കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലേറിയ മരുന്നിന് പ്രത്യുപകാരം ചോദിച്ച് ഇന്ത്യ... എച്ച് 1ബി വിസ കാലാവധി നീട്ടണം, ട്രംപിന്റെ മറുപടി!!

Google Oneindia Malayalam News

ദില്ലി: മലേറിയ മരുന്ന് അമേരിക്കയ്ക്ക് നല്‍കിയതിന് പിന്നാലെ ഇന്ത്യക്ക് പുതിയ ആവശ്യം. ഇന്ത്യന്‍ പൗരന്‍മാരുടെ എച്ച് 1ബി വിസാ കാലാവധി നീട്ടാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. കൊറോണവൈറസ് ശക്തമായ സാഹചര്യത്തില്‍ ഇവരെ തിരിച്ച് ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത് അപകടകരമാണ്. നേരത്തെ ട്രംപ് കമ്പനികളോട് എച്ച് 1ബി വിസാ കാലാവധി റദ്ദാക്കി ഇവരെ തിരിച്ചയക്കണമെന്ന് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇന്ത്യ നേരിട്ട് തന്നെ ഇക്കാര്യം ഡൊണാള്‍ഡ് ട്രംപിനോട് ആവശ്യപ്പെട്ടിരുന്നു. യുഎസ്സില്‍ നിന്ന് വലിയ തോതില്‍ തൊഴിലാളികള്‍ നാട്ടിലെത്തുന്നത് ഇന്ത്യയില്‍ പ്രതിസന്ധി രൂക്ഷമാക്കും.

1

അതേസമയം എച്ച് 1ബി വിസയുടെ കാര്യത്തില്‍ യുഎസ് അത്തരമൊരു തീരുമാനമെടുത്തിട്ടില്ലെന്ന് വിദേശ കാര്യ സെക്രട്ടറി ഹര്‍ഷ് ശൃംഖല പറഞ്ഞു. ശൃംഖല യുഎസ് ഉപ സ്റ്റേറ്റ് സെക്രട്ടറി സ്റ്റീവന്‍ ബെയ്ഗനുമായി ഇക്കാര്യം സംസാരിച്ചു. മൂന്ന് ലക്ഷത്തോളം ഇന്ത്യക്കാര്‍ അമേരിക്കയില്‍ എച്ച് 1ബി വിസയില്‍ തൊഴില്‍ ചെയ്യുന്നുണ്ട്. അതേസമയം ഇത്തരം വിസയുള്ള തൊഴിലാളികളെ പിരിച്ചുവിട്ടാല്‍ 60 ദിവസത്തിനുള്ളില്‍ ഇവര്‍ അതേ വിസാ നിലവാരമുള്ള ജോലി കണ്ടെത്തണം. ഇല്ലെങ്കില്‍ ഇവരെ നാട്ടിലേക്ക് തിരിച്ചയക്കും. അമേരിക്കയില്‍ നിന്ന് നാട്ടിലേക്ക് തിരിക്കാനാവാത്ത സാഹചര്യത്തിലാണ് ഇന്ത്യക്കാര്‍. ഇവര്‍ക്ക് തൊഴില്‍ സുരക്ഷ യുഎസ് ഉറപ്പ് വരുത്തണമെന്നാണ് ഇന്ത്യ അഭ്യര്‍ത്ഥിക്കുന്നത്.

ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്ക് മറുപടിയുമായി ട്രംപ് രംഗത്തെത്തിയിട്ടുണ്ട്. സ്വന്തം പൗരന്‍മാരെ നാട്ടിലേക്ക് തിരിച്ചുവിളിക്കാത്ത രാജ്യങ്ങള്‍ക്ക് വിസാ ഉപരോധം ഏര്‍പ്പെടുത്തുമെന്നാണ് മുന്നറിയിപ്പ്. ഇന്ത്യ ഇതുവരെ പൗരന്‍മാരെ തിരിച്ചുവിളിച്ചിട്ടില്ല. ഇതോടെ പൗരന്‍മാരെ തിരിച്ചുവിളിക്കാത്ത രാജ്യങ്ങളില്‍ നിന്നുള്ള പൗരന്‍മാര്‍ക്ക് യുഎസ്സില്‍ പ്രവേശിക്കാനാവില്ല. ഈ നിയമം നിലവില്‍ വന്നു. പല രാജ്യങ്ങളും മനപ്പൂര്‍വം പൗരന്‍മാരെ തിരിച്ചുവിളിക്കുന്നത് വൈകിക്കുകയാണ്. ഇത് യുഎസ്സിലെ ജനങ്ങളുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്നുണ്ടെന്നും ട്രംപ് പറഞ്ഞു. ഇത് ചൈനയും ഇന്ത്യയും അടക്കമുള്ളവര്‍ക്കുള്ള മുന്നറിയിപ്പാണ്. ഇന്ത്യയുടെ വിസാ കാലാവധി പുതുക്കില്ലെന്ന സൂചനയും ഇതിലുണ്ട്.

Recommended Video

cmsvideo
പ്രവാസികള്‍ക്ക് ധൈര്യം പകര്‍ന്ന് മോഹന്‍ലാല്‍ | Oneindia Malayalam

വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരില്‍ നിന്ന് കോവിഡ് പകരാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ടാണ് ഇവരെ തിരിച്ചുവിളിക്കണമെന്ന് പറയുന്നത്. എന്നാല്‍ പല രാജ്യങ്ങളും ഇത് വൈകിപ്പിക്കുകയാണ്. അത് അമേരിക്കയുടെ പൊതുജനാരോഗ്യത്തെ ബാധിക്കുന്നുണ്ടെന്നും ട്രംപ് പറഞ്ഞു. അതേസമയം ഇത്തരം വിദേശ പൗരന്‍മാരെ നിര്‍ബന്ധപൂര്‍വം നാട്ടിലേക്ക് മടക്കി അയക്കുമെന്നും ട്രംപ് പറഞ്ഞു. ഈ നിര്‍ദേശം ലഭിച്ച് ഏഴ് ദിവസത്തിനുള്ളില്‍ ഇവര്‍ യുഎസ് വിടണമെന്നാണ് നിര്‍ദേശം. അതല്ലെങ്കില്‍ വിസാ ഉപരോധം ആ രാജ്യത്തിനെതിരെ കൊണ്ടുവരും. അതേസമയം ചൈന അടക്കമുള്ള രാജ്യങ്ങള്‍ വിദേശ പൗരന്‍മാര്‍ക്ക് യാത്രാ വിലക്ക് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്ത്യയിലും ഇത് നിലവിലുണ്ട്. ഈ സാഹചര്യത്തില്‍ പൗരന്‍മാരെ കൊണ്ടുവരാനും സാധിക്കില്ല.

English summary
india ask us to extend h 1b visa's trump replies
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X