കുഞ്ഞിന് മുലപ്പാല്‍ നല്‍കി ഒരു ട്രാന്‍സ്ജെന്‍റര്‍ അമ്മ അതും സ്തനശസ്ത്രക്രിയയ്ക്ക് വിധേയമാകാതെ

  • Written By: Desk
Subscribe to Oneindia Malayalam

ദില്ലി: പ്രസവിക്കാതെ സ്വന്തം കുഞ്ഞിന് മുലപ്പാല്‍ നല്‍കിയിരിക്കുകയാണ് 30 വയസുള്ള ഒരു ട്രാന്‍സ്ജെന്‍റര്‍ അമ്മ. അതിനായി ഈ അമ്മ ലിംഗ ശസ്ത്രക്രിയയ്ക്കോ സ്തനംമാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്കോ വിധേയായിട്ടില്ല. ഹോര്‍മോണ്‍ ചികിത്സ വഴി സാധ്യമായ ഇക്കാര്യം ലോകത്തില്‍ നടന്ന ആദ്യത്തെ സംഭവമാണെന്ന് ട്രാന്‍സ്ജെന്‍റര്‍ ഹെല്‍ത്ത് മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

Brestfeeding

വാടക ഗര്‍ഭത്തിന് തയ്യാറായ യുവതി കുഞ്ഞിന് മുലപ്പാല്‍ നല്‍കില്ലെന്ന് വ്യക്തമാക്കിയതോടെയാണ് താന്‍ തന്നെ തന്‍റെ കുഞ്ഞിന് മുലപ്പാല്‍ നല്‍കുമെന്ന് ഇവര്‍ തിരുമാനിച്ചത്. ഇതോടെ അവര്‍ എ​ടി മസിനായിസ് സെന്‍റര്‍ ഫോര്‍ ട്രാന്‍സ്ജെന്‍റര്‍ മെഡിസന്‍ ആന്‍റ് സര്‍ജിറി സെന്‍ററില്‍ ഒരു ഹോര്‍മോണ്‍ റിപ്ലേയ്സ്മെന്‍റ് തെറാപ്പിക്ക് വിധേയായി. കുഞ്ഞ് ജനിക്കുന്നത് മൂന്ന് മാസം മുന്‍പേയാണ് ഇതിന് അവര്‍ വിധേയയാത്. ഇതോടെ കുഞ്ഞ് ജനിച്ചപ്പോഴേക്കും പാല് കൊടുക്കാന്‍ പാകത്തിലേക്ക് ശരീരം ഒരുങ്ങിയിരുന്നു.. ഇപ്പോഴും മറ്റ് ബേബി പ്രൊഡക്റ്റുകള്‍ക്കൊപ്പം അവര്‍ കുഞ്ഞിന് പാല് കൊടുക്കുന്നുണ്ട്.

ട്രാന്‍സ്ജെന്‍റര്‍ വിഭാഗത്തിന് വലിയൊരു അനുഗ്രഹമായിരിക്കുകയായണ് ഈ ഹോര്‍മോണ്‍ തെറാപ്പി എന്ന് ചികിത്സയ്ക്ക് നേതൃത്വം നല്‍കിയ ഡോക്ടര്‍ മാര്‍ റെയ്സ്മാന്‍ വ്യക്തമാക്കി. ഇത് വിപ്ലവകരമായ തുടക്കമാണെന്നും ഹോര്‍മോണ്‍ ശസ്ത്രക്രിയയിലൂടെ മറ്റാരുടേയും സഹായമില്ലാതെ തങ്ങളുടെ  കുഞ്ഞുങ്ങള്‍ക്ക് സ്വയം മുലപ്പാല്‍ നല്‍കാന്‍ ഇത്തരം അമ്മമാരെ സഹായിക്കുന്നതാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

English summary
in a world's first, transgender woman able to breastfeed her baby

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്