പാക് ബങ്കറുകള്‍ ഇന്ത്യൻ സൈന്യം നിലംപരിശാക്കി: തെളിവുണ്ട്, സൈന്യത്തിന്‍റെ വീഡിയോ വൈറൽ

  • Written By:
Subscribe to Oneindia Malayalam

ശ്രീനഗര്‍: ജമ്മുകശ്മീരിൽ നിയന്ത്രണ രേഖയിൽ ഇന്ത്യൻ സൈന്യം പാക് ബങ്കറുകള്‍ തകർത്തിൻറെ വീഡിയോ വൈറൽ. നിയന്ത്രണ രേഖ മറികടന്ന് ഇന്ത്യൻ സൈനികരുടെ മൃതദേഹം വികൃതമാക്കിയ പാക് നടപടിയ്ക്ക് തിരിച്ചടിയായിരുന്നു ഇന്ത്യ പാക് ബങ്കറുകള്‍ ആക്രമിയ്ക്കുകയും ഏഴ് പാക് സൈനികരെ വധിയ്ക്കുകയും ചെയ്ത്.

ഏപ്രിൽ അവസാന വാരമാണ് വെടിനിർത്തല്‍ കരാർ ലംഘിച്ച് പാകിസ്താന്‍ ഇന്ത്യൻ സൈനിക പോസ്റ്റുകള്‍ ആക്രമിച്ചത്. പാകിസ്താന് തിരിച്ചടി നൽകുന്ന കാര്യം തീരുമാനിച്ചു കഴിഞ്ഞുവെന്നും വിവരങ്ങൾ ഇപ്പോൾ പുറത്തുവിടില്ലെന്നുമാണ് പിന്നീട് സൈനിക വൃത്തങ്ങൾ വ്യക്തമാക്കിയത്.

ലക്ഷ്യം വിജയകരം

ലക്ഷ്യം വിജയകരം

ലക്ഷ്യം വിജയകരമായി പൂര്‍ത്തിയാക്കിയെന്ന് സൈനികരിൽ ഒരാൾ പറയുന്നതും വീഡിയോയിൽ കേള്‍ക്കാം. സൈനികരുടെ തലയറുത്ത് മൃതദേഹം വികൃതമാക്കിയ നടപടിയില്‍ പാകിസ്താന് തക്കതായ തിരിച്ചടി നൽകുമെന്ന് നേരത്തെ തന്നെ ഇന്ത്യൻ സൈന്യം വ്യക്തമാക്കിയിരുന്നു. പാകിസ്താൻ നേരത്തെ തയ്യാറാക്കിയ പദ്ധതി പ്രകാരമാണ് ആക്രമണം നടത്തിയതെന്നും ഇന്ത്യ ആരോപിച്ചിരുന്നു.

ബാറ്റ് സേനയുടെ ആക്രമണം

മെയ് ഒന്നിനാണ് പാകിസ്താൻറെ ബാറ്റ് സേന പൂഞ്ച് ജില്ലയിലെ നിയന്ത്രണ രേഖയിൽ നടത്തിയ വെടിനിർത്തൽ ആക്രമണം നടത്തിയത്. പാകിസ്താൻ പ്രകോപനമില്ലാതെ കൃഷ്ണ ഗാട്ടി സെക്ടറിലെ രണ്ട് സൈനിക പോസ്റ്റുകൾ ആക്രമിക്കുകയായിരുന്നു. ഇന്ത്യൻ ആര്‍മിയുടെ നോർത്തേണ്‍ കമാൻഡാണ് ഇക്കാര്യം അറിയിച്ചത്.

റോക്കറ്റ് ആക്രമണം

റോക്കറ്റ് ആക്രമണം

അതിര്‍ത്തിയില്‍ 200 മീറ്ററോളം ഇന്ത്യയിലേക്ക് കടന്നുകയറിയാണ് ഇന്ത്യന്‍ സൈനിക പോസ്റ്റുകളെ പാക് സൈന്യം ആക്രമിച്ചത്. റേക്കററുകളും മോട്ടോര്‍ ഷെല്ലുകളും ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്.

പാക് പ്രകോപനം

പാക് പ്രകോപനം

പൂഞ്ച് ജില്ലയിലെ കൃഷ്ണഗാട്ടി സെക്ടറിലെ നിയന്ത്രണ രേഖയോട് ചേര്‍ന്ന സൈനിക പോസ്റ്റിനു നേരെയായിരുന്നു പാക് സൈന്യം ആക്രമണം നടത്തിയത്. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പ്രകോപനം ഒന്നുമില്ലാതെ സൈന്യം വെടിയുതിര്‍ക്കുകയായിരുന്നു.

 പക ഇന്ത്യൻ സൈനികരോട്

പക ഇന്ത്യൻ സൈനികരോട്

ബിഎസ്എഫ് 200 ബറ്റാലിയന്റെ ഹെഡ് കോൺസ്റ്റബിൾ പ്രേം സാഗർ, ഇന്ത്യൻ സൈന്യത്തിന്റെ 22 സിഖ് റജിമെന്റിൻറെ നായിബ് സുബേദാർ മേജർ പരംജീത് സിംഗ് എന്നിവരുടെ മൃതദേഹമാണ് പാക് സൈന്യം ഇന്ത്യൻ അതിർത്തിക്കുള്ളിൽ കടന്ന് വികൃതമാക്കിയത്. ഇന്ത്യ- പാക് അതിര്‍ത്തിയിലെ കൃഷ്ണഗാട്ടി സെക്ടറിലെ സൈനിക പോസ്റ്റുകൾ മോർട്ടാർ ഷെല്ലുകളും റോക്കറ്റുകളും ഉപയോഗിച്ച് ആക്രമിക്കുന്നതിനിടെയായിരുന്നു പാക് സൈന്യത്തിന്‍റെ ക്രൂരത. ബിഎസ്എഫ് ജവാൻ രജീന്ദർ

English summary
A video of Indian Army destroying a Pakistani bunker along the Line of Control (LoC) has gone viral today, but it wasn't in retaliation to the mutilation of soldiers incident or continuous attacks perpetrated by the neighbouring country.
Please Wait while comments are loading...