീഷണറായ പുരുഷോത്തം ശർമയുടെ മകൻ പാർത്ത് ആക്രമണത്തിന്റെ വീഡിയോ സംസ്ഥാന ആഭ്യന്തരമന്ത്രി നരോട്ടം മിശ്രയ്ക്കും ചില മുതിർന്ന ഉദ്യോഗസ്ഥർക്കും അയച്ച് നല്‍കുകുയം നടപടി എടുക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.












Click it and Unblock the Notifications