കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശരത് യാദവ് പാർട്ടിക്ക് പുറത്തോ? !! നിതീഷ് ബിജെപിയിൽ?!!!ബീഹാറിൽ പുതിയ രാഷ്ട്രീയ മാറ്റം!!

പാർട്ടി വിരുദ്ധ നടപടികൾ തുടരുന്ന ഒരു വ്യക്തിക്കെതിരെ ഏകകണ്ഠമായാണ് നടപടിയെടുത്തെന്നും ജെഡിയു നേതൃത്വം അവകാശപ്പെട്ടു.

  • By Ankitha
Google Oneindia Malayalam News

ദില്ലി: ജെഡിയുവിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാകുന്നു.മുതിർന്ന പാർട്ടി നേതാവ് ശരത് യാദവിനെ രാജ്യസഭാ കക്ഷിനേതാവ് സ്ഥാനത്തുനിന്നും മാറ്റി. നിതീഷ് കുമാറിന്റെ വിശ്വസ്തൻ ആർ.പി.പി. സിങ് ആണ് പുതിയ രാജ്യസഭാ കക്ഷിനേതാവ്. ഉപരാഷ്ട്രപതിയെ കണ്ടുവെന്നും ഇതുമായി ബന്ധപ്പെട്ട കത്ത് കൈമാറിയെന്നും ജെഡിയു ബിഹാർ പ്രസിഡന്റ് അറിയിച്ചു. പാർട്ടി വിരുദ്ധ നടപടികൾ തുടരുന്ന ഒരു വ്യക്തിക്കെതിരെ ഏകകണ്ഠമായാണ് നടപടിയെടുത്തെന്നും ജെഡിയു നേതൃത്വം അവകാശപ്പെട്ടു.

nitheesh kumar

വന്ദേമാതരം ചർച്ചയാവുമ്പോൾ എന്തിന് കുട്ടികളുടെ മരണം?!! ചാനൽ അവതാരികയ്ക്ക് സോഷ്യൽ മീഡയയിൽ പൊങ്കാല!!വന്ദേമാതരം ചർച്ചയാവുമ്പോൾ എന്തിന് കുട്ടികളുടെ മരണം?!! ചാനൽ അവതാരികയ്ക്ക് സോഷ്യൽ മീഡയയിൽ പൊങ്കാല!!

കൂടാതെ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെ എൻഡിഎ സഖ്യത്തിലേക്ക് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ ക്ഷണിച്ചിരുന്നു.'ജെഡിയു പ്രസിഡന്റ് നിതീഷ് കുമാറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ജെഡിയുവിനെ എൻഡിഎയിലേക്ക് ക്ഷണിച്ചതായി അമിത് ഷാ ട്വിറ്റ് ചെയ്തിരുന്നു. ബിഹാറിൽ ബിജെപി-ജെഡിയു സഖ്യമാണ് ഭരണം നടത്തുന്നതെങ്കിലും എന്നാൽ ജെഡിയു എൻഡിഎയുടെ ഭാഗമല്ല.

അമിത് ഷാ യുടെ എൻഡിഎ ക്ഷണം

അമിത് ഷാ യുടെ എൻഡിഎ ക്ഷണം

ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെ ബിജെപി ദേശീയ അധ്യക്ഷൻ എൻഡിഎ ലേക്ക് ക്ഷണിച്ചു. എന്നാൽ ഇതു സംബന്ധമായ ഔദ്യോഗിക പ്രതികരണം ഈ മാസം 19ന് പട്നയിൽ നടക്കുന്ന ജെഡിയു എക്സിക്യൂട്ടിവിന് ശേഷമേ ഉണ്ടാകൂവെന്നാണ് റിപ്പോർട്ട്.

ജെഡിയും ബിജെപിയിലേക്കോ

ജെഡിയും ബിജെപിയിലേക്കോ

നിതീഷ് കുമാറിന്റെ ജെഡിയു ബിജെപിയിൽ ലയിക്കുമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പുറത്ത് വന്നിട്ടുണ്ട്. ജെഡിയുവിലെ ഒരു മുതിർന്ന നേതാവിന്റെ പ്രസ്തവനയാണ് ഇതിന്റെ ആധാരം. ജെഡിയു മോദി സർക്കാരിന്റെ ഭാഗമാകുമോ എന്നു ചോദിച്ചപ്പോൾ അത് സ്വാഭാവികമല്ലേ എന്നായിരുന്നു ഒരു മുതിർന്ന ജെഡിയു നേതാവിന്റെ പ്രതികരണം. ബീഹാറിൽ രണ്ടു പാർട്ടികളും ഒരുമിച്ച് പ്രവർത്തിക്കുമ്പോൾ കേന്ദ്രത്തിലും അങ്ങനെ തന്നെയാകുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ശരത് യാദവ് പുറത്ത്

