ഇന്ത്യയില്‍ ഒറ്റ ഡോസ് സ്പുട്നിക് ലൈറ്റ് വാക്സിന് അടിയന്തര ഉപയോഗത്തിന് അനുമതി
ന്യൂദല്‍ഹി: ഒറ്റ ഡോസ് സ്പുട്നിക് ലൈറ്റ് കൊവിഡ് വാക്സിന് ഡ്രഗ്സ് കണ്ട്രോളര് ജനറല്‍ ഓഫ് ഇന്ത്യ (ഡി സി ജി ഐ) അടിയന്തര ഉപയോഗത്തിന് അനുമതി നല്കി. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയാണ് ഇക്കാര്യം അറിയിച്ചത്. ഈ തീരുമാനം പകര്‍ച്ചവ്യാധിക്കെതിരായ രാജ്യത്തിന്റെ പോരാട്ടത്തെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് മാണ്ഡവ്യ പറഞ്ഞു. 'ഇന്ത്യയില്‍ ഒറ്റ ഡോസ് സ്പുട്നിക് ലൈറ്റ് കോവിഡ്-19 വാക്സിന് ഡി സി ജി ഐ അടിയന്തര ഉപയോഗാനുമതി നല്‍കിയിട്ടുണ്ട്. ഇത് രാജ്യത്തെ കൊവിഡിനെതിരെ ഉപയോഗിക്കാന്‍ അനുമതി കൊടുത്തിട്ടുള്ള ഒമ്പതാമത്തെ വാക്സിനാണ്.
ഇത് മഹാമാരിക്കെതിരായ രാജ്യത്തിന്റെ കൂട്ടായ പോരാട്ടത്തെ കൂടുതല്‍ ശക്തിപ്പെടുത്തും,' ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ പങ്കുവെച്ച ട്വീറ്റില്‍ പറയുന്നു. ശനിയാഴ്ച, ഡ്രഗ് റെഗുലേറ്ററിന് കീഴിലുള്ള വിഷയ വിദഗ്ധ സമിതി റഷ്യയുടെ സ്പുട്നിക് ലൈറ്റ് വണ്‍-ഷോട്ട് വാക്സിന് ശുപാര്‍ശ ചെയ്തതായി വൃത്തങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐയോട് പറഞ്ഞു. ഇതോടെ റഷ്യയുടെ സ്പുട്നിക് ലൈറ്റിന് ഡി സി ജി ഐ ഉടന്‍ അന്തിമ അനുമതി നല്‍കുമെന്ന് പ്രതീക്ഷിക്കുന്നതായി ആരോഗ്യവകുപ്പ് വൃത്തങ്ങള്‍ അറിയിച്ചിരുന്നു.

റഷ്യന്‍ ആരോഗ്യമന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഗമാലേയ ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് സ്പുട്നിക് ലൈറ്റ് വാക്സിന് വികസിപ്പിച്ചത്. കൊവിഡ് വ്യാപനം ഗുരുതരമായ പ്രദേശങ്ങളില്‍ പെട്ടെന്നു കൂടുതല്‍ പേരിലേയ്ക്ക് വാക്സിന് എത്തിക്കാനും സാധാരണ ഇരട്ട ഡോസ് സ്പുട്നിക് വാക്സിന് സ്വീകരിച്ചവരില്‍ ആറു മാസത്തിന് ശേഷം ബൂസ്റ്റര്‍ ഡോസായി നല്‍കാനും ഈ വാക്സിന് ഉപയോഗിക്കാമെന്നാണ് കണ്ടെത്തല്‍. വാക്സിന് 79 ശതമാനം ഫലപ്രാപ്തിയുണ്ടെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. അതേസമയം കഴിഞ്ഞ ആഴ്ച ഇന്ത്യയില്‍ കൊവിഡ് വാക്സിനുകള്‍ക്ക് വാണിജ്യ അനുമതി നല്‍കിയിരുന്നു.

റഷ്യന്‍ ആരോഗ്യമന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഗമാലേയ ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് സ്പുട്നിക് ലൈറ്റ് വാക്സിന് വികസിപ്പിച്ചത്. കൊവിഡ് വ്യാപനം ഗുരുതരമായ പ്രദേശങ്ങളില്‍ പെട്ടെന്നു കൂടുതല്‍ പേരിലേയ്ക്ക് വാക്സിന് എത്തിക്കാനും സാധാരണ ഇരട്ട ഡോസ് സ്പുട്നിക് വാക്സിന് സ്വീകരിച്ചവരില്‍ ആറു മാസത്തിന് ശേഷം ബൂസ്റ്റര്‍ ഡോസായി നല്‍കാനും ഈ വാക്സിന് ഉപയോഗിക്കാമെന്നാണ് കണ്ടെത്തല്‍. വാക്സിന് 79 ശതമാനം ഫലപ്രാപ്തിയുണ്ടെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. അതേസമയം കഴിഞ്ഞ ആഴ്ച ഇന്ത്യയില്‍ കൊവിഡ് വാക്സിനുകള്‍ക്ക് വാണിജ്യ അനുമതി നല്‍കിയിരുന്നു.

