കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മര്യാദ പാലിക്കാൻ പാകിസ്താൻ തയ്യാറാകണം; പ്രധാനമന്ത്രിക്ക് വ്യോമപാത നിഷേധിച്ചതിനെതിരെ പ്രതിഷേധം

Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക വ്യോമപാത നിഷേധിച്ച് പാക് നടപടിയെ വിമർശിച്ച് ഇന്ത്യ. അന്താരാഷ്ട്ര മര്യാദകൾ പാലിക്കാൻ പാകിസ്താൻ തയ്യാറാകണമെന്നും ഏകപക്ഷീയമായ തീരുമാനം എടുക്കുന്നതിനുള്ള കാരണങ്ങൾ തെറ്റായി ചിത്രീകരിക്കുന്നത് അവസാനിപ്പിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.

കേസുകൾ കെട്ടിക്കിടക്കുന്നു; സുപ്രീം കോടതിയിൽ നാല് പുതിയ ജഡ്ജിമാർ കൂടി,കൊളീജിയം ശുപാർശ അംഗീകരിച്ചുകേസുകൾ കെട്ടിക്കിടക്കുന്നു; സുപ്രീം കോടതിയിൽ നാല് പുതിയ ജഡ്ജിമാർ കൂടി,കൊളീജിയം ശുപാർശ അംഗീകരിച്ചു

പ്രധാനമന്ത്രിയുടെ അമേരിക്കൻ സന്ദർശനത്തിന് പാക് വ്യോമപാതവഴി മോദിയുടെ വിമാനം കടന്നുപോകാൻ അനുവദിക്കണമെന്ന് ഇന്ത്യ പാകിസ്താനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അനുമതി നൽകാൻ സാധിക്കില്ലെന്ന് പാക് വിദേശകാര്യ മന്ത്രി ഷാ മഹമൂദ് ഖുറേഷി വ്യക്തമാക്കുകയായിരുന്നു. കശ്മീരിലേതടക്കം ഇന്ത്യയുടെ നടപടികളിൽ പ്രതിഷേധിച്ചാണ് തീരുമാനമെന്നായിരുന്നു പാകിസ്താന്റെ വിശദീകരണം.

india-pak

ഇന്ത്യയുടെ ആവശ്യം നിഷേധിക്കുന്നതായി പാകിസ്താൻ വ്യക്തമാക്കിയതിന് പിന്നാലെ പാക് നടപടി ഖേദകമാണെന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാർ പറഞ്ഞു. രണ്ടാഴ്യ്ക്കുള്ളിൽ രണ്ടാമത്തെ സംഭവമാണിത്. രണ്ടാഴ്ചയ്ക്കിടെ രണ്ട് തവണ ഒരു വിവിഐപി വിമാനത്തിന് വ്യോമപാത നിഷേധിക്കുന്നത് സാമാന്യമര്യാദയുടെ ലംഘനമാണ്, സാധാരണമായി എല്ലാ രാജ്യങ്ങളും ഇത് അനുവദിക്കാറുള്ളതാണ്- രവീഷ് കുമാർ കുറ്റപ്പെടുത്തി.

സെപ്റ്റംബർ 21 മുതൽ 27 വരെയാണ് പ്രധാനമന്ത്രിയുടെ അമേരിക്കൻ സന്ദർശനം. ബാലാക്കോട്ട് ആക്രമണത്തിന് ശേഷം അടച്ച വ്യോമപാത 138 ദിവസങ്ങൾക്ക് വീണ്ടും തുറന്നിരുന്നെങ്കിലും കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെ വീണ്ടും അടയ്ക്കുകയായിരുന്നു. നേരത്തെ രാഷ്ട്രപതി രാംനാഥ് കോവിന്ദിനും പാകിസ്താൻ വ്യോമപാത ഉപയോഗിക്കാൻ അനുമതി നിഷേധിച്ചിരുന്നു.

English summary
India agaisnt Pakistan's decision to deny airspace to Modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X