ചൈന ലഡാക്കിൽ വന്നു, സ്ഥലം കൈവശപ്പെടുത്തി, മോദി പക്ഷേ സീനിലേ ഇല്ല; കടന്നാക്രമിച്ച് രാഹുൽ
ദില്ലി; ഇന്ത്യ-ചൈന അതിർത്തി വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി. ലഡാക് അതിർത്തിയിൽ സ്ഥലം ചൈന കൈവശപ്പെടുത്തിയിട്ടും പ്രധാനമന്ത്രി മൗനം തുടരുകയാണെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. അതിർത്തി തർക്കം സംബന്ധിച്ച് ഇരു രാജ്യങ്ങളും തമ്മിൽ നടത്തിയ സൈനിക ചർച്ചയെ കുറിച്ചുള്ള വാർത്ത പങ്കുവെച്ച് കൊണ്ടായിരുന്നു രാഹുലിന്റെ വിമർശനം.
'ചൈന ഇന്ത്യൻ അതിർത്തിയിലേക്ക് വന്നു, ലഡാക്കിൽ സ്ഥലവും കൈവശപ്പെടുത്തി. എന്നാൽ പ്രധാനമന്ത്രിയാവട്ടെ വിഷയത്തിൽ പരിപൂർണ നിശബ്ദത പുലർത്തുകയാണ്, അദ്ദേഹം ഈ സീനിൽ നിന്നേ അപ്രത്യക്ഷനായി', എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ ട്വീറ്റ്. സൈനികതല ചർച്ചയ്ക്കിടെ ചൈന കടുത്ത നിലപാടാണ് സ്വീകരിച്ചതെന്നും ഗാൽവാൻ താഴ്വരയിലേയും പാങ്കോംഗ് ത്സോയിലേയും ചില ഭാഗങ്ങളിൽ അവകാശം ഉയർത്തിയെന്നും പറയുന്ന വാർത്തയാണ് രാഹുൽ പങ്കുവെച്ചത്.

അതിർത്തി വിഷയത്തിൽ കേന്ദ്രസർക്കാരിനെ പ്രതിരോധത്തിലാക്കുകയാണ് കോൺഗ്രസും രാഹുൽ ഗാന്ധിയും. ബീഹാര്‍ ജന്‍സംവാദ് റാലി എന്ന വെര്‍ച്യല്‍ റാലിയിൽ അമിത് ഷായുടെ അവകാശവാദത്തിന് മറുപടിയുമായി രാഹുൽ ഗാന്ധി രംഗത്തെത്തിയിരുന്നു. നരേന്ദ്ര മോദി സർക്കാർ മികച്ച രീതിയിലാണ് അതിർത്തി സംരക്ഷിക്കുന്നതെന്നായിരുന്നു ഷാ അവകാശപ്പെട്ടത്. ഗാലിബിന്റെ പ്രശസ്തമായ വരികളിൽ ചെറിയ മാറ്റം വരുത്തിയാണ് രാഹുല്‍ ഗാന്ധി ഇതിനോട് പ്രതികരിച്ചത്.
അതിർത്തിയിൽ എന്ത് നടക്കുന്നുവെന്നത് എല്ലാവർക്കും അറിയാമെന്നും മനസമാധാനത്തിന് വേണ്ടി ഇങ്ങനെ പറയുന്നത് ഒരു നല്ല വഴിയാണെന്നായിരുന്നു ഇതിന് രാഹുലിന്റെ പ്രതികരണം.
Recommended Video
പിന്നാലെ രാജ്നാഥ് സിംഗ് കോൺഗ്രസിനെ പരിഹസിച്ച് രംഗത്തെത്തിയിരുന്നു. മറ്റൊരു കവിയായ മന്‍സാര്‍ ലഖ്നാവിയുടെ വരികളിൽ മാറ്റം വരുത്തിയായിരുന്നു സിംഗിന്റെ പ്രതികരണം.കൈ വേദനിക്കുമ്പോള്‍ മരുന്ന് ഉപയോഗിക്കാം. എന്നാല്‍ കൈ തന്നെയാണ് വേദനയെങ്കില്‍ എന്ത് ചെയ്യാനാണ് എന്നായിരുന്നു രാജ്നാഥ് സിംഗ പറഞ്ഞത്. ഇതോടെ കൈ കുറിച്ച് പറഞ്ഞ് കഴിഞ്ഞെങ്കിൽ ചൈന ഇന്ത്യയുടെ ഭൂമി പിടിച്ചെടുത്തോവെന്ന ചോദ്യമായിരുന്നു രാഹുൽ ഉയർത്തിയത്. അതിനിടെ ഇന്ന് രാഹുൽ ഗാന്ധി മറുപടിയുമായി ലഡാകിലെ ബിജെപി എംപിയും രംഗത്തെത്തിയിരുന്നു. ചൈന അതിർത്തി കൈവശപ്പെടുത്തിയിട്ടുണ്ടെന്നും എന്നാൽ അത് പക്ഷേ യുപിഎ സർക്കാരിന്റെ കാലത്താണെന്നുമായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം.












Click it and Unblock the Notifications