കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുപ്രീം കോടതി ജസ്റ്റിസിനെ ഇംപീച്ച് ചെയ്യണമെന്ന സിപിഎം നിര്‍ദ്ദേശത്തിന് തിരിച്ചടി

  • By Desk
Google Oneindia Malayalam News

ദില്ലി : സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ ഇംപീച്ച് ചെയ്യണമെന്ന സിപിഎം ആവശ്യത്തിന് തിരിച്ചടി. പ്രതിപക്ഷ പാര്‍ട്ടികളായ കോ​ണ്‍ഗ്രസിന്‍റേയോ സമാജ് വാദി പാര്‍ട്ടിയുടേയോ പിന്തുണ ലഭിക്കാഞ്ഞതോടെയാണ് സിപിഎമ്മിന്‍റെ നീക്കം പൊളിഞ്ഞത്.സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കെതിരെ ജസ്റ്റിസ് ചെലമേശ്വറിന്‍റെ നേതൃത്വത്തിലുള്ള ജഡ്ജിമാര്‍ രംഗത്തെത്തിയതോടെയാണ് സുപ്രീം കോടതിയിലെ പ്രതിസന്ധി തുടങ്ങിയത്.

dipak misra

ജസ്റ്റിസ് ലോയയുടെ ദുരൂഹ മരണം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ചീഫ് ജസ്റ്റിസ് മിശ്രയയുടെ തിരുമാനങ്ങളോട് പ്രതിഷേധിച്ച് ജഡ്ജിമാര്‍ പത്രസമ്മേളനം വിളിച്ച് കാര്യങ്ങള്‍ പുറംലോകത്തെ അറിയിക്കുകയായിരുന്നു. അതീവ പ്രധാന്യമര്‍ഹിക്കുന്ന കേസുകള്‍ പോലും അപ്രധാന ബെഞ്ചുകളെയാണ് ചീഫ് ജസ്റ്റിസ് ഏല്‍പ്പിക്കുന്നതെന്നും ജഡ്ജിമാര്‍ ആരോപിച്ചിരുന്നു. ഇത് വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തി.

ഇതോടെയാണ് ബജറ്റ് സമ്മേളനത്തില്‍ ഇംപീച്ചുമായി ബന്ധപ്പെട്ട കാര്യം ആലോചിക്കുമെന്ന് സിപിഎ​ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കിയത്. പരമേന്നത കോടതിയില്‍ ഉയര്‍ന്ന പ്രതിസന്ധി പരിഹരിക്കപെടണമെന്നും ബജറ്റ് സമ്മേളനത്തില്‍ കുറ്റാരോപണ മെമ്മോ അവതരിപ്പിക്കുമെന്നും യെച്ചൂരി വ്യക്തമക്കായിരുന്നു.എന്നാല്‍ ഇപ്പോള്‍ ഇംപീച്ച് മെന്‍റ് നടപടികളിലേക്ക് നീങ്ങേണ്ട ആവശ്യമില്ലെന്ന് മറ്റ് പാര്‍ട്ടികള്‍ വ്യക്തമാക്കി. ഡിഎംകെയും, ടിഎംസിയും ഇതേ നിലപാട് തന്നെയാണ് സ്വീകരിച്ചത്.

English summary
The move to impeach, Chief Justice of India, Dipak Misra appears to be falling flat. The CPI(M) which mooted the idea said it was in talks with various opposition leaders regarding the issue.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X