മോദി തന്ത്രം ഫലിക്കുന്നു; ചൈനയെ ഞെട്ടിച്ച് ഇന്ത്യന്‍ കുതിപ്പ്, ഒറ്റയടിക്ക് മറികടന്നത് 30 രാജ്യങ്ങളെ

  • Written By:
Subscribe to Oneindia Malayalam

ദില്ലി: അതിവേഗം വളരുന്ന രാജ്യങ്ങളുടെ പട്ടികയില്‍ നിന്ന് പുറത്തേക്ക് പോകാനിരുന്ന ഇന്ത്യ തിരിച്ചുകയറുന്നു. അയല്‍രാജ്യമായ ചൈനയെ അമ്പരപ്പിച്ചാണ് ഇന്ത്യയുടെ മുന്നേറ്റം. വ്യവസായങ്ങള്‍ തുടങ്ങുന്നതിനുള്ള അനിയോജ്യമായ ഭൂമിയായി ഇന്ത്യ മാറുകയാണ്. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ലോകബാങ്ക് പുറത്തുവിട്ടു.

ഫേസ്ബുക്ക് കാമുകനെ തേടി കണ്ണൂരിലെത്തി; പ്ലസ്ടുകാരി പിന്നെ ബെംഗളൂരുവിലേക്ക്, ഒടുവില്‍ സംഭവിച്ചത്...

190 രാജ്യങ്ങളുടെ പട്ടികയാണ് റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കുന്നത്. ഇതില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 30 പദവി ഉയര്‍ന്ന് 100ലെത്തിയിരിക്കുകയാണ് ഇന്ത്യ. ദക്ഷിണേഷ്യന്‍ കാര്യങ്ങള്‍ക്കുള്ള ലോകബാങ്ക് വൈസ് പ്രസിഡന്റ് അന്നട്ട് ഡിക്‌സണ്‍ ആണ് ഇക്കാര്യം വിശദീകരിച്ചത്. പരിഷ്‌കാരങ്ങള്‍ വഴി മുന്നേറ്റം നടത്തുന്ന രാജ്യങ്ങളുടെ പട്ടികയിലും ഇന്ത്യ സ്ഥാനം പിടിച്ചിട്ടുണ്ട്. റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം ഇങ്ങനെ...

ഒട്ടേറെ പരിഷ്‌കാരങ്ങള്‍

ഒട്ടേറെ പരിഷ്‌കാരങ്ങള്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ കേന്ദ്രസര്‍ക്കാര്‍ അടുത്തിടെ നടപ്പാക്കിയ ഒട്ടേറെ പരിഷ്‌കാരങ്ങളാണ് നിക്ഷേപകരെ ഇന്ത്യയിലേക്ക് ആകര്‍ഷിപ്പിക്കാന്‍ വഴിയൊരുക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ലോകബാങ്ക് പ്രതിനിധി ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു.

ഇന്ത്യ മാത്രമാണ്

ഇന്ത്യ മാത്രമാണ്

ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ ഇത്രയേറെ മുന്നേറ്റം ഒരുവര്‍ഷത്തിനിടെ ഉണ്ടായ രാജ്യം ഇന്ത്യ മാത്രമാണ്. ബ്രിക്‌സ് രാജ്യങ്ങളിലും വന്‍മുന്നേറ്റം നടത്തിയത് ഇന്ത്യ തന്നെ. പ്രധാനമമന്ത്രി രാജ്യത്തെ പിന്നോട്ടടിക്കുന്നുവെന്ന് പ്രതിപക്ഷം ആരോപിക്കുന്നതിനിടെയാണ് ലോകബാങ്ക് റിപ്പോര്‍ട്ട് വന്നിരിക്കുന്നത്.

20ല്‍ എട്ട് ഇന്ത്യ

20ല്‍ എട്ട് ഇന്ത്യ

ദക്ഷിണ ഏഷ്യയിലെ എട്ടില്‍ ആറ് സാമ്പത്തിക ശക്തികള്‍ നടപ്പാക്കിയത് 20 പരിഷ്‌കാരങ്ങളാണ്. ഇതില്‍ ഇന്ത്യയാണ് ഏറ്റവും മുന്നില്‍. കേന്ദ്രസര്‍ക്കാര്‍ എട്ട് പരിഷ്‌കാരങ്ങള്‍ നടപ്പാക്കി. ഒരു വര്‍ഷത്തിനിടെ ഇത്രയും പരിഷ്‌കാരങ്ങള്‍ വരുത്തുന്ന രാജ്യവും ഇന്ത്യതന്നെ.

17 ദിവസം മതി

17 ദിവസം മതി

15 വര്‍ഷം മുമ്പ് ഇന്ത്യയില്‍ ഒരു ബിസിനസ് തുടങ്ങണമെങ്കില്‍ ശരാശരി 50 ദിവസത്തിലധികം വേണ്ടി വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ വെറും 17 ദിവസം മതിയെന്നും ലോകബാങ്ക് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

മോദിയുടെ പ്രതികരണം

മോദിയുടെ പ്രതികരണം

ചരിത്രപരമായ പരിഷ്‌കാരങ്ങളാണ് ഇന്ത്യ നടപ്പാക്കുന്നതെന്ന് റിപ്പോര്‍ട്ടിനോടുള്ള പ്രതികരണമായി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. റാങ്കിങില്‍ കൂടുതല്‍ മെച്ചപ്പെടാന്‍ രാജ്യം പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും മോദി ട്വിറ്ററില്‍ കുറിച്ചു.

