കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'തായ്വാന്‍ കാര്‍ഡ് ഇന്ത്യയ്ക്കും ഇറക്കാം', യുദ്ധത്തിലേക്ക് ചൈന കൊണ്ട് ചെന്നെത്തിക്കില്ലെന്ന് ശശി തരൂർ

Google Oneindia Malayalam News

ദില്ലി: തായ്വാന്‍ കാര്‍ഡ് ഇന്ത്യയ്ക്കും ഇറക്കാമെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ചൈനയുടെ മുന്നറിയിപ്പുകള്‍ വകവെയ്ക്കാതെ യുഎസ് ജനപ്രതിനിധി സഭാ സ്പീക്കര്‍ നാന്‍സി പെലോസി തായ്വാന്‍ സന്ദര്‍ശിച്ചതിന് പിന്നാലെയാണ് ശശി തരൂരിന്റെ പ്രതികരണം. ചൈന ഇന്ത്യയോട് ഇനി മോശമായി പെരുമാറിയാല്‍ സര്‍ക്കാരിന് തായ്വാന്‍ കാര്‍ഡ് ഇറക്കാവുന്നതാണ്. മാത്രമല്ല ചൈന സ്വന്തം ഭൂമിയാണെന്ന് അവകാശപ്പെടുന്ന തായ്വാനുമായുളള ബന്ധവും ഇന്ത്യയ്ക്ക് മെച്ചപ്പെടുത്താമെന്നും ശശി തരൂര്‍ പറഞ്ഞു.

ഈ കാര്‍ഡ് ഇറക്കാനുളള അനുയോജ്യമായ സമയം ഏതെന്ന് വിദേശകാര്യ മന്ത്രാലയം വേണം തീരുമാനിക്കാന്‍. ഏക ചൈന എന്ന നയം ലോകരാജ്യങ്ങള്‍ക്ക് അറിയാം. അതേസമയം തായ്വാനുമായി ഒരു ബന്ധം സൂക്ഷിക്കുകയും ചെയ്യുന്നു. ഇന്ത്യയ്ക്ക് തായ്വാനില്‍ ഒരു നയതന്ത്ര സംഘമുണ്ട്. എംബസി എന്നല്ല സാമ്പത്തിക നയതന്ത്ര സംഘം എന്നാണ് നമ്മളതിനെ വിളിക്കുന്നത്, ശശി തരൂര്‍ ഇന്ത്യാ ടുഡെയോട് പ്രതികരിച്ചു.

പെലോസിയുടെ വരവില്‍ തായ്‌വാനിട്ട് പണിഞ്ഞ് ചൈന; കയറ്റുമതിയും ഇറക്കുമതിയും തടഞ്ഞുപെലോസിയുടെ വരവില്‍ തായ്‌വാനിട്ട് പണിഞ്ഞ് ചൈന; കയറ്റുമതിയും ഇറക്കുമതിയും തടഞ്ഞു

tharoor

ജനപ്രതിനിധി സഭാ സ്പീക്കറായ നാന്‍സി പെലോസിക്ക് തായ്വാന്‍ സന്ദര്‍ശിക്കാന്‍ പ്രസിഡണ്ടിന്റെ അനുമതി ആവശ്യമില്ല എന്നതാണ് അമേരിക്കയിലെ സംവിധാനം. പെലോസിയുടെ തായ്വാന്‍ സന്ദര്‍ശത്തില്‍ ചൈന പ്രകോപിതരാണ്. എന്നാല്‍ അതൊരു യുദ്ധത്തിലേക്ക് ചൈന കൊണ്ട് ചെന്നെത്തിക്കില്ല. കാരണം പെലോസിയുടെ സന്ദര്‍ശനം അമേരിക്കയുടെ തായ്വാനോടുളള ദീര്‍ഘകാലമായുളള വിദേശനയത്തില്‍ മാറ്റമൊന്നും വരുത്തില്ല.

തൊടുത്താല്‍ ലക്ഷ്യത്തെ മാത്രം തകര്‍ക്കും; സവാഹിരിയെ കൊല്ലാന്‍ ഉപയോഗിച്ചത് രഹസ്യായുധംതൊടുത്താല്‍ ലക്ഷ്യത്തെ മാത്രം തകര്‍ക്കും; സവാഹിരിയെ കൊല്ലാന്‍ ഉപയോഗിച്ചത് രഹസ്യായുധം

ചൈനയെ സംബന്ധിച്ചിടത്തോളം തായ്വാന്‍ എന്നത് അവരുടെ അഭിമാന പ്രശ്‌നമാണ്. ഒരു ആഗോളയുദ്ധത്തിലേക്ക് കാര്യങ്ങളെത്തിക്കുക എന്നത് ആര്‍ക്കും ഗുണം ചെയ്യില്ല. തനിക്ക് തോന്നുന്നത് ഇത് പതുക്കെ മാഞ്ഞ് പോകുമെന്നാണ്. യുക്രൈനിലേയും ഇപ്പോള്‍ തായ്വാനിലേയും പോലുളള വിഷയങ്ങളില്‍ നിന്ന് മാറി നില്‍ക്കുക എന്നത് ഇന്ത്യയെ സംബന്ധിച്ച് ഏറെ പ്രയാസമുളള കാര്യമാണ് എന്നും ശശി തരൂര്‍ പറഞ്ഞു. ശീതയുദ്ധകാലത്ത് അമേരിക്കയുമായും ചൈനയുമായും ദൂരം പാലിച്ച് ചേരിചേരാ നയം ആയിരുന്നു ഇന്ത്യയുടേത്. എന്നാല്‍ ഇന്നത്തെ സാഹചര്യത്തില്‍ നമ്മുടെ ദേശീയ താല്‍പര്യങ്ങള്‍ കൂടി പരിഗണിക്കുമ്പോള്‍ അത്തരത്തില്‍ നിഷ്പക്ഷമായി നില്‍ക്കുക സാധ്യമല്ലെന്നും ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു. അമേരിക്ക തീ കൊണ്ട് കളിക്കുകയാണ് എന്നും അത് അത്യന്തം അപകടകരമാണ് എന്നുമാണ് ചൈന പ്രതികരിച്ചത്. മാത്രമല്ല തായ്വാൻ അതിർത്തിയിൽ ചൈന യുദ്ധ വിമാനങ്ങൾ വിന്യസിച്ചത് വലിയ ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു.

കാറ്റ് , കോട പിന്നെ അമേയയും... നടിയുടെ കിടിലൻ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

English summary
India also can play Taiwan Card if China misbehaves with us further, Says Shashi Tharoor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X