ജെയ്റ്റലി പറഞ്ഞതാണ് ശരി.... ഏറ്റവും വലിയ സഖ്യം സര്‍ക്കാരുണ്ടാക്കട്ടെ!! ബിജെപിക്ക് ഗംഭീര മറുപടി!!

 • Written By:
Subscribe to Oneindia Malayalam

ബെംഗളൂരു: കര്‍ണാടകയില്‍ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ലാത്ത രാഷ്ട്രീയ സാഹചര്യമാണ് അരങ്ങേറുന്നത്. എംഎല്‍എമാരെ ചാക്കിട്ട് പിടിക്കാനുള്ള തന്ത്രങ്ങളുമായി ബിജെപി കളത്തിലിറങ്ങി കഴിഞ്ഞു. ഇത് വൃത്തിക്കെട്ട രാഷ്ട്രീയം സംസ്ഥാനത്തേക്ക് തിരിച്ചുവരുന്നതിന്റെ സൂചനയാണെന്ന് വരെ റിപ്പോര്‍ട്ടുയര്‍ന്നിട്ടുണ്ട്. പക്ഷേ അതിനേക്കാളുപരി എല്ലാവരും ചിന്തിക്കുന്നത് സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ ആരെ ക്ഷണിക്കുമെന്ന കാര്യത്തിലാണ്. ബിജെപിയുടെ യെദ്യൂരപ്പ ഏറ്റവും വലിയ ഒറ്റകക്ഷിയായ തങ്ങളെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കുമെന്ന് ഉറപ്പിച്ച് പറയുന്നു.

മറുവശത്ത് കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം എന്തുവില കൊടുത്തും അധികാരത്തിലെത്താനുള്ള ശ്രമത്തിലാണ് യെദ്യൂരപ്പയ്ക്ക് കോണ്‍ഗ്രസ് നല്‍കിയ മറുപടിയും അതിനിടെ വൈറലായിട്ടുണ്ട്. മുമ്പ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞ വാചകം കടമെടുത്താണ് ഇപ്പോള്‍ ബിജെപിക്കെതിരെ കോണ്‍ഗ്രസ് ഉപയോഗിച്ചിരിക്കുന്നത്. കൃത്യമായ ഭൂരിപക്ഷം തങ്ങള്‍ക്കുണ്ടെന്നാണ് കോണ്‍ഗ്രസ് വാദിക്കുന്നത്.

ഭൂരിപക്ഷമുള്ള സഖ്യം

ഭൂരിപക്ഷമുള്ള സഖ്യം

ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി 2017ല്‍ ചെയ്ത ട്വീറ്റാണ് ബിജെപിക്ക് പാരയായിരിക്കുന്നത്. ഗോവയിലും മേഘാലയിലും മണിപ്പൂരിലുമായി നടന്ന തിരഞ്ഞെടുപ്പില്‍ ഒന്നില്‍ മാത്രമായിരുന്നു ബിജെപി ജയിച്ചത്. മണിപ്പൂരിലും ഗോവയിലും പിന്നിലായിരുന്നു. എന്നിട്ടും ഗവര്‍ണറെ കണ്ട് സര്‍ക്കാരുണ്ടാക്കാനായിരുന്നു ബിജെപിയുടെ തീരുമാനം. ഗവര്‍ണര്‍ സര്‍ക്കാരുണ്ടാക്കാന്‍ ആദ്യം ക്ഷണിച്ചതും ബിജെപിയെയായിരുന്നു. ഇതിനെ കോണ്‍ഗ്രസ് ചോദ്യം ചെയ്തപ്പോഴാണ് ജെയ്റ്റ്‌ലി നിലപാട് വ്യക്തമാക്കി ട്വീറ്റ് ചെയ്തത്. ഭൂരിപക്ഷമുള്ള സഖ്യത്തെയായിരിക്കണം ഗവര്‍ണര്‍ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കുക എന്നായിരുന്നു ജെയ്റ്റ്‌ലിയുടെ വാദം. അല്ലാതെ ഏറ്റവും വലിയ പാര്‍ട്ടിയെയല്ലെന്നും ജെയ്റ്റ്‌ലി പറഞ്ഞിരുന്നു.

ട്വീറ്റ് വൈറല്‍

ട്വീറ്റ് വൈറല്‍

ഈ ട്വീറ്റ് വീണ്ടും പൊടിതട്ടിയെടുത്തിരിക്കുകയാണ് കോണ്‍ഗ്രസ്. ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി തന്നെ പറഞ്ഞ സ്ഥിതിക്ക് ബിജെപി സര്‍ക്കാരുണ്ടാക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുന്നതാണ് നല്ലത്. ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യത്തിന് ഭൂരിപക്ഷമുണ്ട്. അപ്പോള്‍ ഗവര്‍ണര്‍ കോണ്‍ഗ്രസിനെയാണ് സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കേണ്ടത്. ജെയ്റ്റ്‌ലി തന്നെ ഇക്കാര്യം പാര്‍ട്ടി പ്രവര്‍ത്തകരെ പറഞ്ഞ് മനസിലാക്കണമെന്നും കോണ്‍ഗ്രസ് പരിഹസിച്ചു. അതേസമയം കോണ്‍ഗ്രസ് ഇത്തരം പരിഹാസ ട്വീറ്റുമായെത്തിയത് ചര്‍ച്ചയായിട്ടുണ്ട്. വലിയ സ്വീകാര്യതയും ഈ ട്വീറ്റിന് ലഭിച്ചിട്ടുണ്ട്.

