സോളാറില്‍ ഇന്ത്യയ്ക്ക് കരുത്ത്:2017 ന്‍റെ പകുതിയില്‍ 4,765 മെഗാവാട്ട്,ആദ്യപകുതിയില്‍ വന്‍ കുതിപ്പ്!!

  • By: Sandra
Subscribe to Oneindia Malayalam

ദില്ലി: സൗരോര്‍ജ്ജ രംഗത്ത് ഇന്ത്യയുടെ കുതിപ്പ് തുടരുന്നു. ഏപ്രില്‍- ജൂണ്‍ മാസത്തോടെ രാജ്യത്ത് 4. 765 മെഗാവാട്ടിന്‍റെ സോളാര്‍ പാനലുകള്‍ സ്ഥാപിച്ചുവെന്നാണ് കണക്ക്. ഇത് സംബന്ധിച്ച് മെക്രോം ഇന്ത്യ റിസര്‍ച്ച് നടത്തിയിട്ടുള്ള സര്‍വ്വേയുടെ അടിസ്ഥാനത്തിലാണ് ഈ കണക്ക്. 2016 നെ അപേക്ഷിച്ച് ആറ് മാസം കൊണ്ട് മികച്ച നേട്ടം കൈവരിക്കാനായെന്നാണ് സര്‍വ്വേ ഫലം വ്യക്തമാക്കുന്നത്. 2016ല്‍ മൊത്തം സ്ഥാപിച്ചത് 4,313 മെഗാവാട്ടിന്‍റെ സോളാറായിരുന്നുവെന്നും ഇതുവരെയുള്ള കണക്ക് അനുസരിച്ച് നോക്കുമ്പോള്‍ 2017ന്‍റെ അവസാനത്തോടെ 10.5 ജിഗാവാട്ടിലെത്തുമെന്നും സര്‍വ്വേ ചൂണ്ടിക്കാണിക്കുന്നു.

ഇന്ത്യന്‍ സോളാര്‍ വിപണി അതിന്‍റെ ഏറ്റവും മികച്ച പകുതുയിലാണ് എത്തിനില്‍ക്കുന്നതെന്നും ജിഎസ്ടി പ്രാബല്യത്തില്‍ വന്നതോടെ മികച്ച വിലയ്ക്ക് വേണ്ടിയുള്ള വിലപേശലുകള്‍ നടക്കുന്നുണ്ടെന്നും മെര്‍കോം ക്യാപിറ്റല്‍ ഗ്രൂപ്പ് സിഇഒയും സഹസ്ഥാപകനുമായ രാജ് പ്രഭു പറയുന്നു. എന്നാല്‍ അടുത്തകാലത്തുണ്ടായ ആന്‍റി ഡമ്പിംഗ് കേസ് 2018ലെ സോളാര്‍ പാനല്‍ സ്ഥാപിക്കുന്നതിനെ മോശമായി ബാധിക്കുമെന്നും പ്രഭു ചൂണ്ടിക്കാണിക്കുന്നു.

solar-energy

സോളാറുമായി ബന്ധപ്പെട്ട വസ്തുക്കളുടെ ജിഎസ്ടി സംബന്ധിച്ച് വലിയ ആശങ്കകളും സംശയങ്ങളും ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ഈ സെക്ടറില്‍ സോളാര്‍ മൊഡ്യൂളുകള്‍ക്ക് അഞ്ച് ശതമാനം നികുതിയും മറ്റ് അനുബന്ധ ഉപകരണങ്ങള്‍ക്ക് 18 ശതമാനവും ഈടാക്കുമെന്നാണ് ജിഎസ്ടി കൗണ്‍സില്‍ നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ കേന്ദ്ര ഊര്‍ജ്ജമന്ത്രാലയത്തില്‍ ഒടുവില്‍ ലഭിക്കുന്ന വിവരമനുസരിച്ച് ഇതൊന്നും ഔദ്യോഗികമല്ല. എന്നാല്‍ നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന പദ്ധതികളെ ജിഎസ്ടിയുടെ പ്രതിസന്ധി ബാധിച്ചിട്ടില്ലെന്നാണ് മെര്‍കോം കമ്മ്യൂണിക്കേഷന്‍സ് ഇന്ത്യ എംഡി പ്രിയ സഞ്ജയ് വ്യക്തമാക്കിയത്.

English summary
The Indian solar market added 1,869 MW capacity in April-June quarter taking the installations to 4,765 MW during H1 of 2017, a recent survey said. According to a study conducted by Mercom India Research, the total capacity added in the first half (January-June 2017) of this year has surpassed the total capacity addition in 2016 which stood at 4,313 MW and is likely to reach 10.5 GW by the end-2017.
Please Wait while comments are loading...