ശത്രുക്കളെ മുഖാമുഖം കണ്ടു; നാലു പേരെ വധിച്ചു, സര്‍ജിക്കല്‍ ആക്രമണത്തിന്റെ പിന്നാമ്പുറങ്ങള്‍!!
മേജര്‍ രോഹിത് സുരിയുടെ നേതൃത്വത്തിലായിരുന്നു ദൗത്യം. തൊട്ടടുത്ത് വച്ച് നാല് പേരെ മേജറും സംഘവും കൊലപ്പെടുത്തിയെന്നാണ് സൈനിക വൃത്തങ്ങള്‍ പറയുന്നത്.
ദില്ലി: പാകിസ്താന്‍ അതിര്‍ത്തി കടന്ന് സര്‍ജിക്കല്‍ ആക്രമണം നടത്തിയവരുള്‍പ്പെടെയുള്ള 22 സൈനികര്‍ക്കു കീര്‍ത്തി ചക്ര പുരസ്‌കാരം നല്‍കിയതിന് പിന്നാലെ ആക്രമണ ദിവസത്തെ സംഭവങ്ങള്‍ പുറത്തുവരുന്നു. മേജര്‍ രോഹിത് സുരിയുടെ നേതൃത്വത്തിലായിരുന്നു ദൗത്യം. തൊട്ടടുത്ത് വച്ച് നാല് പേരെ മേജറും സംഘവും കൊലപ്പെടുത്തിയെന്നാണ് സൈനിക വൃത്തങ്ങള്‍ പറയുന്നത്.

ഭീകരരും പാക് സൈന്യവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരുമായ നാല് പേരെയാണ് നേര്‍ക്കുനേര്‍ ആക്രമണത്തില്‍ വധിച്ചത്. നിയന്ത്രണ രേഖ മറികടന്ന് ഭീകരരുടെ കേന്ദ്രങ്ങള്‍ തകര്‍ക്കുകയായിരുന്നു ദൗത്യം. രോഹിത് സുരിയാണ് പദ്ധതി തയ്യാറാക്കിയതെന്ന് സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപോര്‍ട്ട് ചെയ്തു. പാക് അധീന കശ്മീരിലെ ഭീകരരുടെ കേന്ദ്രങ്ങളുടെ രൂപരേഖ തയ്യാറാക്കി ആക്രമണം നടത്തേണ്ട സ്ഥലങ്ങള്‍ തീരുമാനിച്ചതും മേജറായിരുന്നു.
മൂന്ന് കേന്ദ്രങ്ങളാണ് അന്ന് പുലര്‍ച്ചെ സൈന്യം തകര്‍ത്തത്. 2016 സപ്തംബര്‍ 29നായിരുന്നു ഇന്ത്യന്‍ സൈന്യത്തിന്റെ ആക്രമണം. കശ്മീരിലെ ഉറി സൈനികക്യാംപ് ആക്രമിച്ചതിനുള്ള തിരിച്ചടിയായിരുന്നു ഇത്. ഉറിയില്‍ 19 സൈനികരാണ് കൊല്ലപ്പെട്ടത്.
ആക്രമണവുമായി ബന്ധപ്പെട്ട മുഴുവന്‍ കാര്യങ്ങളും പുറത്ത് വിട്ടിട്ടില്ല. ഔദ്യോഗിക രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്. പാക് അധീന കശ്മീരില്‍ രണ്ട് കിലോമീറ്ററോളം കടന്നാണ് ഇന്ത്യന്‍ സൈന്യം ആക്രമണം നടത്തിയത്. അര്‍ധരാത്രി തുടങ്ങിയ ആക്രമണം പുലര്‍ച്ചെക്ക് മുമ്പേ അവസാനിപ്പിച്ച് സൈന്യം തിരിച്ചെത്തുകയായിരുന്നു. ഇന്ത്യയില്‍ ആക്രമണം നടത്താന്‍ പദ്ധതിയിടുന്ന അക്രമികളെയാണ് വധിച്ചതെന്ന് സൈന്യം പറഞ്ഞിരുന്നു.












Click it and Unblock the Notifications