കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

200 കോടി ജനങ്ങളും ഇന്ത്യ വിടണോയെന്ന് ആമിര്‍ ഖാനോട് അനുപം ഖേര്‍ ചോദിക്കുന്നു

  • By Sruthi K M
Google Oneindia Malayalam News

ദില്ലി: ഇന്ത്യയില്‍ അസഹിഷ്ണുതയും അരക്ഷിതാവസ്ഥയും വര്‍ദ്ധിച്ചുവരികയാണെന്ന് പറഞ്ഞ പ്രശസ്ത നടന്‍ ആമിര്‍ ഖാനെതിരെ നടന്‍ അനുപം ഖേര്‍ രംഗത്ത്. വിശ്വസിക്കാന്‍ പറ്റാത്ത ഒരു കാര്യമാണ് ആമിര്‍ പറഞ്ഞതെന്നും അദ്ദേഹം പറയുന്നു. ഇന്ത്യ അസഹിഷ്ണുതയുടെ ഇന്ത്യയായി മാറിയതെപ്പോഴാണെന്ന് ആമിര്‍ വ്യക്തമാക്കിയാല്‍ കൊള്ളാമെന്നു അനുപം ഖേര്‍ ചോദിക്കുന്നു.

ഏത് രാജ്യത്തേക്ക് പോകണമെന്നാണ് ഭാര്യ കിരണ്‍ റാവു ആമിറിനോട് പറഞ്ഞതെന്ന് അനുപം ഖേര്‍ പരിഹസിച്ചു. സംവിധായകന്‍ രാം ഗോപാല്‍ വര്‍മയും ആമിറിനെതിരെ വിമര്‍ശനവുമായി എത്തി. ട്വിറ്ററിലൂടെയാണ് ഇരുവരും ആമിര്‍ ഖാനെ വിമര്‍ശിച്ചത്.

അവിശ്വസനീയമായ കാര്യം

അവിശ്വസനീയമായ കാര്യം

ആമിര്‍ പറഞ്ഞത് അവശ്വസനീയമായ കാര്യമാണെന്ന് അനുപം ഖേര്‍. ഇന്ത്യ അസഹിഷ്ണുതയുടെ ഇന്ത്യയായി മാറിയതെപ്പോഴാണെന്ന് ആമിര്‍ വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഏതു രാജ്യത്തേക്ക് പോകും

ഏത് രാജ്യത്തേക്ക് പോകണമെന്നാണ് ഭാര്യ കിരണ്‍ റാവു ആമിറിനോട് പറഞ്ഞതെന്ന് അനുപം ഖേര്‍ ചോദിക്കുന്നു. ആമിറിനെ പരിഹസിച്ചു കൊണ്ടാണ് അനുപം ഖേറിന്റെ ട്വീറ്റ്.

ഒന്നും ആരും മറക്കരുത്

ഈ രാജ്യമാണ് ആമിര്‍ എന്ന നടനെ പ്രശസ്തനാക്കിയത്. ഇതു ഭാര്യയെ പറഞ്ഞ് മനസിലാക്കണമെന്നും അനുപം ഖേര്‍ ആമിറിനോട് പറയുന്നു.

ഇതിലും ഭീകരമായത് സംഭവിച്ചിട്ടുണ്ട്

ഇതിലും ഭീകരമായത് സംഭവിച്ചിട്ടുണ്ട്

ഇതിലും ഭീകരമായ അവസ്ഥ ഇന്ത്യയില്‍ ഉണ്ടായിട്ടുണ്ട്. അന്ന് ആമിര്‍ ഇന്ത്യ വിടുന്നതിനെക്കുറിച്ച് എന്തുകൊണ്ട് ചിന്തിച്ചില്ലെന്നും താരം ചോദിക്കുന്നു.

200 കോടി ജനങ്ങളും ഇന്ത്യ വിടണോ?

അരക്ഷിതാവസ്ഥ ഉണ്ടെങ്കില്‍ തന്നെ സമൂഹത്തിനുമുന്നില്‍ വിളിച്ചു പറഞ്ഞ് ഭീതി പടര്‍ത്തുകയാണോ ചെയ്യേണ്ടതെന്നും താരം ചോദിക്കുന്നു. 200 കോടി ജനങ്ങളും ഇന്ത്യ വിടണമെന്നാണോ ആമിര്‍ ഉദ്ദേശിക്കുന്നതെന്നും അനുപം ഖേര്‍ ചോദിക്കുന്നു.

സംവിധായകനും പ്രതികരിച്ചു

സംവിധായകനും പ്രതികരിച്ചു

പ്രമുഖ വ്യക്തികള്‍ ഇത്തരം ആരോപണം ഉന്നയിക്കുമ്പോള്‍ നിങ്ങളെ നിങ്ങളാക്കിയത് ഈ രാജ്യമാണെന്ന് ഓര്‍ക്കണമെന്ന് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ പറഞ്ഞു. ഇത്തരം ആരോപണങ്ങള്‍ പ്രമുഖര്‍ ഉന്നയിക്കരുതെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

English summary
Reacting to Bollywood actor Aamir Khan’s remarks on intolerance in the Indian society, actor Anupam Kher hit out at Khan questioning what his solution to millions of Indian’s living in an ‘intolerant India’ was.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X