കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജഡ്ജിയ്ക്കെതിരെ കോടതി അലക്ഷ്യത്തിന് നടപടി ! ചരിത്രത്തിൽ ആദ്യം ! ദളിതനായത് കൊണ്ടെന്ന് ജഡ്ജി!!

ജസ്റ്റിസ് കര്‍ണയെ സുപ്രീംകോടതി ഡീബാർ ചെയ്തു. അദ്ദേഹത്തിന്റെ കൈവശമുള്ള രേഖകൾ ഉടൻ ഹാജരാക്കാനും നിർദ്ദേശം ഉണ്ട്.

  • By Deepa
Google Oneindia Malayalam News

ദില്ലി: സിറ്റിംഗ് ജഡ്ജിയ്ക്ക് എതിരെ കോടതി അലക്ഷ്യത്തിന് നടപടി . ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരം ഒരു നടപടി. കല്‍ക്കത്ത ഹൈക്കോടതിയിലെ ജഡ്ജി കർണയെ സുപ്രീംകോടതി ഡീ ബാർ ചെയ്തു. ജസ്റ്റിസ് കർണയുടെ മുന്നിലുള്ള കേസുകൾ ഉടൻ തന്നെ മറ്റൊരു ജഡ്ജിയുടെ ബെഞ്ചിലേക്ക് മാറ്റും.

താൻ ദളിതൻ ആയത് കൊണ്ടാണ് ഇത്തരം നടപടികൾ ഉണ്ടാകുന്നതെന്ന് ജസ്റ്റിസ് കർണ ആരോപിച്ചതും വിവാദം ആയിരുന്നു. ഇന്ത്യൻ നീതിന്യായ വ്യവസ്ഥയ്ക്ക് നാണക്കേടാണ് ഈ പ്രസ്താവന എന്നാണ് സുപ്രീംകോടതി വിലയിരുത്തിയത്.

ചീഫ് ജസ്റ്റിസ് നടപടി സ്വീകരിച്ചു

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജെ എസ് കെഹാറിന്‌റെ നേതൃത്വത്തിലുള്ള ഡിവിഷന്‍ ബെഞ്ചാണ് കല്‍ക്കത്ത ഹൈക്കോടതിയിലെ ജഡ്ജി സി എസ് കര്‍ണന് എതിരെ നടപടി സ്വീകരിച്ചത്. സുപ്രീംകോടതിയെ ഏഴ് മുതിര്‍ന്ന ജഡ്ജിമാരാണ് ബെഞ്ചില്‍ ഉള്ളത്.

നടപടിക്ക് കാരണം...?

സുപ്രീംകോടതിയിലെ ജഡ്ജിമാര്‍ക്കെതിരെയും, കൊല്‍ക്കത്ത, മദ്രാസ് ഹൈക്കോടതി ജഡ്ജിമാര്‍ക്കെതിരെയും ജസ്റ്റിസ് കര്‍ണന്‍ നടത്തിയ പരാമര്‍ശങ്ങളാണ് നടപടിക്ക് കാരണം. തന്‌റെ സഹപ്രവര്‍ത്തകര്‍ അഴിമതിക്കാരാണെന്ന് പറഞ്ഞ് കര്‍ണ പ്രധാനമന്ത്രിക്ക് അയച്ച കത്ത് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു.

കാരണം സ്ഥലം മാറ്റം....?

ജസ്റ്റിസ് കര്‍ണയെ മദ്രാസ് ഹൈക്കോടതിയില്‍ നിന്ന് കൊല്‍ക്കത്തയിലേത്ത് സ്ഥലം മാറ്റിയതാണ് ആരോപണങ്ങള്‍ക്ക് കാരണമെന്നാണ് വാര്‍ത്തകള്‍. സ്ഥലം മാറ്റത്തിന് മുന്നോടിയായി സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ കാണണമെന്ന് കര്‍ണ ആവശ്യപ്പെട്ടിരുന്നു.

ജാതി വിവേചനം...!!!

ജഡ്ജി ആയിട്ടും തനിക്ക് നേരെ നടപടി ഉണ്ടാകുന്നത് ജാതി വിവേചനം കൊണ്ടാണെന്നും ജസ്റ്റിസ് കര്‍ണ പറഞ്ഞിരുന്നു. ഇത് ഇന്ത്യന്‍ നിയമവ്യവസ്ഥയ്ക്ക് നാണക്കേട് ഉണ്ടാക്കിയ പ്രസ്താവനയാണെന്നാണ് സുപ്രീംകോടതിയുടെ നിലപാട്.

 ചരിത്രത്തില്‍ ആദ്യം

ഇന്ത്യന്‍ നീതിന്യായ ചരിത്രത്തില്‍ ആദ്യമായണ് ഒരു ജഡ്ജിയ്ക്ക് എതിരെ കോടതി അലക്ഷ്യ നടപടി സ്വീകരിക്കുന്നത്.

ഡീ ബാർ ചെയ്തു...!!!

ജസ്റ്റിസ് സിഎസ് കർണയെ സുപ്രീംകോടതി ഡീ ബാർ ചെയ്തു. ഫെബ്രുവരി 13ന് കർണയ്ക്ക് കോടതിയിൽ ഹാജരാകാൻ അവസരം നൽകിയിട്ടുണ്ട്. ജസ്റ്റിസ് കർണയുടെ മുന്പിളുള്ള കേസുകൾ ഉടൻ തന്നെ മറ്റൊരു ജഡ്ജിയുടെ ബെഞ്ചിലേക്ക് മാറ്റും

English summary
The seven senior most judges of the Supreme Court are sitting together to hear the contempt petition against the sitting Calcutta High Court judge.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X