39 സീറ്റും ഇന്ത്യ സഖ്യം നേടും, ബിജെപി വട്ടപൂജ്യമാകും; തമിഴ്നാട്ടില്‍ സര്‍വേ പുറത്തുവിട്ട് ഡിഎംകെ
ചെന്നൈ: തമിഴ്നാട്ടില്‍ വമ്പന്‍ മുന്നേറ്റമുണ്ടാക്കുമെന്ന് ഡിഎംകെയുടെ സര്‍വേ. ബിജെപി വട്ടപൂജ്യമാകുമെന്ന് സര്‍വേയില്‍ പറയുന്നുണ്ട്. ഏപ്രില്‍ 19ന് തമിഴ്നാട്ടിലെയും പുതുച്ചേരിയിലെയും പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെയാണ് ഡിഎംകെ നേതൃത്വം സര്‍വേ നടത്തിയത്. സംസ്ഥാനത്ത് ഇന്ത്യ സഖ്യം അനായാസം ജയിക്കുമെന്ന് ഡിഎംക സര്‍വേ പറയുന്നു.
ഡിഎംകെയിലെ പ്രമുഖര്‍ ചേര്‍ന്നാണ് ഈ സര്‍വേ തയ്യാറാക്കിയത്. 32 സീറ്റുകളില്‍ ഡിഎംകെ സഖ്യം വമ്പന്‍ വിജയം നേടുമെന്നാണ് സര്‍വേ പറയുന്നത്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഡിഎംകെ സഖ്യം വിജയിച്ച സീറ്റുകളാണിത്. അതില്‍ എല്ലാം വമ്പന്‍ ജയം ഇന്ത്യ സഖ്യം നേടുമെന്നും സര്‍വേ വ്യക്തമാക്കി.

അതേസമയം ഏഴ് സീറ്റുകളില്‍ അണ്ണാഡിഎംകെയുമായി ഡിഎംകെ സഖ്യം മത്സരം നേരിടുന്നുണ്ട്. ഇവയില്‍ ചെറിയ മാര്‍ജിനില്‍ വിജയിച്ച് കയറുമെന്നും സര്‍വേ പ്രവചിക്കുന്നു. തേനി, തിരുനെല്‍വേലി, ട്രിച്ചി, പൊള്ളാച്ചി, രാമനാഥപുരം അടക്കമുള്ള ഏഴ് സീറ്റുകളിലാണ് അണ്ണാഡിഎംകെയില്‍ നിന്ന് കടുത്ത മത്സരം ഡിഎംകെ നേരിടുന്നത്.
മത്സരം കഠിനമാണെങ്കില്‍ ഇന്ത്യ സഖ്യത്തിന് അനുകൂലമായി വരുമെന്നാണ് സര്‍വേ പറയുന്നത്. ഒറ്റ സീറ്റിലും ബിജെപി വിജയിക്കില്ലെന്ന് സര്‍വേ അടിവരയിട്ട് പറയുന്നു. ഒരു സീറ്റില്‍ കടുത്ത മത്സരം നേരിടുന്നുണ്ടെന്ന് സര്‍വേ പറയുന്നു. അവിടെ വിജയിക്കുക അങ്ങേയറ്റം കഠിനമായിരിക്കുമെന്നും സര്‍വേ വ്യക്തമാക്കി.
അതേസമയം ഏതാണ് ത്രില്ലര്‍ പോരാട്ടം നടക്കുന്ന സീറ്റ് എന്ന് ഡിഎംകെ വെളിപ്പെടുത്തിയിട്ടില്ല. ഡിഎംകെ സംസ്ഥാനത്ത് എല്ലാ സീറ്റും തൂത്തുവാരാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഈ സീറ്റ് അതിനെ തടഞ്ഞേക്കാമെന്നും സര്‍വേ പറയുന്നു. കല്ലകുറിച്ചിയോ ധര്‍മപുരിയോ ആയിരിക്കും ഈ സീറ്റ് എന്നാണ് അഭ്യൂഹങ്ങള്‍. 80 ശതമാനത്തില്‍ അധികം പോളിംഗ് രേഖപ്പെടുത്തിയ സീറ്റാണിത്. 69.72 ആണ് തമിഴ്നാട്ടിലെ പോളിംഗ് ശതമാനം.
2019നെ അപേക്ഷിച്ച് ഇത് കുറവാണ്. 72 ശതമാനത്തില്‍ അധികം പോളിംഗുണ്ടായിരുന്നു 2019ല്‍. ഇതാണ് ഡിഎംകെയ്ക്ക് പ്രതീക്ഷ നല്‍കുന്നത്. അതേസമയം സഖ്യ സാധ്യതകള്‍ എത്രത്തോളം ശക്തമായിരുന്നു എന്ന് പരിശോധിക്കാന്‍ കൂടിയാണ് സര്‍വേ നടത്തിയത്. ജില്ലാ അധ്യക്ഷന്മാരുടെയും മണ്ഡലങ്ങളുടെ ചുമതലയുള്ള മന്ത്രിമാരുടെയും പ്രവര്‍ത്തനങ്ങള്‍ പ്രത്യേകം വിലയിരുത്തിയിട്ടുണ്ട്.
കോയമ്പത്തൂര്‍ മണ്ഡലത്തില്‍ ഇത്തവണ ത്രികോണ പോരാട്ടമാണ് നടന്നത്. അതുപോലെ തേനിയില്‍ ടിടിവി ദിനകരനാണ് മത്സരിച്ചത്. ഇവിടെ കടുത്ത മത്സരമാണ് നടക്കുന്നത്. അതുപോലെ നൈനാര്‍ നാഗേന്ദ്രന് തിരുനെല്‍വേലിയിലും, രാമനാഥപുരത്ത് എന്‍ഡിഎ സ്വതന്ത്രനായി ഒ പനീര്‍സെല്‍വവും മത്സരിക്കുന്നുണ്ട്.
ഇതെല്ലാം എങ്ങോട്ട് വേണമെങ്കിലും മറിയാവുന്നതാണ്. പിഎംകെ നേതാവ് അന്‍പുമണി രാമദാസിന്റെ ഭാര്യ സൗമ്യ മത്സരിച്ച ധര്‍മപുരി കൈവിട്ടേക്കുമെന്നാണ് ആശങ്ക. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പോളിംഗും ഇവിടെയാണ് കണ്ടത്. സാമുദായിക അടിസ്ഥാനത്തില്‍ ധ്രുവീകരണം ഉണ്ടായെന്നും ഇത് എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് അനുകൂലമായേക്കുമെന്നാണ് സൂചന.
-
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ -
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
സാങ്കേതിക പിഴവ്; ബിജെപി സീലിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം












Click it and Unblock the Notifications