കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപിയില്‍ തിരക്കിട്ട് മന്ത്രിസഭ വികസനം: യോഗി മന്ത്രിസഭയില്‍ മൂന്ന് പുതുമുഖങ്ങള്‍!! 6 പേരുടെ രാജി!!

Google Oneindia Malayalam News

ലഖ്നൊ: ഉത്തര്‍പ്രദേശില്‍ 23 മന്ത്രിമാരുമായി യോഗി ആദിത്യനാഥിന്റെ മന്ത്രിസഭ പുനഃസംഘടന. മൂന്ന് മന്ത്രിമാര്‍ക്ക് സ്വതന്ത്ര പദവി നല്‍കി ക്യാബിനറ്റ് മന്ത്രിമാരായി സ്ഥാനക്കയറ്റം നല്‍കിയിട്ടുണ്ട്. ഇവര്‍ ബുധനാഴ്ച രാജ്ഭവനിലെത്തി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മൂന്ന് പുതുമുഖങ്ങളും യോഗി മന്ത്രിസഭയിലുണ്ട്. രാം നരേഷ് അഗ്നിഹോത്രി, കമല റാണി വരുണ്‍ എന്നിവരാണ് ക്യാബിമറ്റ് മന്ത്രിമാരായി ചേര്‍ന്നത്. ഉത്തര്‍പ്രദേശില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ആദ്യമായാണ് മന്ത്രിസഭ പുനഃസംഘടിപ്പിക്കുന്നത്. 2022ലെ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചാണ് നീക്കം. നേരത്തെ 47 മന്ത്രിമാരാണ് ഉണ്ടായിരുന്നതെങ്കില്‍ ഇപ്പോള്‍ 56 അംഗ മന്ത്രിസഭയായി മാറിയിട്ടിട്ടുണ്ട്. പുതുതായി തിരഞ്ഞെടുക്കപ്പെട്ട 23 പേരില്‍ രണ്ട് വനിതകള്‍ മാത്രമാണുള്ളത്.

അമ്മ കൊടുത്തത് 5 കോടിയല്ല, 5 കോടി 90 ലക്ഷം, തന്റെ അമ്മയ്ക്ക് വരെ വിളിച്ചു, പ്രതികരണവുമായി ടിനി ടോംഅമ്മ കൊടുത്തത് 5 കോടിയല്ല, 5 കോടി 90 ലക്ഷം, തന്റെ അമ്മയ്ക്ക് വരെ വിളിച്ചു, പ്രതികരണവുമായി ടിനി ടോം

 ക്രിമിനല്‍ കേസിലെ കുറ്റവാളിയും മന്ത്രിസഭയില്‍?

ക്രിമിനല്‍ കേസിലെ കുറ്റവാളിയും മന്ത്രിസഭയില്‍?

60 പേര്‍ കൊല്ലപ്പെട്ട 2013ലെ മുസാഫര്‍നഗര്‍ കലാപക്കേസുമായി ബന്ധപ്പെട്ട് ക്രിമിനല്‍ കേസുകള്‍ നിലവിലുള്ള വ്യക്തിയാണ് സുരേഷ് റാണ. പശ്ചിമ ഉത്തര്‍പ്രദേശിലെ താണാ ഭവന്‍ സീറ്റില്‍ നിന്ന് രണ്ട് തവണ എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ആളാണ് റാണ. ഇദ്ദേഹത്തിന് ക്യാബിനറ്റ് മന്ത്രി പദവിയാണ് ലഭിച്ചിട്ടുള്ളത്. കരിമ്പ് വ്യവസായ മന്ത്രിയുടെ അധിക ചുമതലയുള്ളപ്പോള്‍ കാഴ്ചവെച്ച മെച്ചപ്പെട്ട പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ക്യാബിനറ്റ് മന്ത്രി സ്ഥാനം ലഭിച്ചതെന്നാണ് ചില വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

