കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദാഹിച്ചു വരണ്ടു, വെള്ളമെടുത്താല്‍ വെടിവെച്ചു കൊല്ലും : ദയനീയമാണ് ഈ നഗരത്തിന്റെ കാര്യം

  • By Siniya
Google Oneindia Malayalam News

ഭോപ്പാല്‍: ജലം അമൂല്യമാണ്, അത് പാഴാക്കരുത് എന്ന് കേട്ടിട്ടില്ലേ.. ജലത്തിന്റെ മൂല്യം എത്രേെത്താളമുണ്ടെന്ന് അനുഭവിച്ചവരാണ് ഈ നഗരത്തിലെ ജനങ്ങള്‍ അതിനാല്‍ തന്നെ മോഷ്ടിക്കാതിരിക്കാന്‍ കാവല്‍ നില്‍ക്കുന്നവരുമുണ്ട്. അത്തരത്തിലുള്ള സംഭവമാണ് ഭോപ്പാലിലും നടന്നുകൊണ്ടിരിക്കുന്നത്. അന്യ സംസ്ഥാനക്കാര്‍ വെള്ളം മോഷ്ടിക്കുന്നത് തടയാന്‍ ജലസംഭരണിക്ക് സമീപം തോക്കുമായി കാവല്‍ നിര്‍ത്തിയിരിക്കുകായാണ്.

മധ്യപ്രദേശിലെ ബുണ്ടല്‍ഖണ്ഡ് മേഖലയിലാണ് സംഭവം. ഉത്തര്‍പ്രദേശിലെ കര്‍ഷകര്‍ വെള്ളം മോഷ്ടിക്കാതിരിക്കാന്‍ ജലസംഭരണിക്ക് സമീപം സായുധ സേനയെ നിയമിച്ചിരിക്കുകയാണ്. വരള്‍ച്ചബാധിത പ്രദേശമായ ബുണ്ടല്‍ഖണ്ഡില്‍ ടിക്ക നഗരസഭയാണ് സായുധസേനയെ നിയമിച്ചിരിക്കുന്നത്. 90,000 പേരുള്ള നഗരത്തിലെ ഏക ശുദ്ധജല സ്രോതസ്സാണിത്.

-water

27 വാര്‍ഡുകളുള്ള നഗരസഭയില്‍ പകുതി വാര്‍ഡുകളില്‍ രണ്ട് ദിവസത്തിലാണ് ജലവിതരണമുള്ളത്. ബാക്കി വരുന്ന വാര്‍ഡുകളില്‍ മൂന്നു ദിവസത്തില്‍ ഒരിക്കല്‍ മാത്രമാണ് ജലവിതരണമുള്ളത്. ടിക്ക മാര്‍ഗിന്റെ സമീപ പ്രദേശമായ ഉത്തര്‍ പ്രദേശിലെ ലളിതപൂര്‍ ജില്ലാ കളക്ടറോട് ജല മോഷണത്തെ കുറിച്ച് പരാതിപ്പെട്ടിരുന്നു.

എന്നാല്‍ നടപടികല്‍ സ്വീകരിക്കാതിരുന്നതാണ് ഇത്തരമൊരു നീക്കത്തിന് പ്രേരിപ്പിച്ചതെന്ന് ടിക്കമാര്‍ഗ് മുനിസിപ്പല്‍ പ്രസിഡണ്ട് ലക്ഷ്മി ഗിരി ഗോസ്വാമി വ്യക്തമാക്കി. ടിക്കനഗറിലെ കര്‍ഷകരും നീര്‍ച്ചാലുകല്‍ വഴി ജലം കൊണ്ടുപോകുന്നതിന് തടയാനാണ് സായുധ സേനയെ നിയമിച്ചിരിക്കുന്നത്.

English summary
In drought-hit Bundelkhand, gunmen are hired to guard water body
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X