കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സീറ്റ് ചര്‍ച്ച തുടങ്ങി; 12 സീറ്റില്‍ വാശിയില്ലെന്ന് ദേവഗൗഡ

Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം സീറ്റ് ചര്‍ച്ച തുടങ്ങി. സംസ്ഥാനത്തെ 28 ലോക്‌സഭാ മണ്ഡലങ്ങളില്‍ 12 സീറ്റുകള്‍ തങ്ങള്‍ക്ക് വേണമെന്നാണ് ജെഡിഎസിന്റെ ആവശ്യം. എന്നാല്‍ പത്തില്‍ താഴെ സീറ്റ് നല്‍കാനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്. ഇതോടെ ചര്‍ച്ചയില്‍ വേഗം തീരുമാനമുണ്ടാകുമോ എന്ന് വ്യക്തമല്ല.

05

അതേസമയം, തന്റെ പാര്‍ട്ടിക്ക് കടുംപിടുത്തമില്ലെന്ന് ജെഡിഎസ് ദേശീയ അധ്യക്ഷന്‍ ദേവഗൗഡ അറിയിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമാണ് കോണ്‍ഗ്രസും ജെഡിഎസും കര്‍ണാടകയില്‍ സഖ്യമുണ്ടാക്കിയത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ലഭിച്ച സീറ്റുകളുടെതിന് ആനുപാതികമായി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് പങ്കുവെക്കാമെന്നാണ് പഴയ ധാരണ. ഇതു പ്രകാരം തങ്ങള്‍ക്ക് 12 സീറ്റ് ലഭിക്കാന്‍ അര്‍ഹതയുണ്ടെന്ന് ജെഡിഎസ് പറയുന്നു.

ആദ്യഘട്ട ചര്‍ച്ച പൂര്‍ത്തിയായപ്പോള്‍ ചില ധാരണകള്‍ തയ്യാറാക്കിയിട്ടുണ്ട്. മൂന്നില്‍ രണ്ട് സീറ്റുകള്‍ കോണ്‍ഗ്രസിന് നല്‍കിയേക്കും. ജെഡിഎസിന് കൂടുതല്‍ ബോര്‍ഡ് പദവികള്‍ പകരമായി നല്‍കുമെന്നാണ് വിവരം. ലോക്‌സഭാ സീറ്റ് വിഭജനത്തിന്റെ കാര്യത്തില്‍ അന്തിമ തീരുമാനം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ജെഡിഎസ് ദേശീയ അധ്യക്ഷന്‍ ദേവഗൗഡയും എടുക്കുമെന്ന് ജെഡിഎസ് നേതാവ് ഡാനിഷ് അലി പറഞ്ഞു.

ത്രിപുരയില്‍ കോണ്‍ഗ്രസ് പൊടിതട്ടി എഴുന്നേല്‍ക്കുന്നു; രാഹുല്‍ പണിതുടങ്ങി,നേതാക്കള്‍ തിരിച്ചെത്തുന്നുത്രിപുരയില്‍ കോണ്‍ഗ്രസ് പൊടിതട്ടി എഴുന്നേല്‍ക്കുന്നു; രാഹുല്‍ പണിതുടങ്ങി,നേതാക്കള്‍ തിരിച്ചെത്തുന്നു

മാണ്ഡ്യ ലോക്‌സഭാ സീറ്റിന്റെ കാര്യത്തില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ദേവഗൗഡയുടെ വൊക്കലിഗ സമുദായത്തിന് ഭൂരിപക്ഷമുള്ള മണ്ഡലമാണിത്. എന്നാല്‍ കോണ്‍ഗ്രസ് ഈ സീറ്റ് ആവശ്യപ്പെടുന്നു. നടി സുമലത കോണ്‍ഗ്രസ് ടിക്കറ്റില്‍ ഇവിടെ മല്‍സരിക്കുമെന്നും പ്രചാരണമുണ്ട്.

English summary
In Congress, HD Kumaraswamy Seat-Sharing Talks, Flexibility The Key Word
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X