സ്ഥാനക്കയറ്റവും പുതിയ മന്ത്രി പദവിയും

സ്ഥാനക്കയറ്റവും പുതിയ മന്ത്രി പദവിയും


അനില്‍ രാജ്ഭര്‍, മഹേന്ദ്ര സിംഗ്, ഭൂപേന്ദ്ര സിംഗ് ചൗധരി, സുരേഷ് റാണ, എന്നിവര്‍ക്കാണ് ക്യാബിനറ്റ് മന്ത്രിമാരായി സ്ഥാനക്കയറ്റം നല്‍കിയിട്ടുള്ളത്. നീല്‍കാന്ത് തിവാരിയ്ക്ക് സ്വതന്ത്ര പദവിയുള്ള മന്ത്രിയായി സ്ഥാനക്കയറ്റം നല്‍കിയിട്ടുണ്ട്. അധികാരത്തിലിരിക്കെ നടത്തിയ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ക്യാബിനറ്റില്‍ അഴിച്ചുപണികള്‍ നടത്തിയിട്ടുള്ളത്. ഗ്രാമവികസന മന്ത്രിയായിരിക്കെ മികച്ച രീതിയില്‍ ചെലവഴിച്ചിരുന്നു. ലോക്സഭ തിരഞ്ഞെടുപ്പിന് മുമ്പായി ക്യാബിനറ്റില്‍ നിന്ന് രാജിവെച്ച ബിജെപി സഖ്യകക്ഷിയായിരുന്ന ഓം പ്രകാശ് രാജ്ഭറിന് പകരക്കാരനായാണ് അനില്‍ രാജ്ഭറിന്റെ നിയമനം. നേരത്തെ രണ്ട് തവണ ബിജെപി എംപിയായിരുന്ന കമല്‍ റാണിയാണ് മറ്റൊരു പുതുമുഖം. ക്യാബിനറ്റ് വനിതാ മന്ത്രിമാരില്‍ പ്രധാനിയായ റീത്ത ബഹുഗുണയ്ക്ക് പകരമാണ് ഇവരുടെ നിയമനം. മണിപ്പൂരിലെ ബോഗനില്‍നിന്നുള്ള എംഎല്‍എയാണ് രാം നരേഷ് അഗ്നിഹോത്രി. യോഗി സര്‍ക്കാരില്‍ ആദ്യമായാണ് ക്യാബിനറ്റ് മന്ത്രി പദവി ലഭിക്കുന്നത്.

 18 പേര്‍ക്ക് പദവി മാറ്റം!!

18 പേര്‍ക്ക് പദവി മാറ്റം!!

ആറ് ക്യാബിനറ്റ് മന്ത്രിമാര്‍ക്ക് പുറമേ ആറ് സ്വതന്ത്ര ചാര്‍ജുള്ള മന്ത്രിമാരും 11 മന്ത്രിമാരും ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിട്ടുണ്ട്. ആഗ്ര കന്റോണ്‍മെന്റ് എംഎല്‍എ ജിഎസ് ധര്‍മേഷ്, ഫത്തേപ്പൂര്‍ സിക്രി എംഎല്‍എ ചൗധരി ഉദയ്ഭാന്‍ സിംഗ്, ചര്‍ത്തവാല്‍ എംഎല്‍എ വിജയ് കശ്യപ് എന്നിവരാണ് മന്ത്രിമാരായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. മുസാഫര്‍ നഗര്‍ എംഎല്‍എ കപില്‍ ദേവിനെ സംസ്ഥാന പദവിയുള്ള മന്ത്രിയായി നിയമിച്ചിട്ടുണ്ട്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സത്യദേവ് പച്ചൗരി, റീത്ത ബഹുഗുണ ജോഷി, എസ്പിഎസ് ബാഗല്‍ എന്നിവര്‍ എന്നിവര്‍ എംപിമാരായി തിരഞ്ഞെടുക്കപ്പെട്ടതോടെ വന്ന ഒഴിവുകളാണ് ഇതോടെ നികത്തിയിട്ടുള്ളത്. സ്വതന്ത്ര സിംഗിനെ യുപി ബിജെപിയുടെ തലവനായും ഇതോടെ തിരിഞ്ഞെടുത്തിട്ടുണ്ട്.

 അഴിമതിയും മോശം പ്രകടനവും രാജിയിലേക്ക്!!

അഴിമതിയും മോശം പ്രകടനവും രാജിയിലേക്ക്!!


ക്യാബിനറ്റ് പുനഃസംഘടന പ്രമാണിച്ച് ചൊവ്വാഴ്ച നാല് മന്ത്രിമാര്‍ രാജിവെക്കുകയും ചെയ്തിരുന്നു. 75 കാരനായ ധനകാര്യമന്ത്രി രാജേഷ് അഗര്‍വാള്‍, മന്ത്രി ധര്‍മപാല്‍ സിംഗ്, എന്നിവരോട് മോശം പ്രകടനത്തെ തുടര്‍ന്ന് രാജിവെക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. രാജേഷ് അഗര്‍വാളിന് പകരം സ്വതന്ത്ര അധികാരമുള്ള മന്ത്രിയായി കപില്‍ദേവ് അഗര്‍വാളിനെ തിരഞ്ഞെടുത്തു. സ്കൂള്‍ കുട്ടികള്‍ക്ക് തണുപ്പുകാലത്തേക്കുള്ള വസ്ത്രങ്ങള്‍ വിതരണം ചെയ്തതില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് വിദ്യാഭ്യാസ- ശിശുവികസന വകുപ്പ് മന്ത്രി അനുപമ ജെയ്സ് വാള്‍ രാജിവെച്ചിരുന്നു. ഖനനം വകുപ്പ് കൈകാര്യം ചെയ്തിരുന്ന അര്‍ച്ച പാണ്ഡെയോടും രാജി ആവശ്യപ്പെട്ടിരുന്നു. കൈക്കൂലി ആവശ്യപ്പെട്ടത് വിവാദമായതോടെയാണിത്. വരാണസി നോര്‍ത്ത് എംഎല്‍എ രവീന്ദ്ര ജെയ്സ് വാളും തിരഞ്ഞെടുക്കപ്പെട്ട മന്ത്രിമാരില്‍ ഉള്‍പ്പെടുന്നു. അനുപമ ജെയ്സ് വാളിന് പകരമാണ് നിയമനം.

English summary
In First Cabinet Expansion, UP CM Yogi Adityanath Inducts 18 Ministers, Promotes 5
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X