കേന്ദ്രപദ്ധതികള്‍ക്കുള്ള അംഗീകാരം

കേന്ദ്രപദ്ധതികള്‍ക്കുള്ള അംഗീകാരം

കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികള്‍ക്കുള്ള അംഗീകാരമാണ ഇതെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഇന്ത്യ 130-140 രാജ്യങ്ങളുടെ ഇടയിലായിരുന്നു. ഇപ്പോള്‍ വന്‍ കുതിപ്പാണ് നടത്തിയിരിക്കുന്നത്. 100 ലേക്ക് എത്താന്‍ സാധിച്ചു.

കഴിഞ്ഞ വര്‍ഷങ്ങളില്‍

കഴിഞ്ഞ വര്‍ഷങ്ങളില്‍

വ്യവസായ അനുകൂല രാഷ്ടങ്ങളുടെ പട്ടികയില്‍ 2015ല്‍ ഇന്ത്യയുടെ സ്ഥാനം 142 ആയിരുന്നു. തൊട്ടടുത്ത വര്‍ഷം ഇത് 131 ഉം നടപ്പുവര്‍ഷം 130 ഉം ആയി. ഇപ്പോഴിതാ 2018ലെ പുതിയ കണക്കില്‍ 100 ാം സ്ഥാനത്തേക്ക് കുതിച്ചിരിക്കുന്നു.

ആദ്യരാജ്യങ്ങള്‍

ആദ്യരാജ്യങ്ങള്‍

പട്ടികയില്‍ ആദ്യം ഇടംപിടിച്ചിരിക്കുന്ന രാജ്യം ന്യൂസിലാന്റ് ആണ്. തൊട്ടുപിന്നില്‍ സിംഗപ്പൂരും ഡെന്‍മാര്‍ക്കും. ഇവര്‍ തന്നൊണ്് കഴിഞ്ഞ വര്‍ഷങ്ങളിലെ ലോകബാങ്ക് റിപ്പോര്‍ട്ടുകളിലുമുണ്ടായിരുന്നത്.

മറ്റുള്ളവര്‍

മറ്റുള്ളവര്‍

ദക്ഷിണ കൊറിയ, ഹോങ്കോങ്, അമേരിക്ക, ബ്രിട്ടന്‍, നോര്‍വെ, ജോര്‍ജിയ, സ്വീഡന്‍ എന്നിങ്ങനെ പോകുന്ന പട്ടികയിലെ നാലാം സ്ഥാനം മുതലുള്ളവര്‍. ഈ വര്‍ഷം പരിഷ്‌കാരങ്ങളിലൂടെ വന്‍ മുന്നേറ്റം നടത്തിയത് പത്ത് രാജ്യങ്ങളാണ്.

ഇന്ത്യയുടെ മാറ്റം

ഇന്ത്യയുടെ മാറ്റം

ഈ പത്ത് രാജ്യങ്ങളില്‍ ആദ്യസ്ഥാനം ബ്രൂണെയാണ്. രണ്ടാംസ്ഥാനത്ത് തായ്‌ലാന്റ്, മലാവി, കൊസോവോ, ഇന്ത്യ, ഉസ്‌ബെക്കിസ്ഥാന്‍, സാംബിയ, നൈജീരിയ, ജിബൂത്തി, എല്‍ സാല്‍വദോര്‍, എന്നിവരും ഈ പട്ടികയില്‍ ഇടംനേടി.

മുംബൈക്ക് പുറമെ ദില്ലിയും

മുംബൈക്ക് പുറമെ ദില്ലിയും

മൊത്തം പട്ടികയില്‍ ചൈന ഇന്ത്യയേക്കാള്‍ മുന്നിലാണെങ്കിലും ഇന്ത്യയുടെ മുന്നേറ്റം ചൈനയെ പോലും ഞെട്ടിക്കുന്നതാണ്. പുതിയ റിപ്പോര്‍ട്ടില്‍ പശ്ചാത്തലത്തില്‍ ഇന്ത്യയിലേക്ക് കൂടുതല്‍ വിദേശ നിക്ഷേപം എത്താന്‍ വഴിയൊരുക്കുമെന്നാണ് കരുതുന്നത്. ഇനിയും പരിഷ്‌കാരങ്ങള്‍ നടപ്പാക്കുമെന്ന് മോദി സൂചിപ്പിച്ചു. നേരത്തെ മുംബൈ മാത്രമാണ് ഇന്ത്യയുടെ വ്യവസായ നഗരമായി പറഞ്ഞിരുന്നത്. പുതിയ ലോകബാങ്ക് റിപ്പോര്‍ട്ടില്‍ ദില്ലിയും പറയുന്നുണ്ട്.

English summary
What India did right to rise up in World Bank Ease of Doing Business rankings

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്