ഗാല്‍വാന്‍ കഴിഞ്ഞും പ്രശ്‌നങ്ങള്‍; 2 തവണ ഇന്ത്യ ചൈന ഏറ്റുമുട്ടലുണ്ടായെന്ന് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ഗാല്‍വാനിലെ ഏറ്റുമുട്ടലിന് ശേഷവും ഇന്ത്യ ചൈന സംഘര്‍ഷങ്ങളുണ്ടായെന്ന് റിപ്പോര്‍ട്ട്. രണ്ട് തവണ നിയന്ത്രണ രേഖയ്ക്ക് സമീപത്താണ് ഇന്ത്യയുടെയും ചൈനയുടെയും സൈനികര്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടായതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഗ്യാലന്ററി അവാര്‍ഡുകള്‍ പ്രഖ്യാപിക്കുന്ന വേളയിലാണ് ഇക്കാര്യം അപ്രതീക്ഷിതമായി പുറത്തുവന്നത്. കഴിഞ്ഞയാഴ്ച്ച നടന്ന സൈന്യത്തിന്റെ വെസ്റ്റേണ്‍ കമാന്‍ഡിന്റെ ചടങ്ങിലാണ് ഇക്കാര്യം പുറത്തുവന്നത്.
ചൈനയുടെ കടന്നുകയറ്റത്തിനെതിരെ ഇന്ത്യന്‍ സൈന്യം ഏത് രീതിയിലാണ് തിരിച്ചടിച്ചത് എന്നെല്ലാം ഈ ചടങ്ങില്‍ വെച്ച് പറയുന്നുണ്ട്. വെസ്റ്റേണ്‍ കമാന്‍ഡിന്റെ ആസ്ഥാനം ചാണ്ടിമന്ദിറിലാണ്. ഇവര്‍ ജനുവരി പതിമൂന്നിന് ഒരു വീഡിയോ അപ്ലോഡ് ചെയ്തിരുന്നു. ഗ്യാലന്റി അവാര്‍ഡ് ചടങ്ങിന്റെ വീഡിയോയായിരുന്നു ഇത്. പിന്നീട് ഇത് ഡിലീറ്റ് ചെയ്യുകയായിരുന്നു.

2021 സെപ്റ്റംബറിനും 2022 നവംബറിനും ഇടയിലാണ് ഈ സംഭവങ്ങള്‍ നടന്നിരിക്കുന്നത്. എന്നാല്‍ ഈ ഏറ്റുമുട്ടലിനെ കുറിച്ച് സൈന്യം ഇതുവരെ പ്രതികരിച്ചിട്ടില്ല. എല്‍എസിക്ക് സമീപമുള്ള 3488 കിലോമീറ്റര്‍ നീളുന്ന അതിര്‍ത്തിയില്‍ വന്‍ തോതില്‍ സൈനികരെ നേരത്തെ തന്നെ വിന്യസിച്ചിരുന്നു. അത്യാധുനിക ആയുധങ്ങളും ഇവിടെ സജ്ജമാക്കി നിര്‍ത്തിയിരുന്നു.
2020 ജൂണില്‍ ഗാല്‍വാനില്‍ ഏറ്റുമുട്ടല്‍ നടന്നതിന് ശേഷമാണ് ഇത്തരമൊരു മുന്‍കരുതല്‍ ഇന്ത്യന്‍ സൈന്യം എടുത്തത്. കഴിഞ്ഞ മൂന്നര വര്‍ഷങ്ങള്‍ക്കിടെ പലതവണ സംഘര്‍ഷങ്ങള്‍ ഇന്ത്യ-ചൈന സൈന്യങ്ങള്‍ തമ്മിലുണ്ടായിരുന്നു. കിഴക്കന്‍ ലഡാക്കില്‍ 2020ല്‍ ഉണ്ടായ ഏറ്റുമുട്ടലും ഇതില്‍ വരും.
തവാങ് സെക്ടറിനോട് ചേര്‍ന്നുള്ള അതിര്‍ത്തിയില്‍ ചൈനീസ് സൈന്യത്തിന്റെ നുഴഞ്ഞുകയറ്റം രൂക്ഷമാണ്. തവാങ് സെക്ടറിലെ യാങ്ട്‌സീ മേഖലയിലെ എല്‍എസി വഴി ചൈനീസ് സൈന്യം 2022 ഡിസംബര്‍ ഒന്‍പതിന് നുഴഞ്ഞുകയറാന്‍ ശ്രമം നടത്തിയിരുന്നു. ഇതേ തുടര്‍ന്ന് ഇവിടെ നിലനിന്നിരുന്നു തല്‍സ്ഥിതിയില്‍ മാറ്റം വന്നിരുന്നു.
ഇക്കാര്യം പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പാര്‍ലമെന്റില്‍ വ്യക്തമാക്കിയിരുന്നു. ഇന്ത്യ ശക്തമായി തന്നെ തിരിച്ചടിച്ചെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞിരുന്നു. ചൈനയ്ക്ക് തക്കതായ മറുപടി നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. ചൈനയുടെ കടന്നുകയറ്റത്തിനെതിരെ ശക്തമായി തിരിച്ചടി ിന്്യന്‍ സൈനികര്‍ക്കാണ് ഗ്യാലണ്ടറി അവാര്‍ഡ് ഇന്‍വെസ്റ്റിച്വര്‍ ചടങ്ങില്‍ വെച്ച് നല്‍കിയത്.
ഇരുവരും തമ്മിലുള്ള സംഘര്‍ഷം പിന്നീടും തുടര്‍ന്നിരുന്നു. എന്നാല്‍ ഇന്ത്യന്‍ സൈന്യം ധീരമായി ഇതിനെ നേരിട്ടു. ഇന്ത്യന്‍ അതിര്‍ത്തി കടന്ന് വരുന്നത് തടയുകയും ചെയ്തു. ഇന്ത്യയുടെ ശക്തമായ തിരിച്ചടിയെ തുടര്‍ന്ന് ചൈനീസ് സൈന്യം അവരുടെ കേന്ദ്രത്തിലേക്ക് മടങ്ങുകയും ചെയ്തു. ഇരു സൈന്യത്തിലുള്ളവര്‍ക്കും സാരമായി പരിക്കേറ്റിരുന്നുവെന്നും നേരത്തെ രാജ്‌നാഥ് സിംഗ് പറഞ്ഞു.
നമ്മുടെ രാജ്യത്തിന്റെ അഖണ്ഡത കാത്തുസൂക്ഷിക്കാന്‍ സൈന്യം സര്‍വ സജ്ജമാണ്. അത്തരം ശ്രമങ്ങളെ സൈന്യം എപ്പോഴും പരാജയപ്പെടുത്തും. നമ്മുടെ സൈനികരുടെ ഇത്തരം ധീരമായ ശ്രമങ്ങളെ പാര്‍ലമെന്റിലെ എല്ലാവരും പിന്തുണയ്ക്കുമെന്നാണ് കരുതുന്നതെന്നും രാജ്‌നാഥ് സിംഗ് നേരത്തെ പറഞ്ഞിരുന്നു.












Click it and Unblock the Notifications