കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടകത്തില്‍ ബിജെപിക്ക് എട്ടിന്‍റെ പണിയൊരുക്കി കോണ്‍ഗ്രസ്! ഏഴ് ബിജെപി എംഎല്‍എമാരെ ചൂണ്ടി

  • By Aami Madhu
Google Oneindia Malayalam News

കര്‍ണാടകത്തില്‍ ബിജെപിയുടെ കുതിരക്കച്ചവട നീക്കത്തിന് എട്ടിന്‍റെ പണിയുമായി കോണ്‍ഗ്രസ്. കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരില്‍ അതൃപ്തി പ്രകടിപ്പിച്ച മന്ത്രിമാരേയും എംഎല്‍എമാരേയും സ്വന്തം കാമ്പില്‍ എത്തിക്കാനുള്ള തന്ത്രങ്ങള്‍ മെനയുന്ന ബിജെപിക്ക് അതേ നാണയത്തില്‍ മറുപടി കൊടുക്കാന്‍ ഒരുങ്ങുകയാണ് കോണ്‍ഗ്രസ്.

സര്‍ക്കാരില്‍ അതൃപ്തി പ്രകടിപ്പിച്ച ജാര്‍ക്കിഹോളി സഹോദരന്‍മാര്‍ക്ക് ബിജെപി പണവും പദവിയും വാഗ്ദാനം ചെയ്തതോടെ ബിജെപിയില്‍ നിന്ന് അഞ്ച് എംഎല്‍എമാര്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തില്‍ എത്തുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വം വിവരങ്ങള്‍ ഇങ്ങനെ.

ഭരണത്തില്‍

ഭരണത്തില്‍

ഏറെ അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് ജെഡിഎസ് സര്‍ക്കാര്‍ അധികാരത്തിലേറിയത്. ബിജെപിക്ക് ഭരണത്തിലേറാനുള്ള കേവലഭൂരിപക്ഷമുണ്ടായിരുന്നിട്ടും ഏത് വിധേനയും ബിജെപിയെ പുറത്താക്കുകയെന്ന ലക്ഷ്യത്തോടെ കോണ്‍ഗ്രസ് നടത്തിയ ചടുല നീക്കളാണ് കര്‍ണാടകത്തില്‍ വിജയം കണ്ടത്.

കോണ്‍ഗ്രസ് -ജെഡിഎസ് സഖ്യം

കോണ്‍ഗ്രസ് -ജെഡിഎസ് സഖ്യം

മൂന്ന് മാസം പ്രായമായ സര്‍ക്കാരിനെ അനിശ്വിതത്വത്തിലാക്കാന്‍ ബിജെപി കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടത്തുകയാണ്. അടുത്തിടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിലും ബിജെപിയെ പുറത്താക്കി കോണ്‍ഗ്രസ് -ജെഡിഎസ് സഖ്യം മുന്നേറിയതോടെ കാര്യങ്ങള്‍ കൈവിട്ട് പോകുകയാണെന്ന നിഗമനത്തിലാണ് ബിജെപി.

 ലോക്സഭാ തിരഞ്ഞെടുപ്പ്

ലോക്സഭാ തിരഞ്ഞെടുപ്പ്

ലേക്സഭാ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസും ജെഡിഎസും ഒരുമിച്ച് നിന്ന് പ്രവര്‍ത്തിച്ചാല്‍ സംസ്ഥാനത്ത് നിന്നും തൂത്തെറിയപ്പെടുമെന്ന ഭയം ബിജെപിക്ക് നന്നായി ഉണ്ട്. ഇതോടെയാണ് സംസ്ഥാനത്ത് ഭരണം പിടിച്ചെടുക്കാന്‍ ബിജെപി ശ്രമങ്ങള്‍ തുടരുന്നത്.

 കൂറുമാറ്റം

കൂറുമാറ്റം

കര്‍ണാടക നിയമസഭയില്‍ നിലവില്‍ 222 എംഎല്‍എമാരാണ് ഉള്ളത്. 16 കോണ്‍ഗ്രസ് എംഎല്‍എമാരെ കൂറുമാറ്റിച്ച് ബിജെപിയില്‍ എത്തിച്ചാല്‍ നിയമസഭയിലെ അംഗബലം 206 ആയി കുറയും. അതോടെ കേവല ഭൂരിപക്ഷം 104 ആകും.ഇതോടെ അധികാരത്തിലേറാമെന്നാണ് ബിജെപിയുടെ പദ്ധതി.

 ഓപ്പറേഷന്‍ താമര

ഓപ്പറേഷന്‍ താമര

അതേസമയം ഏതുവിധേനയും അധികാരം പിടിച്ചെടുക്കാന്‍ 2008 ല്‍ പയറ്റിതെളിഞ്ഞ ഓപ്പറേഷന്‍ താമര ബിജെപി വീണ്ടും നടപ്പാക്കിയേക്കുമെന്നുമെന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്. പണവും സ്വാധീനവും സീറ്റുകളും വാഗ്ദാനം ചെയ്ത് അധികാരം പിടിച്ചെടുക്കുകയാണ് ബിജെപി ഓപ്പറേഷന്‍ താമരയിലൂടെ ലക്ഷ്യമിടുന്നത്.

