Get Updates
Get notified of breaking news, exclusive insights, and must-see stories!

ജോണ്‍സന്‍ ആന്‍ഡ് ജോണ്‍സന്റെ വാക്‌സിന് ഇന്ത്യയില്‍ അനുമതി, കൊവിഡ് പോരാട്ടം ശക്തമാകുമെന്ന് മന്ത്രി

ദില്ലി: ജോണ്‍സന്‍ ആന്‍ഡ് ജോണ്‍സന്റെ വാക്‌സിന് ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിനുള്ള അനുമതി. കേന്ദ്ര ആരോഗ്യ മന്‍ഷുക് മാണ്ഡവ്യയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിന് അനുമതി ലഭിക്കുന്ന അഞ്ചാമത്തെ വാക്‌സിനാണ് ഇത്. കൊവിഡിനെതിരെയുള്ള ഇന്ത്യയുടെ പോരാട്ടത്തിന് കരുത്ത് പകരും ഈ തീരുമാനമെന്ന് മാണ്ഡവ്യ പറഞ്ഞു. ആസ്ട്രാസെനക്കയുടെ കൊവിഷീല്‍ഡ്, കൊവാക്‌സിന്‍, സ്പുട്‌നിക്, മോഡേണ എന്നീ നാല് വാക്‌സിനുകള്‍ക്കായിരുന്നു ഇതുവരെ ഇന്ത്യ. അനുമതി നല്‍കിയത്.

1

തങ്ങളുടെ വാക്‌സിന്‍ പരമാവധി എല്ലാവരിലും എത്തിച്ച്, ഈ മഹാമാരിയെ അവസാനിപ്പിക്കാനുള്ള ശ്രമത്തിലെ നിര്‍ണായക ചുവടുവെപ്പാണ് ഈ തീരുമാനമെന്ന് ജോണ്‍സന്‍ ആന്‍ഡ് ജോണ്‍സന്‍ പഞ്ഞു. 18 വയസ്സിന് മുകളിലുള്ളവര്‍ക്ക് ഈ വാക്‌സിന്‍ ഉപയോഗിക്കാം. ഓഗസ്റ്റ് അഞ്ചിനാണ് ജോണ്‍സന്‍ ആന്‍ഡ് ജോണ്‍സന്‍ വാക്‌സിന്‍ അനുമതിക്കായി അപേക്ഷിക്കുന്നത്. സിംഗിള്‍ ഡോസ് വാക്‌സിനാണ് ഇത്. ഇന്ത്യയിലെ മറ്റ് വാക്‌സിനുകളെല്ലാം

യുഎസ് മരുന്ന് കമ്പനിയായ ജോണ്‍സന്‍ ആന്‍ഡ് ജോണ്‍സന്‍ തങ്ങളുടെ വാക്‌സിന്‍ 85 ശതമാനത്തോളം ഇഫക്ടീവാണെന്ന് അവകാശപ്പെടുന്നുണ്ട്. ഡെല്‍റ്റ് വേരിയന്റിനെതിരെയും മറ്റ് പുതിയ വേരിയന്റുകള്‍ക്കെതിരെയും ഈ വാക്‌സിന്‍ ഗുണകരമാണെന്ന് പരിശോധനയില്‍ തെളിഞ്ഞിരുന്നു. ഈ വര്‍ഷം ഫെബ്രുവരിയിലാണ് ജോണ്‍സന്‍ ആന്‍ഡ് ജോണ്‍സന്‍ വാക്‌സിന് അമേരിക്കന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്. നിലവിലുള്ള വാക്‌സിനുകളില്‍ ഒരു ഡോസ് എടുത്താല്‍ ഗുണകരമാകുന്ന ഏക വാക്‌സിനും ജോണ്‍സന്‍ ആന്‍ഡ് ജോണ്‍സന്റേതാണ്.

അതേസമയം രണ്ടാം ഡോസ് വാക്‌സിനായി എത്താന്‍ സാധിക്കാത്തവര്‍ക്കാണ് ഈ വാക്‌സിന്‍ നല്‍കുകയെന്നാണ് സൂചന. മത്സ്യത്തൊഴിലാളികള്‍ അടക്കമുള്ളവരായിരിക്കും ഇത്. ഇവര്‍ ദീര്‍ഘകാലം കടലില്‍ ആയിരിക്കും. ട്രയലുകളില്‍ 66.3 ശതമാനം പ്രതിരോധ ശേഷിയാണ് ജോണ്‍സന്‍ ആന്‍ഡ് ജോണ്‍സന്റെ വാക്‌സിനില്‍ കണ്ടെത്തിയിരിക്കുന്നത്. ഇന്ത്യയില്‍ ഡെല്‍റ്റ വേരിയന്റ് അടക്കമുള്ള പടരുന്ന സാഹചര്യത്തില്‍ ഈ വാക്‌സിന്‍ ഇന്ത്യക്ക് ഗുണം ചെയ്‌തേക്കും.

നടന്‍ ആന്‍റണി വര്‍ഗീസ് വിവാഹിതനായി- ചിത്രങ്ങള്‍ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+