കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

12,800പേര്‍ എഴുതിയ പരീക്ഷയില്‍ ജയിച്ചത് 20,089പേര്‍, ബിഎഡ് പരീക്ഷാഫലം ഞെട്ടിച്ചു

  • By Sruthi K M
Google Oneindia Malayalam News

ആഗ്ര: ഇത്തവണ ഡോ.ബി.ആര്‍ അംബേദ്കര്‍ സര്‍വ്വകലാശാലയിലെ ബിഎഡ് പരീക്ഷാഫലം എല്ലാവരെയും ഒന്നു ഞെട്ടിച്ചു. 12,800 വിദ്യാര്‍ത്ഥികളാണ് ഇത്തവണ ബിഎഡ് പരീക്ഷ എഴുതിയത്. എന്നാല്‍, ബിഎഡ് കോഴ്‌സിന്റെ പരീക്ഷാ ഫലം പുറത്തുവന്നപ്പോള്‍ ജയിച്ച വിദ്യാര്‍ത്ഥികളുടെ എണ്ണം 20,089. ഇതെന്തു മറിമായം എന്നു തോന്നിപ്പോകാം, യൂണിവേഴ്‌സിറ്റിക്ക് തെറ്റുപ്പറ്റിയതാണോ എന്ന സംശയമാണ് ഉയരുന്നത്.

സംഭവം പുറത്തായതോടെ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചിട്ടില്ല. സംഭവത്തെ തുടര്‍ന്ന് അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബിഎഡ് കോഴ്‌സിലേക്ക് 12,800 പേരാണ് രജിസ്റ്റര്‍ ചെയ്തതെന്നാണ് വിവരം. എവിടെയാണ് തിരിമറി നടന്നതെന്ന് വ്യക്തമല്ലെന്നാണ് സര്‍വ്വകലാശാല അധികൃതര്‍ വ്യക്തമാക്കിയത്. പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ അന്വേഷിച്ച് സര്‍വ്വകലാശാല എല്ലാ കോളേജുകള്‍ക്കും കത്തയച്ചിട്ടുണ്ട്.

teacher

വിവിധ സ്വകാര്യ കോളേജുകള്‍ വഴിയും ഓട്ടേറെ രജിസ്‌ട്രേഷന്‍ നടന്നിരുന്നുവെന്നും പറയപ്പെടുന്നു. 191 കോളേജുകളാണ് ഡോ.ബി.ആര്‍ അംബേദ്കര്‍ സര്‍വ്വകലാശാലയ്ക്കു കീഴില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കോഴ്‌സ് ആരംഭിച്ചപ്പോല്‍ 40ശതമാനം സീറ്റുകളും ഒഴിവായിരുന്നു.

അധികമായി രജിസ്റ്റര്‍ ചെയ്തിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ സ്വകാര്യ കോളേജുകളില്‍ അഡ്മിഷന്‍ എടുത്തവരായിരിക്കാമെന്നും പറയുന്നു. കോഴ്‌സിന്റെ തുടക്കത്തിലോ പരീക്ഷയ്ക്കു മുന്നിലോ ആകാം ഈ രജിസ്‌ട്രേഷന്‍ നടന്നതെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.

English summary
BR Ambedkar University officials were in for the shock of their lives when results of the BEd exams were about to be out. While around 12,800 regular students were enrolled at the varsity, more than 20,000 had passed.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X