 യെദ്യൂരപ്പയുടെ ബുദ്ധി

യെദ്യൂരപ്പയുടെ ബുദ്ധി

അന്ന് ബിജെപി നേതാവ് യെദ്യൂരപ്പ തന്നെയായിരുന്നു ഈ ഓപ്പറേഷന്‍ താമര അവതരിപ്പിച്ചത്.എതിര്‍പക്ഷത്തെ എംഎല്‍എമാരെ രാജിവെപ്പിച്ച് വീണ്ടും ജനവിധി തേടുകയാണ് ഓപ്പറേഷന്‍ താമരയുടെ രീതി.

 കൂറുമാറ്റ നിയമം

കൂറുമാറ്റ നിയമം

എങ്ങനേയും എതിര്‍ പാര്‍ട്ടിയുടെ അടിത്തറ തന്നെ ഇളക്കി പാര്‍ട്ടിയെ അസ്ഥിരമാക്കുകയെന്നായിരുന്നു 2008 ലെ ഉദ്ദേശം. അങ്ങനെ ചെയ്താല്‍ കൂറുമാറ്റ നിരോധന നിയമം ബാധിക്കില്ലെന്നത് തന്നെയാണ് ഓപ്പറേഷന്‍ താമരയുടെ ഏറ്റവും വലിയ പ്രത്യേകതയും.

 2008ല്‍

2008ല്‍

2008 ല്‍ ഓപ്പറേഷന്‍ താമരയിലൂടെ ഏഴ് എംഎല്‍എമാരെയായരുന്നു ബിജെപി സ്വന്തം പക്ഷത്ത് എത്തിച്ചത്. ഇതില്‍ അഞ്ച് പേര്‍ക്ക് വാഗ്ദാനം ചെയ്ത സീറ്റ് നല്‍കി. ഇതോടെ അന്നത്തെ 224 അംഗ നിയമസഭയില്‍ ബിജെപി 115 സീറ്റുമായി ഭൂരിപക്ഷം നേടിയിരുന്നു.

 നടക്കില്ല

നടക്കില്ല

അതേസമയം കര്‍ണാടകത്തില്‍ കുതിരക്കച്ചവടത്തിലൂടെ അധികാരം പിടിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ ബിജെപി നടത്തിയാല്‍ ഏഴ് ബിജെപി എംഎല്‍എമാര്‍ ഭരണപക്ഷത്തിനൊപ്പം എത്തുമെന്ന് കോണ്‍ഗ്രസ് മുന്നറിയിപ്പ് നല്‍കി.

 മുന്നറിയിപ്പ്

മുന്നറിയിപ്പ്

ബിജെപി അങ്ങനെ എന്തെങ്കിലും ചെയ്താല്‍ കോണ്‍ഗ്രസ് നോക്കിയിരിക്കില്ല. നിലവില്‍ രണ്ട് ബിജെപി എംഎല്‍എമാര്‍ തങ്ങളുമായി അടുപ്പം സൂക്ഷിക്കുന്നുണ്ട്. അഞ്ച് പേര്‍ ജെഡിഎസുമായും ബന്ധപ്പെട്ടിച്ചുണ്ട്.

 തൂത്തെറിയും

തൂത്തെറിയും

സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയാല്‍ അതേ നാണയത്തില്‍ മറുപടി പറയുമെന്നും കോണ്‍ഗ്രസ് നേതാവ് ദിനേഷ് ഗുണ്ടു മുന്നറിയിപ്പ് നല്‍കി. അതേസമയം ദിനേഷ് ഗുണ്ടുവിന്‍റെ ആരോപണങ്ങളെ ബിജെപി നേതാവ് എസ് പ്രകാശ് തള്ളി. അടിസ്ഥാനപരമായ ആരോപണങ്ങളാണ് കോണ്‍ഗ്രസ് ഉന്നയിക്കുന്നത്.

 ഉത്തരവാദിത്തം

ഉത്തരവാദിത്തം

കോണ്‍ഗ്രസ് എംഎല്‍എമാര്‍ അതൃപ്തരെങ്കില്‍ അവരെ സംസാരിച്ച് കൂടെ നിര്‍ത്തേണ്ട ഉത്തരവാദിത്തം കോണ്‍ഗ്രസിനാണ്. ഇനി തങ്ങളുടെ എംഎല്‍എമാര്‍ കോണ്‍ഗ്രസിന് ഒപ്പം പോകുമെന്നാണ് നേതാക്കളുടെ അവകാശ വാദമെങ്കില്‍ അവരുടെ പേര് പറയട്ടെയെന്നും പ്രകാശ് വെല്ലുവിളിച്ചു.

 ആവശ്യമില്ല

ആവശ്യമില്ല

യെദ്യൂരപ്പയുടെ നേതൃത്വത്തിലാണ് മറ്റൊരു കുതിരക്കച്ചവടത്തിന് സംസ്ഥാനത്ത് കളമൊരുങ്ങുന്നത്. എന്നാല്‍ അത്തരം ഒരു നീക്കവും ബിജെപി നടത്തേണ്ടതില്ലെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ബിജെപി സംസ്ഥാന നേതൃത്വത്തിന് മുന്നറിയിപ്പ് നല്‍കി.

 താഴെവീഴും

താഴെവീഴും

പുറത്ത് നിന്നുള്ള സമ്മര്‍ദ്ദങ്ങള്‍ ഇല്ലാതെ തന്നെ അഞ്ച് വര്‍ഷം തികയും മുന്‍പേ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാര്‍ താഴെ വീഴുമെന്നും അമിത് ഷാ സംസ്ഥാന നേതൃത്വത്തോട് പറഞ്ഞു.

English summary
in-karnataka-operation-kamala-accusation-against-bjp-resurfaces-
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X