മണിപ്പൂരില്‍ ഉപരോധം തുണയ്ക്കുമോ? ഉപരോധം പ്രചരണ വിഷയമാക്കാന്‍ ബിജെപിയും കോണ്‍ഗ്രസും

  • Posted By:
Subscribe to Oneindia Malayalam

ഗുവാഹത്തി: മണിപ്പൂര്‍ തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസും ഭരണം പിടിക്കാന്‍ രംഗത്തുള്ള ബിജെപിയും പ്രചരണ ആയുധമാക്കുന്നത് ഒരേ വിഷയം. മണിപ്പൂരില്‍ യുണൈറ്റഡ് നാഗാ കൗണ്‍സില്‍ ഏര്‍പ്പെടുത്തിയ സാമ്പത്തീക ഉപരോധം പ്രചരണ ആയുധമാക്കാനാണ് ഇരു പാര്‍ട്ടികളുടേയും തീരുമാനം. മണിപ്പൂരില്‍ പുതിയ ഏഴ് ജില്ലകള്‍ രൂപീകരിച്ചതില്‍ പ്രതിഷേധിച്ചാണ് ഉപരോധം ഏര്‍പ്പെടുത്തിയത്. ഉപരോധം 70 ദിവസം പിന്നിട്ടു.

മണിപ്പൂര്‍ തെരഞ്ഞെടുപ്പിന് ഒരുമാസം മുമ്പ് സമീപ സംസ്ഥാനങ്ങളായ ആസാമിലേയും അരുണാചല്‍ പ്രദേശിലേയും ഭരണം നഷ്ടപ്പെട്ടത് കോണ്‍ഗ്രസിന് തിരച്ചടിയാകും. രണ്ട് സംസ്ഥാനങ്ങളിലും ബിജെപിയാണ് ഭരണം പിടിച്ചത്. സാമ്പത്തീക ഉപരോധം കൂടാതെ 15 വര്‍ഷത്തെ ഭരണ വിരുദ്ധ വികാരവും കോണ്‍ഗ്രസിന് ഈ തെരഞ്ഞെടുപ്പില്‍ അഭിമുഖീകരിക്കേണ്ടി വരും.

Manipur

വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി പിസി ജോഷി മുഖ്യമന്ത്രി ഒക്രം ഇബോബി സിംഗിനേയും പുതിയ ജില്ലാ രൂപീകരണത്തേയും ന്യായികരിച്ച് രംഗത്തെത്തിയിരുന്നു. ദില്ലിയില്‍ ചേര്‍ന്ന ബിജെപി ദേശീയ നിര്‍വാഹക സമിതി യോഗം മണിപ്പൂരിന് സാമ്പത്തീക ഉപരോധമില്ലാത്ത ദിനങ്ങള്‍ വാഗ്ദാനം ചെയ്തിരുന്നു.

Manipur Election

യുണൈറ്റഡ് നാഗ കൗണ്‍സിലും നാഗയും ചെയ്യുന്നത് തെറ്റാണെന്നാണ് ബിജെപി നേതൃത്വം നല്‍കുന്ന നോര്‍ത്ത് ഈസ്റ്റ് ഡെമോക്രാറ്റിക് അലയന്‍സ് കണ്‍വീനര്‍ ഹിമന്ത ബിശ്വ സര്‍മ പറയുന്നത്. ആവശ്യമായ വൈദ്യസഹായമോ സേവനങ്ങളോ ലഭിക്കാതെ ജനങ്ങള്‍ കഷ്ടപ്പെടുകയാണ്. ഇത് ജനാധിപത്യപരമായ ഒരു സമീപനമല്ലെന്നും അദ്ദേഹം പറഞ്ഞു.

മാര്‍ച്ച് നാലിനും എട്ടിനും രണ്ട് ഘട്ടമായാണ് മണിപ്പൂരില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.

English summary
In Manipur, both BJP and Congress to make blockade main election issue. Manipur will go to polls in March.
Please Wait while comments are loading...