ഉപാധികളോടെയാണ് വാക്സിനുകള്‍ക്ക് അനുമതി നല്‍കിയിരിക്കുന്നത്. അനുമതി പ്രകാരം, ഇനി മുതല്‍ പൊതു വിപണിയില്‍ വാക്സിനുകള്‍ ലഭ്യമാകും. കോവിഷീല്‍ഡ്, കൊവാക്സിന് എന്നിവയ്ക്കാണ് അനുമതി നല്‍കിയിട്ടുള്ളത്. എന്നാല്‍, ഈ വാക്സിനുകള്‍ നേരിട്ട് മെഡിക്കല്‍ സ്റ്റോറില്‍ നിന്നും വാങ്ങാന്‍ സാധിക്കില്ല. പകരം ആശുപത്രികള്‍ക്കും ക്ലിനിക്കുകളും വാക്സിന് നേരിട്ട് വാങ്ങാന്‍ സാധിക്കുന്ന തരത്തിലാണ് അനുമതി നല്‍കിയിരിക്കുന്നത്. ആറു മാസം കൂടുമ്പോള്‍ വാക്സിന് സംബന്ധിക്കുന്ന വിവരങ്ങള്‍ ഡി സി ജി ഐയെ അറിയിക്കണമെന്നും പ്രത്യേകം നിര്‍ദ്ദേശം ഉണ്ട്. ജനുവരി 19 ന് ചേര്‍ന്ന യോഗത്തിലായിരുന്നു ഇത് സംബന്ധിച്ച തീരുമാനം നിലവില്‍ വന്നത്.
Recommended Video

2021 ജനുവരി 16-ാം തീയതി മുതലാണ് ഇന്ത്യയില്‍ വാക്സിന് വിതരണം ആരംഭിച്ചത്. ആദ്യമായി വാക്സിന് നല്‍കിയത് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊവിഡ് മുന്നണി പോരാളികള്‍ക്കുമായിരുന്നു. എന്നാല്‍, മാര്‍ച്ച് മാസം ആദ്യ ആഴ്ച മുതല്‍ 60 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കും, 45 വയസ്സിനും 60 വയസ്സിനും ഇടയില്‍ പ്രായമുള്ള ഗുരുതര രോഗമുള്ളവര്‍ക്കും വാക്സിന് നല്കി തുടങ്ങി. തൊട്ടു പിന്നാലെ 45 വയസ്സിന് മുകളിലുള്ളവര്‍ക്ക് വാക്സിന് വിതരണം ആരംഭിച്ചിരുന്നു. എന്നാല്‍, 2021 മെയ് 1 മുതല്‍ 18 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്കും ഇന്ത്യയില്‍ വാക്സിന് നല്കുവാന് അനുമതി നല്കി. ഈ വര്‍ഷമാണ് കുട്ടികള്‍ക്ക് വാക്സിന് നല്കാന് സര്‍ക്കാര്‍ നിര്‍ദേശിച്ചത്.
-
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും' -
ഇറാന് യുദ്ധം സൗദികളെ സമ്പന്നരാക്കും.. എന്നാലും സന്തോഷിക്കാന്‍ വകയില്ല; കാരണമിത് -
ജി സുധാകരന് പിന്തുണ അറിയിച്ച് കോൺഗ്രസ്; ഇന്ന് മുതൽ പ്രചാരണത്തിന് കൂടെയിറങ്ങും, നേരിടാൻ ഇടതും -
ടിവികെയ്ക്ക് തിരിച്ചടി; പ്രമുഖ വനിതാ നേതാവ് പാർട്ടിവിട്ട് ഡിഎംകെയിൽ, വിജയ്ക്ക് നേരെ രൂക്ഷ വിമർശനവും -
ഇടത് മാറി, വലത് തിരിഞ്ഞ്... അഞ്ച് വർഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ചത്... -
50000 ത്തില്‍ താഴെയാണോ അടിസ്ഥാന ശമ്പളം.! 15 ലക്ഷം വരെ ശമ്പള കുടിശ്ശിക ലഭിക്കും, എങ്ങനെയെന്നോ? -
സ്വര്‍ണം വില്‍ക്കാനുള്ള സമയമല്ല.. ഇപ്പോഴാണ് വാങ്ങിവെക്കേണ്ടത്..! വില കൂടാന്‍ ഇനിയും സമയമുണ്ട്












Click it and Unblock the Notifications