കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുജറാത്തില്‍ 'ഗാന്ധി' മരിച്ചത് ഒക്ടോബറില്‍!

  • By Aswathi
Google Oneindia Malayalam News

അഹമ്മദാബാദ്: മാഹാത്മ ഗാന്ധിയുടെ മരണം ഒരു സംഭവം തന്നെ. പാഠപുസ്തകത്തില്‍ വീണ്ടും തെറ്റി. ഉത്തരപ്രദേശിലെ പാഠപുസ്തകത്തില്‍ ഗന്ധിജി മരിച്ചത് 1941ലാണെന്ന് അച്ചടിച്ചു വന്നിരുന്നു. ഒരു ഞെട്ടലോടെ ആ വാര്‍ത്ത കേട്ടവര്‍ ഒരിക്കല്‍ കൂടെ അതിന് തയ്യാറായിക്കൊള്ളൂ. ഇത്തവണ തെറ്റ് പറ്റിയത് ഗുജറാത്ത് സര്‍ക്കാറിനാണ്. ഗുജറാത്ത് സര്‍ക്കാറിന് ഗാന്ധി മരിച്ചത് 1948 ഒക്ടോബര്‍ 30നാണ്.

തീര്‍ന്നില്ല, ഗാന്ധിയുടെ മരണം മാത്രമല്ല, ആറ് മുതല്‍ എട്ടവരെയുള്ള പാഠപുസ്തകങ്ങളില്‍ തെറ്റുകളുടെ ഒരു ഘോഷയാത്ര തന്നെയുണ്ട്. രണ്ടാം ലോകമഹായുദ്ധത്തില്‍ അമേരിക്കയില്‍ ജപ്പാന്‍ അണുബോംബിട്ടു, മറാത്തി എന്ന് പേരുള്ള ഇംഗ്ലീഷ് ദിനപത്രം ബാലഗംഗാധര തിലകന്‍ വാങ്ങി, വിഷവാദകമായ രീ3 വ്യാപിക്കുന്നത് മരങ്ങള്‍ മുറിക്കുന്നത് മൂലമാണ്, അയല്‍രാജ്യമായ പാകിസ്താന്‍ ഇസ്ലാമിക ഇസ്ലാമബാദ് രാജ്യമാണ് ഇങ്ങനെ പോകുന്നു ആ തെറ്റുകള്‍.

gandhiji

എട്ടാം ക്ലാസിലെ സാമൂഹികപാഠപുസ്തകത്തില്‍ മാത്രം 120 വസ്തുതാപരമായ തെറ്റുകളുണ്ട്. സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിപ്പിക്കാന്‍ തയാറാക്കിയ പാഠപുസ്തകത്തില്‍ ഗുരുതരമായ പിഴവുകള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ സര്‍ക്കാര്‍ ഇതേക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചു. എന്നാല്‍ പുസ്തകം ഇതുവരെ പിന്‍വലിച്ചിട്ടില്ല.

നേരത്തെ ഉത്തരപ്രദേശ് ഇറക്കിയ പാഠപുസ്തകത്തില്‍ ഗാന്ധി കൊല്ലപ്പെട്ടത് 1941 ജനുവരി 30നായിരുന്നു. പാഠപുസ്‌കത്തിലെ തെറ്റല്ലേ കുട്ടികള്‍ പഠിക്കുന്നത്. അതുകൊണ്ടെന്തായി, ഗാന്ധിയുടെ പ്രതിമ തച്ചുടയ്ക്കുന്നതും പ്രതിയില്‍ ബ്രാണ്ടിക്കുപ്പി കോര്‍ത്ത് മാലയിടുന്നതും കാണേണ്ടി വന്നു. എന്തിനേറെ പറയുന്നു ഗാന്ധിജി ആരാണെന്ന് ചോദിച്ചാല്‍ അറിയാത്ത ഒരു കൂട്ടരും നമുക്കിടയിലുണ്ട്.

English summary
In Gujarat textbooks, Mahatma Gandhi killed in October, Japan nukes US.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X