യെച്ചൂരിയും വിട്ടില്ല

യെച്ചൂരിയും വിട്ടില്ല

പ്രതിപക്ഷ കക്ഷികളെല്ലാം ബിജെപിയെ അടിക്കാന്‍ കിട്ടിയ അവസരം നന്നായി ഉപയോഗപ്പെടുത്തിയിരിക്കുകയാണ്. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചരിയും ജെയ്റ്റ്‌ലിയുടെ ട്വീറ്റിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. ബിജെപി നിയോഗിച്ച ഗവര്‍ണര്‍മാര്‍ ഗോവയിലും മണിപ്പൂരിലും മേഘാലയയിലും ഏറ്റവും വലിയ പാര്‍ട്ടിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചില്ല. ഇതിനെ കേന്ദ്ര മന്ത്രിമാര്‍ മുമ്പ് പിന്തുണച്ചിരുന്നു. കര്‍ണാടകയില്‍ ഇത് തന്നെ പിന്തുടരുമോ എന്നായിരുന്നു യെച്ചൂരിയുടെ പരിഹാസം. ഗോവയിലെ തന്ത്രം കര്‍ണാടകയിലും നടപ്പിലാക്കുമോ എന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ചതുര്‍വേദിയുടെ പരിഹാസം.

കോണ്‍ഗ്രസിനും പണി കിട്ടി

കോണ്‍ഗ്രസിനും പണി കിട്ടി

ജെയ്റ്റ്‌ലിയുടെ ട്വീറ്റ് വൈറലായതോടെ കോണ്‍ഗ്രസിന് തിരിച്ചടിയുമായി ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്. രണ്‍ദീപ് സുര്‍ജേവാലയുടെ ട്വീറ്റാണ് ബിജെപി കുത്തിപ്പൊക്കിയിരിക്കുന്നത്. ഏറ്റവും വലിയ ഒറ്റകക്ഷിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കണമെന്നായിരുന്നു സുര്‍ജേവാല പറഞ്ഞിരുന്നു. സുപ്രീം കോടതി വിധി മുന്‍നിര്‍ത്തിയായിരുന്നു അദ്ദേഹം ഇക്കാര്യം ട്വീറ്റ് ചെയ്തിരുന്നത്. ബിജെപിയുടെ അമിത് മാളവ്യയാണ് ഈ ട്വീറ്റ് വീണ്ടും സജീവമാക്കിയിരിക്കുന്നത്. അതേസമയം കര്‍ണാടകത്തില്‍ ഈ രീതിയിലുള്ള രാഷ്ട്രീയം കളിക്കുന്നത് മോശം രാഷ്ട്രീയത്തിന്റെ തിരിച്ചുവരവാണെന്നും വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.

പിന്‍വാതില്‍ രാഷ്ട്രീയം

പിന്‍വാതില്‍ രാഷ്ട്രീയം

കര്‍ണാടകത്തില്‍ പിന്‍വാതില്‍ രാഷ്ട്രീയമാണ് കോണ്‍ഗ്രസ് കളിക്കുന്നതെന്നാണ് ബിജെപി ആരോപിക്കുന്നത്. ഇത്തരം ട്വീറ്റുകള്‍ ഒന്നുമല്ല ഇപ്പോള്‍ ചര്‍ച്ചയാക്കേണ്ടതെന്നും ഏറ്റവും വലിയ കക്ഷിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കേണ്ടതെന്നുമാണ് ബിജെപി പറയുന്നത്. ബിജെപിയെയാണ് ജനങ്ങള്‍ പിന്തുണച്ചത്. അപ്പോള്‍ ജനവിധി അംഗീകരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാവണമെന്നും ബിജെപി പറയുന്നു. അതേസമയം സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപിയെ തന്നെ ഗവര്‍ണര്‍ ആദ്യം വിളിക്കുമെന്നാണ് സൂചന. എന്നാല്‍ ഇതിനെ എന്തുവില കൊടുത്തും തടയുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്.

സാമ്പത്തിക സംവരണത്തിന് കൊടിപിടിച്ച് സര്‍ക്കാര്‍, പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പൊങ്കാല!!

cmsvideo
  Karnataka Elections 2018 : BJP പണം വാഗ്ദാനം ചെയ്തെന്ന് JDS MLA | Oneindia Malayalam

  കോൺഗ്രസ് സുപ്രീം കോടതിയിൽപോയാല്‍ എന്ത് സംഭവിക്കും? കര്‍ണാടകത്തില്‍ സംഭവിക്കാന്‍ പോകുന്നത് ഇതൊക്കെ..

  നിങ്ങളുടെ ജീവിത പങ്കാളിയെ കണ്ടെത്തൂ കേരള മാട്രിമോണിയിൽ - രജിസ്ട്രേഷൻ സൗജന്യം!

  English summary
  In Karnataka Power Struggle Arun Jaitley Tweet Adds To Congress Ammo

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

  X