കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭരണപക്ഷത്തെ ഞെട്ടിച്ച് ഒരാള്‍ കൂടി രാജി വെച്ചു!! രാജി ഭീഷണിയുമായി മൂന്ന് പേര്‍ കൂടി!!

Google Oneindia Malayalam News

ബെംഗളൂരു: സര്‍ക്കാരിനെ പിടിച്ചു നിര്‍ത്താനുള്ള കോണ്‍ഗ്രസിന്‍റെ അനുനയ നീക്കങ്ങള്‍ക്കിടെ ഭരണകക്ഷിയെ ഞെട്ടിച്ച് സ്വതന്ത്ര എംഎല്‍എയുടെ രാജി. സ്വതന്ത്ര എംഎല്‍എയും മന്ത്രിയുമായ എച്ച് നാഗേഷ് ആണ് ഗവര്‍ണര്‍ വാജുഭായ് വാലയെ കണ്ട് രാജി സമര്‍പ്പിച്ചിരിക്കുന്നത്. വിമതരെ അനുനയിപ്പിക്കാന്‍ മന്ത്രിസഭയില്‍ സമ്പൂര്‍ണ അഴിച്ചുപണിക്ക് കോണ്‍ഗ്രസ് നീങ്ങുന്നതിനിടെയാണ് സര്‍ക്കാരിനെ കൂടുതല്‍ പ്രതസിന്ധിയിലാക്കി മന്ത്രിയുടെ രാജി.

<strong>സഖ്യസര്‍ക്കാരിനെ വിറപ്പിച്ച് യെദ്യൂരപ്പ! കൂടുതല്‍ എംഎല്‍എമാര്‍ ഇന്ന് രാജിവെയ്ക്കും? പ്ലാന്‍ 'ബി'യും</strong>സഖ്യസര്‍ക്കാരിനെ വിറപ്പിച്ച് യെദ്യൂരപ്പ! കൂടുതല്‍ എംഎല്‍എമാര്‍ ഇന്ന് രാജിവെയ്ക്കും? പ്ലാന്‍ 'ബി'യും

നാഗേഷിന്‍റെ രാജിയോടെ സഖ്യസര്‍ക്കാരിന് 14 പേരുടെ പിന്തുണയാണ് നഷ്ടമായിരിക്കുന്നത്. അതേസമയം നാഗേഷിനെ കൂടാതെ രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂടി രാജി സന്നദ്ധത അറിയിച്ച് രംഗത്തെത്തിയിട്ടുണ്ടെന്നാണ് വിവരം. വിശദാംശങ്ങളിലേക്ക്

 പിന്തുണ പിന്‍വലിച്ചു

പിന്തുണ പിന്‍വലിച്ചു

വിമതരെ അനുനയിപ്പിക്കാനുള്ള ചര്‍ച്ചകള്‍ കോണ്‍ഗ്രസ് കാമ്പില്‍ പുരോഗമിക്കുന്നതിനിടെയാണ് സര്‍ക്കാര്‍ ശ്രമങ്ങള്‍ക്ക് തിരിച്ചടി നല്‍കി സ്വതന്ത്ര എംഎല്‍എയും ചെറുകിട വ്യവസായ മന്ത്രിയുമായ എച്ച് നാഗേഷ് രാജിവെച്ചത്. ഗവര്‍ണര്‍ വാജുഭായ് വാലയെ നേരിട്ട് കണ്ടശേഷമാണ് അദ്ദേഹം രാജി സമര്‍പ്പിച്ചത്. രാജിവെച്ച നാഗേഷ് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുകയാണെന്നും വ്യക്തമാക്കി. നാഗേഷ് ഇപ്പോഴും രാജ്ഭവനില്‍ തുടരുകയാണെന്നാണ് വിവരം. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപി ശ്രമിച്ചാല്‍ പിന്തുണയ്ക്കുമെന്ന് നാഗേഷ് പറഞ്ഞു.

 മറുകണ്ടം ചാടി

മറുകണ്ടം ചാടി

സ്വതന്ത്ര എംഎല്‍എയായ എച്ച് നാഗേഷ് തുടക്കം മുതല്‍ തന്നെ ബിജെപിയിലേക്കും കോണ്‍ഗ്രസിലേക്കും ചാടിക്കളിക്കുന്ന സമീപനമായിരുന്നു സ്വീകരിച്ചിരുന്നത്. കോണ്‍ഗ്രസ് പിന്തുണയതോടെയാണ് മുള്‍ബാഗില്‍ നിന്ന് നാഗേഷ് വിജയിച്ചത്. സര്‍ക്കാര്‍ രൂപീകരണ വേളയില്‍ ആദ്യം കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ച നാഗേഷ് ഇരുട്ടി വെളുത്തപ്പോഴേക്കും ബിജെപിക്കൊപ്പം ചാഞ്ഞു. എന്നാല്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഡികെ ശിവകുമാറിന്‍റെ തന്ത്രപരമായ നീക്കങ്ങള്‍ നാഗേഷിനെ കോണ്‍ഗ്രസിലേക്ക് തന്നെ തിരികെയെത്തിച്ചു.

 മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തി

മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തി

എന്നാല്‍ മാസങ്ങള്‍ പിന്നിട്ടപ്പോള്‍ നാഗേഷ് മറ്റൊരു സ്വതന്ത്ര എംഎല്‍എയായ ആര്‍ ശങ്കറിനൊപ്പം രാജിവെച്ച് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുന്നതായി ഗവര്‍ണര്‍ക്ക് രേഖമൂലം എഴുതി നല്‍കുകയും ചെയ്തു.പിന്നാലെ ബിജെപി പക്ഷത്തേക്ക് ചാഞ്ഞു. അതേസമയം സര്‍ക്കാരിനെ താഴെയിറക്കാനുളള ശ്രമങ്ങള്‍ ഫലം കാണാതെ വന്നതോടെ ബിജെപി ഓപ്പറേഷന്‍ താമര നിര്‍ത്തിവെച്ചതോടെ നാഗേഷും ശങ്കറും വീണ്ടും സഖ്യസര്‍ക്കാരിനോട് അടുത്തു തുടങ്ങുകയായിരുന്നു. ഇതോടെ ഇവര്‍ വീണ്ടും ബിജെപി പക്ഷത്തേക്ക് പോകുന്നത് തടയിടുന്നതിന് വേണ്ടി കഴിഞ്ഞ മാസം ഇരുവരേയും സര്‍ക്കാര്‍ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തി.

 മൂന്ന് പേര്‍ കൂടി

മൂന്ന് പേര്‍ കൂടി

കോണ്‍ഗ്രസിന്‍റെയും ദളിന്‍റെയും ക്വാട്ടയില്‍ ഒഴിവുള്ള ഓരോ മന്ത്രിസ്ഥാനമാണ് നാഗേഷിനും ശങ്കറിനും നല്‍കിയത്. എന്നാല്‍ മന്ത്രിസ്ഥാനം രാജിവെച്ചാണ് അദ്ദേഹം ഇപ്പോള്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചിരിക്കുന്നത്. അതിനിടെ രാജി ഭീഷണിയുമായി മൂന്ന് എംഎല്‍എമാര്‍ കൂടി രംഗത്തെത്തി. കായികമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ റഹീം ഖാനാണ് രാജി ഭീഷണി മുഴക്കിയവരില്‍ ഒരാള്‍. ഉപമുഖ്യമന്ത്രി ജി പരമേശ്വരയുടെ വസതിയില്‍ വെച്ച് ചേര്‍ന്ന യോഗത്തിനിടെയാണ് റഹീം ഖാന്‍ രാജി സന്നദ്ധത അറിയിച്ചത്.

 ന്യൂനപക്ഷമാകും

ന്യൂനപക്ഷമാകും

ബെഗപള്ളിയില്‍ നിന്നുള്ള എംഎല്‍എയായ സുബ്ബ റെഡ്ഡിയും ഖാനാപൂരില്‍ നിന്നുള്ള എംഎല്‍എയായ ബെലാഗവി അഞ്ജലി നിംബല്‍ക്കറുമാണ് രാജി ഭീഷണി മുഴക്കിയിട്ടുണ്ട്. എച്ച്എന്‍ താഴ്വര മേഖലയില്‍ ജലവിതരണം ചെയ്തില്ലേങ്കില്‍ രാജിവെക്കുമെന്നാണ് സുബ്ബ റെഡ്ഡി ഭീഷണി മുഴക്കയിരിക്കുന്നത്. അതേസമയം അഞ്ജലി നിംബല്‍ക്കറിന്‍റെ രാജി ക്ക് പിന്നിലുള്ള കാരണം വ്യക്തമല്ല.
അതേസമയം എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിനേയും മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയേയും രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയ ശിവാജിനഗര്‍ എംഎല്‍എ റോഷന്‍ ബെയ്ഗും വിമത കാമ്പിനോട് അടുക്കുകയാണെന്നാണ് വിവരം. നാല് പേര്‍ കൂടി പോയാല്‍ കര്‍ണാടകത്തില്‍ സര്‍ക്കാര്‍ ന്യൂനപക്ഷമാകും.

<strong>'രാമലിംഗ റെഡ്ഡിക്ക് ഉപമുഖ്യമന്ത്രി പദം, 5 പേര്‍ക്ക് മന്ത്രിസ്ഥാനം'; ഇന്ന് നിര്‍ണായക കോണ്‍ഗ്രസ് യോഗം</strong>'രാമലിംഗ റെഡ്ഡിക്ക് ഉപമുഖ്യമന്ത്രി പദം, 5 പേര്‍ക്ക് മന്ത്രിസ്ഥാനം'; ഇന്ന് നിര്‍ണായക കോണ്‍ഗ്രസ് യോഗം

<strong>അധികാരം വീണ്ടും പഴയ തലമുറയുടെ കൈകളിലേക്ക്; കോൺഗ്രസിൽ ടീം രാഹുലിന്റെ ഭാവി അനിശ്ചിതത്വത്തിൽ</strong>അധികാരം വീണ്ടും പഴയ തലമുറയുടെ കൈകളിലേക്ക്; കോൺഗ്രസിൽ ടീം രാഹുലിന്റെ ഭാവി അനിശ്ചിതത്വത്തിൽ

English summary
Independent MLA H Nagesh resigns
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X