സിംഹക്കൂട്ടത്തിന് നടുവില്‍ വിറച്ച് വിറച്ച് ഇന്ത്യന്‍ യുവതിയുടെ പ്രസവം; സിംഹങ്ങളെത്തിയത് മണംപിടിച്ച്

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

അഹമ്മദാബാദ്: കാട്ടില്‍ വച്ചും വാഹനത്തില്‍ വച്ചും എന്തിന് വിമാനത്തില്‍ വച്ച് പോലും പ്രസവങ്ങള്‍ നടന്നിട്ടുണ്ട്. അതെല്ലാം വാര്‍ത്തയായിട്ടുണ്ട്. എന്നാല്‍ രക്ത,മാംസ ദാഹികളായ സിംഹങ്ങള്‍ക്ക് നടുവില്‍, ഭയന്ന് വിറച്ച് പ്രസവിക്കേണ്ടി വരിക എന്നത് ഒന്ന് ആലോചിച്ച് നോക്കൂ.

മനുഷ്യന്‍ അനുഭവിക്കുന്ന ഏറ്റവും വലിയ വേദന എന്നത് പ്രസവ വേദനയാണ്. അത് സിംഹക്കൂട്ടത്തിനിടയില്‍ വച്ച് അനുഭിക്കേണ്ടി വരിക എന്ന് പറയുന്നത് എത്ര ഭയാനകം ആയിരിക്കും!

അതാണ് അഹമ്മദാബാദില്‍ കഴിഞ്ഞ ദിവസം സംഭവിച്ചത്. മങ്കുബെന്‍ മക്വാന എന്ന 32 കാരി കടന്നു പോയ നിമിഷങ്ങള്‍...

ആശുപത്രിയിലേക്കുള്ള യാത്ര

ആശുപത്രിയിലേക്കുള്ള യാത്ര

പൂര്‍ണ ഗര്‍ഭിണിയായിരുന്ന മങ്കുബെന്‍ മക്വാനയെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. അഹമ്മദാബാഗിലെ ലുനാസാപുര്‍ സ്വദേശിനിയാണ് മങ്കുബെന്‍.

കാട് കടക്കണം

കാട് കടക്കണം

ജാഫര്‍ബാദിലെ ആശുപത്രിയില്‍ എത്തണമെങ്കില്‍ സിംഹവും നരിയും പുലിയും ഒക്കെയുള്ള കാട് കടക്കണം. വെള്ളിയാഴ്ച അര്‍ദ്ധരാത്രിയ്ക്ക് ശേഷം ആയിരുന്നു മങ്കുബെന്നിന് പ്രസവ വേദന തുടങ്ങിയത്. പിന്നെ ഒന്നും നോക്കിയില്ല.

ആംബുലന്‍സില്‍ യാത്ര

ആംബുലന്‍സില്‍ യാത്ര

പൂര്‍ണ ഗര്‍ഭിണിയായ മങ്കുബെന്നിനേയും കൊണ്ട് ആംബുലന്‍സ് യാത്ര തുടങ്ങി. ആംബുലന്‍സ് ഡ്രൈവറെ കൂടാതെ കൂട്ടിനുളളത് പുരുഷ നഴ്‌സ് ആയ അശോക് മക്വാന എന്ന യുവാവ് മാത്രം.

കൊടുംകാട്ടില്‍ പ്രസവ വേദന

കൊടുംകാട്ടില്‍ പ്രസവ വേദന

എന്നാല്‍ കാട് പാതി പിന്നിടും മുമ്പ് തന്നെ മങ്കുബെന്നിന് പ്രസവ വേദന തുടങ്ങി. പിന്നെ ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. ആംബുലന്‍സ് കാട്ടില്‍ നിര്‍ത്തി വാഹനത്തില്‍ തന്നെ പ്രസവം നടത്തേണ്ട സ്ഥിതി.

ഫോണ്‍ വഴി നിര്‍ദ്ദേശം

ഫോണ്‍ വഴി നിര്‍ദ്ദേശം

പുരുഷ നഴ്‌സ് ആയ അശോക് ഉടന്‍ തന്നെ ആശുപത്രി അധികൃതരുമായി ബന്ധപ്പെട്ടു. പ്രസവമെടുക്കാനുള്ള നിര്‍ദ്ദേശം അവര്‍ നല്‍കുകയും ചെയ്തു. അപ്പോഴാണ് ആ ഞെട്ടിപ്പിക്കുന്ന സംഭവങ്ങള്‍ അരങ്ങേറിയത്.

സിംഹക്കൂട്ടം പാഞ്ഞെത്തി

സിംഹക്കൂട്ടം പാഞ്ഞെത്തി

വനത്തിന് നടുവില്‍ പുലര്‍ച്ചെ മനുഷ്യമണം കിട്ടിയതോടെ സിംഹങ്ങളുടെ കൂട്ടമാണ് ആംബുലന്‍സിന് ചുറ്റും എത്തിയത്. 12 സിംഹങ്ങള്‍... അവ, ആംബുലന്‍സിനെ വട്ടമിട്ടു.

രാജുവിന്റെ ധൈര്യം

രാജുവിന്റെ ധൈര്യം

ആംബുലന്‍സ് ഡ്രൈവര്‍ രാജുവിന്റെ ധൈര്യമാണ് ശരിക്കും തുണയായത്. പതുക്കെ പതുക്കെ രാജു വണ്ടി മുന്നോട്ടെട്ടുത്തു. അപ്പോഴെല്ലാം സിംഹങ്ങള്‍ ചുറ്റിചുറ്റി കൂടെ വന്നുകൊണ്ടേയിരുന്നു.

വാഹനത്തികത്ത് പ്രസവം, പുറത്ത്...

വാഹനത്തികത്ത് പ്രസവം, പുറത്ത്...

ഈ സമയം മങ്കുബെന്നിന്റെ പ്രസവം നടക്കുകയായിരുന്നു. അശോക് മക്വാന വേണ സഹായങ്ങളും ധൈര്യവും നല്‍കി കൂടെ നിന്നു, പുലര്‍ച്ചെ രണ്ടരയോടെ മങ്കുബെന്‍ ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കി. പതിയെ അവര്‍ ജാഫര്‍ബാദിലെ ആശുപത്രിയിലേക്ക് നീങ്ങി.

എന്തൊരു ജനനം

എന്തൊരു ജനനം

ലോകത്ത് തന്നെ ഒരു പക്ഷേ ആദ്യമായിട്ടായിരിക്കും ഇങ്ങനെ ഒരു സംഭവം. 12 സിംഹങ്ങള്‍ക്ക് നടുവില്‍ ഒരു കുഞ്ഞിന് ജന്മം നല്‍കുക എന്നത്. എന്തായാലും ഈ കുഞ്ഞ് നാളത്തെ താരം തന്നെ.

ലോകമാധ്യമങ്ങള്‍ പോലും

ലോകമാധ്യമങ്ങള്‍ പോലും

ഇന്ത്യയില്‍ നടന്ന ഈ വാര്‍ത്ത ലോക മാധ്യമങ്ങളും വാര്‍ത്തയാക്കിയിട്ടുണ്ട്. 108 ആംബുലന്‍സില്‍ വച്ചായിരുന്നു യുവതിയുടെ കാട്ടിലെ പ്രസവം.

English summary
A woman gave birth to a baby boy well past midnight inside an ambulance near the Gir forest in Gujarat as a pride of 12 lions surrounded the vehicle and blocked its way
Please Wait while comments are loading...