കമ്യൂണിസ്റ്റ് ത്രിപുരയില്‍ മാധ്യമ പ്രവര്‍ത്തകന്‍ വെടിയേറ്റ് മരിച്ചു; കൊന്നത് പോലീസുകാരന്‍...

  • Posted By: Desk
Subscribe to Oneindia Malayalam

അഗര്‍ത്തല: സിപിഎം ഭരിക്കുന്ന ത്രിപുരയില്‍ മാധ്യമ പ്രവര്‍ത്തകന്‍ വെടിയേറ്റ് മരിച്ചു. ത്രിപുരയിലെ ബോധ്ജുങ് നഗറില്‍ ആണ് സംഭവം. കര്‍ണാടകത്തില്‍ മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷ് വെടിയേറ്റ് മരിച്ച വിവാദം ഇപ്പോഴും ചര്‍ച്ചയായിക്കൊണ്ടിരിക്കവേയാണ് ത്രിപുരയിലെ സംഭവം.

ത്രിപുര സ്റ്റേറ്റ് റൈഫിള്‍സിലെ പോലീസുകാരന്‍ ആണ് മാധ്യമ പ്രവര്‍ത്തകനെ വെടിവച്ച് കൊന്നത്. സുദീപ് ദത്ത ഭൗമിക് എന്ന മാധ്യമ പ്രവര്‍ത്തകനാണ് കൊല്ലപ്പെട്ടത്.

Murder

വാക്കുതര്‍ക്കത്തെ തുടര്‍ന്നാണ് പോലീസുകാരനായ തപന്‍ ദെബ്ബാര്‍മ സന്ദീപിന് നേര്‍ക്ക് വെടിയുതിര്‍ത്തത്. സുദീപ് സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. സ്യാന്ദര്‍ പത്രിക എന്ന പത്രത്തിന്റേയും വെന്‍ഗാര്‍ഡ് എന്ന പ്രാദേശിക ടെലിവിഷന്‍ ചാനലിന്റേയും റിപ്പോര്‍ട്ടര്‍ ആയിരുന്നു സുദീപ്.

രണ്ട് മാസം മുമ്പും ത്രിപുരയില്‍ ഒരു മാധ്യമ പ്രവര്‍ത്തകന്‍ വെടിയേറ്റ് മരിച്ചിരുന്നു. ബോധ്ജുങില്‍ നിന്ന് 35 കിലോമീറ്റര്‍ അകലെയുള്ള മണ്ടായില്‍ ആയിരുന്നു അത്. ടെലിവിഷന്‍ റിപ്പോര്‍ട്ടര്‍ ആയിരുന്ന ശന്തനു ഭൗമിക് ആയിരുന്നു അന്ന് കൊല്ലപ്പെട്ടത്.

കര്‍ണാടകത്തില്‍ മാധ്യമ പ്രവര്‍ത്തകയായ ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടത് വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. ഹിന്ദുത്വ വിമര്‍ശക ആയിരുന്ന ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയത് സംഘപരിവാര്‍ അനുകൂലികള്‍ ആണ് എന്നാണ് കരുതുന്നത്. 

English summary
A journalist was shot dead on Tuesday by a Tripura State Rifles (TSR) trooper during an altercation in Bodhjung Nagar in Tripura, police said.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്