ശരത് യാദവ് പുറത്ത്

മോദി സർക്കാരിന്റെ രൂക്ഷ വിമർശകരിൽ ഒരാളാണ് ശരത് യാദവ്. ജെഡിയും- എൻഡിഎ സഖ്യത്തിനെതിരെ പ്രത്യക്ഷമായി എതിർപ്പ് അറിയിച്ചിരുന്നു. മഹാസഖ്യത്തിനാണ് ബിഹാറിലെ ജനങ്ങൾ വോട്ടു ചെയ്തതെന്നും താൻ ഇപ്പോഴും അതിൽ ഉറച്ചു നിൽക്കുന്നുവെന്നും ശരത് യാദവ് പറഞ്ഞ്. യാദവിന് സ്വന്തം വഴി തിരഞ്ഞെടുക്കാൻ സ്വാതന്ത്ര്യമുണ്ടെന്ന് നിതീഷ് അറിയിച്ചിരുന്നു. ഇത്തരത്തിൽ ഇരു നേതാക്കളും തമ്മിലുള്ള ബന്ധം വഷളായതിനു പിന്നാലെയാണ് ശരത് യാദവിനെ സ്ഥാനത്തു നിന്നും നീക്കി

നിതീഷിനെ ചൊടിപ്പിച്ച് യാദവ്

നിതീഷിനെ ചൊടിപ്പിച്ച് യാദവ്

ജെഡിയുവിൽ നിന്ന് പുറാത്താക്കാനുള്ള പുതിയ തന്ത്രം പയറ്റുകയായിരുന്നു ശരത് യാദവ്. പാര്‍ട്ടിയില്‍ നിന്ന് നിതീഷ് കുമാര്‍ പുറത്താക്കുകയാണെങ്കില്‍ ശരത് യാദവിന്റെ രാജ്യസഭാ സീറ്റിന് ഇളക്കം തട്ടില്ല. എന്നാല്‍ പാര്‍ട്ടിയില്‍ നിന്ന് ഇറങ്ങിപ്പോവുകയാണെങ്കില്‍ എംപി സ്ഥാനം രാജിവെയ്‌ക്കേണ്ടി വരും. ഈ സാഹചര്യത്തില്‍ പ്രതിപക്ഷത്തിനൊപ്പം നിന്ന് നിതീഷ് കുമാറിനെ പരമാവധി പ്രകോപിപ്പിക്കുകയാണ് ശരത് യാദവ്.

ശ്രീവാസ്തവയെ പുറത്താക്കിയത് യാദവിനുള്ള ആദ്യ അടി

ശ്രീവാസ്തവയെ പുറത്താക്കിയത് യാദവിനുള്ള ആദ്യ അടി

രാജ്യസഭ തിരഞ്ഞെടുപ്പിൽ പട്ടേലിനെ പിന്തുണച്ചതിന് ഗുജറാത്തിലെ ജെഡിയു സംസ്ഥാന അധ്യക്ഷന്‍ അരുണ്‍ ശ്രീവാസ്തവയെ തിരഞ്ഞെടുപ്പിന് ശേഷം നിതീഷ് കുമാര്‍ പുറത്താക്കിയിരുന്നു.ശരത് യാദവിനെതിരെയുള്ള താക്കീതായാണ് അദ്ദേഹത്തിന്റെ അടുത്ത അനുയായി ആയിട്ടുള്ള ശ്രീവാസ്തവയെ നിതീഷ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്.

മഹാറാലിയിൽ

മഹാറാലിയിൽ


ലാലുവിന്റെ ബിജെപിക്കെതിരായ റാലിയില്‍ പ്രതിപക്ഷത്തിനൊപ്പം നില്‍ക്കാനാണ് യാദവിന്റെ തീരുമാനം. യാദവിനോടൊപ്പം ജെഡിയുവിലെ നല്ലൊരു ശതമാനം പ്രവര്‍ത്തകരും റാലിയിൽ പങ്കെടുക്കും .

മോദിയുടെ വിമർശകൻ

മോദിയുടെ വിമർശകൻ

മോദിയുടെ കടുത്ത വിമര്‍ശകരില്‍ ഒരാളാണ് ശരത് യാദവ്. പ്രതിപക്ഷത്തോടൊപ്പം ചേര്‍ന്ന് ബിജെപിയുടെ ഫാസിസ്റ്റ് നയങ്ങള്‍ക്കെതിരെ പോരാടുമെന്ന് ശരത് യാദവ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങളില്‍ മൃദു സമീപനമാണ് നിതീഷ് കുമാര്‍ ആദ്യം മുതലെ പുലര്‍ത്തിയിരുന്നത്.

English summary
A day after he met Bihar Chief Minister Nitish Kumar, BJP national president Amit Shah said that he invited the JD(U) to join the BJP-led NDA at the national level.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X