കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെന്നൈ മഴ: മോദിയുടെ ഫോട്ടോ ഫോട്ടോഷോപ്പ് ചെയ്തു, പിഐബിക്ക് പണികിട്ടി!

  • By Muralidharan
Google Oneindia Malayalam News

ദില്ലി: രാജാവിനേക്കാള്‍ വലിയ രാജഭക്തി എന്ന് കേട്ടിട്ടേയുള്ളൂ. മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററില്‍ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ വ്യാഴാഴ്ച ചെയ്തത് അതാണ്. ചെന്നൈയിലെ പ്രളയബാധിത പ്രദേശങ്ങളില്‍ ആകാശനിരീക്ഷണം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രത്തില്‍ ഫോട്ടോഷോപ്പ് നടത്തിയാണ് പി ഐ ബി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.

വിമാനത്തില്‍ ഇരുന്ന് മോദി ദുരിതം ബാധിച്ച സ്ഥലങ്ങള്‍ നോക്കിക്കാണുന്ന ചിത്രമാണ് പി ഐ ബി ഫോട്ടോഷോപ്പ് ചെയ്തത്. പുറത്തേക്ക് നോക്കുന്ന മോദി ദുരന്തബാധിത പ്രദേശങ്ങള്‍ കാണുന്നതായിട്ടായിരുന്നു ചിത്രം. വെള്ളത്തില്‍ മുങ്ങിയ കെട്ടിടങ്ങളും മരങ്ങളും ചിത്രത്തില്‍ കാണാമായിരുന്നു. എന്നാല്‍ സംഭവം വിവാദമായതോടെ പി ഐ ബി പോസ്റ്റ് ഡിലീറ്റ് ചെയ്തു.

ഔദ്യോഗിക അക്കൗണ്ടില്‍

ഔദ്യോഗിക അക്കൗണ്ടില്‍

പി ഐ ബിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലാണ് ഈ ഫോട്ടോഷോപ്പ് പോസ്റ്റ് വന്നത് എന്നതാണ് ഇതിലെ ഏറ്റവും രസകരമായ കാര്യം.

ശരിക്കും മോദി കണ്ടതെന്താ

ശരിക്കും മോദി കണ്ടതെന്താ

വിമാനത്തിന്റെ വിന്‍ഡോയിലൂടെ മോദി പുറത്തേക്ക് നോക്കുമ്പോള്‍ പ്രത്യേകിച്ച് ഒന്നും കാണുന്നില്ല.ആകാശമല്ലാതെ. ഈ ചിത്രം മോദി തന്നെ ഗൂഗിള്‍ പ്ലസിലും മറ്റും പോസ്റ്റ് ചെയ്തിട്ടുണ്ട്.

സഹായം പ്രഖ്യാപിച്ചു

സഹായം പ്രഖ്യാപിച്ചു

ചെന്നൈയിലെ ദുരിത ബാധിത പ്രദേശങ്ങളിലൂടെ ആകാശനിരീക്ഷണം നടത്തിയ മോദി മുഖ്യമന്ത്രി ജയലളിതയുമായി കൂടിക്കാഴ്ച നടത്തി.

 ചോദിച്ചത് ഇത്ര, കിട്ടിയതോ

ചോദിച്ചത് ഇത്ര, കിട്ടിയതോ

അയ്യായിരം കോടിയുടെ സഹായമാണ് തമിഴ്‌നാട് സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. ആയിരം കോടിയുടെ പാക്കേജാണ് അനുവദിച്ചത്. നേരത്തെ 940 കോടി രൂപയുടെ അടിയന്തിര സഹായം
പ്രഖ്യാപിച്ചിരുന്നു.

ചിത്രം വിവാദമായി

ചിത്രം വിവാദമായി

മോദിയുടെ ഫോട്ടോഷോപ്പ് ചിത്രം ട്വിറ്ററിലിട്ട പി ഐ ബിയുടെ നടപടി വലിയ വിവാദമായി.ട്വിറ്റരാദികള്‍ ട്രോളുകളുമായിട്ടാണ് ഈ പോസ്റ്റിനെ എതിരേറ്റത്. നിവൃത്തിയില്ലാതെ ഈ ഫോട്ട ഡിലീറ്റ് ചെയ്യേണ്ട സ്ഥിതി വരെ ഉണ്ടായി.

എന്താണീ പി ഐ ബി

എന്താണീ പി ഐ ബി

സര്‍ക്കാര്‍ നയങ്ങളും പരിപാടികളും സംബന്ധിച്ച വിവരങ്ങളും വാര്‍ത്തകളും ജനങ്ങളിലേക്ക് എത്തിക്കാനുള്ള ചുമതല പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ എന്ന പി ഐ ബിക്കാണ്. 1919ലാണ് ഇത് തുടങ്ങിയത്.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍

English summary
PIB tweets photoshopped image of PM Narendra Modi surveying flood-affected Chennai sparks controversy in social media.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X