കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി ഒപ്പ് വച്ച സൈനികേതര കരാര്‍ എന്താണെന്നറിയേണ്ടേ?

  • By Meera Balan
Google Oneindia Malayalam News

ദില്ലി: ഇന്ത്യയും ഓസ്‌ട്രേലിയയുമായി സൈനികേതര ആണവ കരാറില്‍ ഒപ്പിട്ടു. ഹൈദരാബാദ് ഹൗസില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ടോണി ആബട്ട് എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് കരാര്‍ ഒപ്പിട്ടത്. ഇന്ത്യയ്ക്ക് യുറേനിയം വില്‍ക്കുന്നതിന് വഴിയൊരുക്കുന്ന കരാറാണ് ഇത്. ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പു വയ്ക്കാത്തിനാല്‍ ഇന്ത്യയ്ക്ക് യുറേനിയം നല്‍കാന്‍ വിസമ്മതിച്ച രാജ്യമായിരുന്നു ഓസ്‌ട്രേലിയ.

അടുത്തിടെയാണ് ഇത് സംബന്ധിച്ച നിലപാടുകളില്‍ ഓസ്‌ട്രേലിയ അയവ് വരുത്തിയത്. കരാര്‍ ഒപ്പിടുന്നതിന് മുമ്പ് അഞ്ചിലേറെ തവണ ചര്‍ച്ച നടത്തിയിരുന്നു. ആണവക്കരാര്‍ ഉള്‍പ്പടെ നാല് കരാറുകളിലാണ് ഇരു രാജ്യങ്ങളും ഒപ്പിട്ടത്. പ്രതിരോധ മേഖലയിലെ സഹകരണം വര്‍ദ്ധിപ്പിയ്ക്കാനും ഇരു രാജ്യങ്ങളും തീരുമാനിച്ചു. ആണവ കരാര്‍ എന്താണെന്നും ഇന്ത്യയ്ക്ക് ഇതുണ്ടാക്കുന്ന നേട്ടങ്ങളും കോട്ടങ്ങളുമൊക്കെ അറിയാം..

ഇന്ത്യ ഓസ്‌ട്രേലിയ ആണവ കരാര്‍

ഇന്ത്യ ഓസ്‌ട്രേലിയ ആണവ കരാര്‍

ഇന്ത്യയും ഓസ്‌ട്രേലിയയും സൈനികേതര ആണവ കരാരില്‍ ഒപ്പു വച്ചു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ടോണി ആബട്ടുമാണ് കരാറില്‍ ഒപ്പിട്ടത്.

ഓസ്‌ട്രേലിയ നയം മാറ്റുന്നു

ഓസ്‌ട്രേലിയ നയം മാറ്റുന്നു

ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പു വയ്ക്കാത്ത രാജ്യമായതിനാല്‍ ഇന്ത്യയ്ക്ക് യുറേനിയം നല്‍കില്ലെന്ന നിലപാടായിരുന്നു ഓസ്‌ട്രേലിയ.അമേരിയ്ക്കയുമായി മികച്ച ബന്ധം ഉണ്ടായിരുന്നിട്ടും ഇന്ത്യ-യുഎസ് സൈനികേതര ആണവകരാര്‍ നിലവില്‍ വന്ന ശേഷം ഇന്ത്യയ്ക്ക് ആണവ ഇന്ധനങ്ങളും സാമഗ്രികളും നല്‍കുന്നതിനും ഓസ്ട്രേലിയ വിസമ്മതിച്ചു. എന്‍എസ്ജി അനുമതി നല്‍കിയിട്ടും അതിന് തയ്യാറാകാതിരുന്ന രാജ്യം

ചര്‍ച്ചകള്‍ തുണച്ചു

ചര്‍ച്ചകള്‍ തുണച്ചു

അഞ്ചോളം ചര്‍ച്ചകളാണ് കരാര്‍ ഒപ്പ് വയ്ക്കുന്നതിന് മുമ്പ് നടത്തിയത്. 2008 ലായിരുന്നു ഇന്ത്യ-യുഎസ് ആണവ കരാര്‍. 2012 ആയപ്പോഴേയ്ക്കും തങ്ങളുടെ നിലപാടുകളില്‍ ഓസ്‌ട്രേലിയ അയവ് വരുത്തി

കരാര്‍ നിര്‍ണായകം

കരാര്‍ നിര്‍ണായകം

ലോകത്ത് ആകെയുള്ള യുറേനിയത്തിന്റെ 40 ശതമാനവും ഓസ്‌ട്രേയിലയ്ക്കാണ്. ഇതിന്റെ 20 ശതമാനം ആഗോള വിപണിയില്‍ വിറ്റഴിയ്ക്കുന്നുണ്ട്. കരാര്‍ ഒപ്പു വച്ചതോടെ ഇന്ത്യയും യുറേനിയം വില്‍ക്കാന്‍ ഓസ്‌ട്രേലിയ തയ്യാറാവുമെന്നാണ് പ്രതീക്ഷിയ്ക്കുന്നത്.

മോദി ഇഫക്ട് ?

മോദി ഇഫക്ട് ?

യുറേനിയത്തിന്റെ ലഭ്യത ഇന്ത്യയ്ക്ക് എന്നും ഒരു പ്രശ്‌നം തന്നെയായിരുന്നു. ഭരണത്തിലെത്തി നൂറ് ദിവസങ്ങള്‍ പിന്നിടുന്ന മോദിയ്ക്ക് ഇത്തരമൊരു കരാര്‍ ഒപ്പ് വച്ചത് ഭരണ നേട്ടമായി എടുത്തുകാട്ടം

സൈനികേതര കരാര്‍

സൈനികേതര കരാര്‍

സൈനികേതര കരാറിലാണ് ഇരു രാജ്യങ്ങളും ഒപ്പ് വച്ചത്. പ്രതിരോധ മേഖലയിലെ സഹകരണം ശക്തമാക്കാനും രാജ്യങ്ങള്‍ ധാരണയായി.

English summary
India, Australia sign civilian nuclear energy deal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X