സച്ചിനും കൂട്ടരും അടിച്ചെടുത്തത് കിരീടം മാത്രമല്ല, കൈയിലെത്തുക കോടികള്‍; ഒറ്റദിവസം ലക്ഷപ്രഭുവായി റായിഡു!
വിരമിച്ചിട്ട് പത്ത് വര്‍ഷത്തിലേറെയായിട്ടും സച്ചിന് ടെന്‍ഡുല്‍ക്കറുടെ കളിമികവിന് ഒട്ടും കോട്ടം തട്ടിയിട്ടില്ല എന്ന് വെളിവാക്കുന്നതായിരുന്നു പ്രഥമ ഇന്റര്‍നാഷണല്‍ മാസ്റ്റേഴ്സ് ലീഗ്. ഇന്ത്യാ മാസ്റ്റേഴ്സിനെ നയിച്ച സച്ചിന് ടെന്‍ഡുല്‍ക്കര്‍ തന്റെ പ്രതാപകാലത്തെ അനുസ്മരിപ്പിക്കുന്ന ഷോട്ടുകളുമായി ലീഗിലുടനീളം കളം നിറഞ്ഞപ്പോള്‍ ഇന്നലെ നടന്ന ഫൈനലില്‍ വെസ്റ്റ് ഇന്‍ഡീസ് മാസ്റ്റേഴ്സിനെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് കിരീടം നേടിയത്.
എസ്വിഎന്എസ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ 50,000 ത്തോളം കാണികളെ സാക്ഷിയാക്കിയായിരുന്നു ഇന്ത്യയുടെ കിരീട നേട്ടം. സച്ചിന് നയിച്ച ഇന്ത്യന്‍ ടീമില്‍ യുവരാജ് സിംഗ്, ഇര്ഫാന് പത്താന്, യൂസഫ് പത്താന്, സ്റ്റുവര്‍ട്ട് ബിന്നി എന്നിവര്‍ ഭാഗമായിരുന്നു. വെസ്റ്റ് ഇന്‍ഡീസ് ഇലവനെ ബ്രയാന്‍ ലാറയായിരുന്നു നയിച്ചിരുന്നത്. കിരീടനേട്ടത്തോടൊപ്പം വലിയൊരു സമ്മാനത്തുകയും സച്ചിനും കൂട്ടരും സ്വന്തമാക്കിയിട്ടുണ്ട്.

ഇന്റര്‍നാഷണല്‍ മാസ്റ്റേഴ്സ് ലീഗിന്റെ വിജയികള്‍ക്ക് ഒരു കോടി രൂപയാണ് സമ്മാനത്തുകയായി ലഭിച്ചിരിക്കുന്നത്. റണ്ണേഴ്സ് അപ്പായ വെസ്റ്റ് ഇന്‍ഡീസിന് 50 ലക്ഷം രൂപ ലഭിക്കും. ബാങ്ക് ഓഫ് ബറോഡ മാസ്റ്റര്‍ സ്ട്രോക്ക് ഓഫ് ദി മാച്ച് ആയത് അമ്പാട്ടി റായിഡു ആണ്. ഫൈനലില്‍ 9 ഫോറുകള്‍ നേടിയ അദ്ദേഹത്തിന് 50,000 രൂപ ലഭിക്കും. ഫൈനലിലെ ഏറ്റവും കൂടുതല്‍ സിക്സും റായിഡുവാണ് നേടിയത്.
ഇതിനും 50000 രൂപ അദ്ദേഹത്തിന് ലഭിക്കും. പ്ലെയര്‍ ഓഫ് ദി മാച്ച് ആയി കൂടി തിരഞ്ഞെടുക്കപ്പെട്ട അമ്പാട്ടി റായിഡുവിന് ഈ ഇനത്തില്‍ (50 പന്തില്‍ 74 റണ്‍സ്) 50,000 രൂപ ലഭിക്കും. സീസണില്‍ ഏറ്റവും കൂടുതല്‍ ഫോറുകള്‍ നേടിയത് ശ്രീലങ്കയുടെ കുമാര്‍ സംഗക്കാരയാണ്, 38 ഫോറുകള്‍. അഞ്ച് ലക്ഷം രൂപയാണ് സംഗക്കാരയ്ക്ക് ലഭിച്ചത്. ഏറ്റവും കൂടുതല്‍ സിക്സറുകള്‍ ഓസ്ട്രേലിയയുടെ ഷെയ്ന് വാട്സണിന്റെ പേരിലാണ്, 25 സിക്സറുകള്‍.
ഇതിനും അഞ്ച് ലക്ഷം രൂപയാണ് സമ്മാനമായി ലഭിക്കുക. ഇന്നലെ നടന്ന ഫൈനലില്‍ വെസ്റ്റ് ഇന്‍ഡീസ് ഉയര്‍ത്തിയ 149 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ അനായാസം മറികടക്കുകയായിരുന്നു. താരതമ്യേന ചെറിയ ടോട്ടല്‍ പിന്തുടര്‍ന്നിറങ്ങിയ ടീം ഇന്ത്യയ്ക്ക് സച്ചിനും (25) റായിഡുവും (74) മികച്ച തുടക്കമാണ് നല്‍കിയത്. ഇരുവരും ഒന്നാം വിക്കറ്റില്‍ 67 റണ്‍സ് കൂട്ടിച്ചേര്‍ത്തു. സച്ചിന് തന്റെ സിഗ്നേച്ചര്‍ കവര്‍ ഡ്രൈവുകളും ഫ്ലിക്കുകളും ഉപയോഗിച്ച് ആരാധകര്‍ക്ക് ആവേശമൊരുക്കി.
18 പന്തുകള്‍ നേരിട്ട സച്ചിന് രണ്ട് ബൗണ്ടറികളും ഒരു സിക്സറും അടക്കമാണ് 25 റണ്‍സാണ് നേടിയത്. 50 പന്തില്‍ ഒമ്പത് ഫോറുകളും മൂന്ന് ഭീമന് സിക്സറുകളും പറത്തിയാണ് റായിഡു 74 റണ്‍സ് അടിച്ചെടുത്തത്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications