കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പത്താം ക്ലാസ്സിൽ കണക്കിന് നൂറിൽ 36 ഇംഗ്ലീഷിന് 35; പരിമിതികളെ കഷ്ടപ്പാടുകൊണ്ട് കീഴടക്കിയ കളക്ടർ

  • By Akhil Prakash
Google Oneindia Malayalam News

അഹമ്മദാബാദ്: കഷ്ടപ്പാടുകളോട് പോരാടി വിജയം നേടാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നവർക്ക് പ്രചോദനമായി ഒരു ട്വിറ്റർ പോസ്റ്റ് വൈറൽ ആകുന്നു. ഗുജറാത്തിൽ നിന്നുള്ള ഒരു ഐഎഎസ് ഉദ്യോ ഗസ്ഥന്റെ വിജയകഥ പങ്കുവെച്ചുള്ള ട്വീറ്റ് ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ഗുജറാത്തിലെ ബറൂച്ചിലെ കളക്ടറായ തുഷാർ സുമേരയെക്കുറിച്ചാണ് ട്വീറ്റ്. മറ്റൊരു ഐഎസ്എസ് ഉദ്യോ ഗസ്ഥനായ അവനീഷ് ശരണും മോട്ടിവേഷണൽ സ്പീക്കർ ഷൈലേഷ് സ ഗ്പ്രീയ എന്നിവരാണ് ആണ് തുഷാറിനെക്കുറിച്ച് ട്വീറ്റ് ചെയ്തിരിക്കുന്നത്.

തുഷാർ സുമേരയുടെ പത്താം ക്ലാസിലെ മാർക്ക് ലിസ്റ്റും അദ്ദേഹം കളക്ടർ കസേരയിൽ ഇരിക്കുന്ന ഒരു ചിത്രവും ആണ് ട്വീറ്റിൽ ഉള്ളത്. മാർക്ക് ഷീറ്റിലെ മാർക്കാണ് എല്ലാവർക്കും അതിശയമായി തോന്നുന്നത്. ഗണിതത്തിൻ നൂറിൽ 36ഉം ഇം ഗ്ലീഷിന് നൂറിൽ 35ഉം സയൻസിന് 38ഉം മാർക്ക് ആണ് തുഷാറിന് ഉള്ളത്. ഗ്രാമവാസികളും അധ്യാപകരും എല്ലാവരും തന്നെ എഴുതി തള്ളിയ വിദ്യാർത്ഥി ആയിരുന്നു നിലവിലെ ബറൂച്ച് കളക്ടർ തുഷാർ സുമേര എന്ന് ചിത്രങ്ങൾക്ക് അടിക്കുറിപ്പായി അവനീഷ് ശരൺ എഴുതി. ട്വീറ്റ് പോസ്റ്റ് ചെയ്ത് ഇതിനോടകം തന്നെ 17.4k ലൈക്കുകളും നിരവധി മികച്ച പ്രതികരണങ്ങളും ട്വീറ്റിന് ലഭിച്ചു.

 tushardsumera

"സഗ്പ്രിയക്ക് എന്നെ അറിയാം, കഠിനാധ്വാനത്തിലൂടെ ഒരാൾക്ക് എങ്ങനെ പരിമിതികളെ മറികടക്കാൻ കഴിയുമെന്നതിന് അദ്ദേഹം പലപ്പോഴും വിദ്യാർത്ഥികൾക്ക് എന്റെ ഉദാഹരണം നൽകാറുണ്ട്. ഇത്തവണ പത്താം ക്ലാസിലെ മാർക്ക് ഷീറ്റിന്റെ ഒരു ചിത്രം നൽകാൻ അദ്ദേഹം എന്നോട് ആവശ്യപ്പെട്ടിരുന്നു. പ്രധാനവിഷയങ്ങളിൽ എനിക്ക് കുറവ് മാർക്ക് ആയിരുന്നു." സുമേര പറഞ്ഞു. സ്വയം പഠിച്ചാണ് ഇംഗ്ലീഷും ഗണിതവും യുപിഎസ്‌സി പാസായത് എന്നും സുമേര അവകാശപ്പെട്ടു. അതേ സമയം നിരവധി ക്ഷേമ പദ്ധതികൾ വിജയകരമായി നടപ്പാക്കിയതിന് ബറൂച്ച് ജില്ലാ ഭരണകൂടത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തിടെ അഭിനന്ദിച്ചിരുന്നു.

സിനിമയില്‍ നായികയാക്കാമെന്ന് പറഞ്ഞ് സീരിയല്‍ നടിയെ പീഡിപ്പിച്ചു; ക്യാമറാമാന്‍ അറസ്റ്റില്‍സിനിമയില്‍ നായികയാക്കാമെന്ന് പറഞ്ഞ് സീരിയല്‍ നടിയെ പീഡിപ്പിച്ചു; ക്യാമറാമാന്‍ അറസ്റ്റില്‍

"ഐഎഎസ് ഓഫീസറായി ജോലി ചെയ്യുന്നത് വളരെ സംതൃപ്തി നൽകുന്നു. ഒറ്റ ദിവസം കൊണ്ട് ഒരാൾ ബോർഡ് പരീക്ഷകൾ, പൊതുജനാരോഗ്യ കേന്ദ്രം, ജനസേവാ കേന്ദ്രം എന്നിവ പരിശോധിക്കുന്നു. ഈ സന്ദർശനവും അവലോകനവും പല ജീവിതങ്ങളിലും ചില മാറ്റങ്ങൾ കൊണ്ടുവരാൻ സാധ്യതയുണ്ട്." തുഷാർ സുമേര ഒരു പഴയ ട്വീറ്റിൽ പറഞ്ഞു. അതേ സമയം തന്നെക്കുറിച്ച് ട്വീറ്റ് ചെയ്ത തന്റെ സീനിയർ ഉദ്യോ ഗസ്ഥനായ അവനീഷ് ശരണിന് നന്ദി അറിയിക്കുന്നതായി തുഷാർ പറഞ്ഞിരുന്നു. 2012 ബാച്ച് ഐഎഎസ് ഉദ്യോ ഗസ്ഥനാണ് തുഷാർ സുമേര. ആർട്‌സ് സ്ട്രീമിൽ ബിരുദം പൂർത്തിയാക്കിയ അദ്ദേഹം യുപിഎസ്‌സി പരീക്ഷ പാസാകുന്നതിന് മുമ്പ് സ്കൂൾ അധ്യാപകനായി ജോലി ചെയ്തിരുന്നു.

ചുവപ്പഴകില്‍ മിന്നിത്തിളങ്ങി വരദ; വൈറല്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ട്രന്‍ഡിംഗ്

Recommended Video

cmsvideo
Dr. Robin Dilsha | ഒരുപാട് സ്വപ്നങ്ങളുമായി വന്ന മനുഷ്യനാണ് | #Entertainment | OneIndia

English summary
in 10th Class Mathematics 36 out of 100 English 35; The collector who has overcome the limitations with difficulty is going viral on Twitter
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X