പാക് സൈന്യത്തിന് കനത്ത തിരിച്ചടി നല്‍കി ഇന്ത്യന്‍ സൈന്യം: പാകിസ്താന് സൈനികരെ നഷ്ടമായി!

  • Written By:
Subscribe to Oneindia Malayalam

ശ്രീനഗര്‍: ബിഎസ്എഫ് ജവാന്റെ മരണത്തിന് തിരിച്ചടി നല്‍കി ഇന്ത്യന്‍ സൈന്യം. ബുധനാഴ്ച രാത്രിയോടെ ബിഎസ്എഫ് നടത്തിയ ആക്രമണത്തില്‍ 10 പാക് റേഞ്ചര്‍മാര്‍ കൊല്ലപ്പെട്ടുവെന്നാണ് ചില വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്ത്യന്‍ സൈന്യം അതിര്‍ത്തിയിലെ പാക് സൈനിക പോസ്റ്റുകളും തകര്‍ത്തിട്ടുണ്ട്.

കഴി‍ഞ്ഞ ദിവസം പ്രകോപനമില്ലാതെ പാക് സൈന്യം വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് ഒരു ബിഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനുള്ള തിരിച്ചടിയെന്നോണമായിരുന്നു ഇന്ത്യന്‍ സൈന്യത്തിന്‍റെ നീക്കമെന്നാണ് സൂചനകള്‍. ജമ്മു കശ്മീരിലെ സാമ്പ സെക്ടറില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ഇതിനുള്ള തിരിച്ചടിയെന്നോണം രാത്രി വൈകിയും ഇരു സൈന്യങ്ങളും തമ്മില്‍ വെടിവെയ്പുണ്ടായിരുന്നു.

-loc2

എന്നാല്‍ എത്ര പാക് റേഞ്ചര്‍മാരാണ് കൊല്ലപ്പെട്ടതെന്ന സംബന്ധിച്ച വിഷയത്തില്‍ ബിഎസ്എഫില്‍ നിന്നുള്ള സ്ഥിരീകരണം ലഭ്യമല്ല. പാകിസ്താന്‍ സ്ഥാപിച്ച മോര്‍ട്ടാര്‍ ഷെല്ലുകള്‍ ബിഎസ്എഫ് കണ്ടെത്തി നശിപ്പിച്ചതായി ബിഎസ്എഫ് വക്താവ് വ്യക്തമാക്കി. ഭീകരര്‍ക്ക് ഇന്ത്യയിലേയ്ക്ക് നുഴഞ്ഞു കയറുന്നതിനുള്ള കടക്കാനുള്ള വഴിയൊരുക്കുന്നതിന് വേണ്ടിയാണ് പാക് സൈന്യം വെടിവെപ്പ് നടത്തിയതെന്നാണ് ഇന്റലിജന്‍സ് ഏജന്‍സികളുടെ നിഗമനം. ആര്‍എസ് പുരയില്‍ സാമാന്യം നല്ല മഞ്ഞുണ്ടായിരുന്നുവെന്നും ഈ സമയത്താണ് 5.45ഓടെ നുഴഞ്ഞു കയറാന്‍ ശ്രമിച്ചതെന്നും ബിഎസ്എഫ് പറയുന്നു. ഒരു ഭീകരനെ വധിച്ച ഇന്ത്യന്‍ സൈന്യം പ്രദേശത്ത് തിരച്ചില്‍ നടത്തുകയും ചെയ്തിരുന്നു. ജമ്മു കശ്മീരിലെ രാജ്യാന്തര അതിര്‍ത്തി ഇന്ത്യയിലേയ്ക്ക് കയറാനുള്ള ശ്രമം തടഞ്ഞ സൈന്യം ഭീകരനെ വധിക്കുകയായിരുന്നു. കശ്മീരിലെ അര്‍ണിയ സെക്ടറിലും ഭീകസാന്നിധ്യമുണ്ടെന്ന് കണ്ടെത്തിയിരുന്നു.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
A day after a BSF jawan was killed in Jammu in an unprovoked firing by Pakistan, India hit back, destroying three Pakistan Army posts. According to sources, over 10 Pakistan Rangers were killed in the BSF action that took place late on Wednesday night.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്