കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യ-ചൈന സംഘർഷം; 500 കോടിയുടെ ആയുധങ്ങൾ വാങ്ങാൻ സൈന്യത്തിന് അനുമതി

Google Oneindia Malayalam News

ദില്ലി; അതിർത്തി സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ നിർണായക തിരുമാനവുമായി കേന്ദ്രസർക്കാർ. സൈന്യത്തിന് 500 കോടിയുടെ ആയുധങ്ങൾ വാങ്ങാനുള്ള അനുമതി നൽകി. അടിയന്തരമോ അസാധരണമോ ആയ സാഹചര്യങ്ങൾ ഉണ്ടായാൽ ആയുധങ്ങൾ വാങ്ങാനാണ് അനുമതി നൽകിയിരിക്കുന്നത്.

അതിർത്തിയിൽ പ്രകോപനങ്ങൾ ഉണ്ടായാൽ രാഷ്ട്രീയ തിരുമാനങ്ങൾക്ക് കാത്ത് നിൽക്കാതെ നടപടി സ്വീകരിക്കാൻ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് നിർദ്ദേശം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ആയുധങ്ങൾ വാങ്ങാൻ കര-വ്യോമ-നാവിക സേന മേധാവികൾക്ക് അനുമതി നൽകിയിരിക്കുനത്. യുദ്ധസന്നാഹത്തിന് ആവശ്യമായതോ കുറവുള്ളതോ ആയ ആയുധങ്ങൾ അടിയന്തര സാഹചര്യം പരിഗണിച്ച് വാങ്ങാമെന്നാണ് സൈന്യത്തോട് വ്യക്തമാക്കിയിരിക്കുന്നത്.

 indian-army-

Recommended Video

cmsvideo
അതിര്‍ത്തിയില്‍ ചൈനയുടെ ക്രൂര നീക്കങ്ങള്‍ തുടരുന്നു | Oneindia Malayalam

ഉറി തീവ്രവാദ ആക്രമണത്തിനും പാകിസ്ഥാനെതിരായ ബാലകോട്ട് വ്യോമാക്രമണത്തിനും ശേഷം സായുധ സേനയ്ക്ക് സമാനമായ അനുമതി കേന്ദ്രം നൽകിയിരുന്നു. ബാലകോട്ട് വ്യോമാക്രമണത്തിന് ശേഷം വ്യോമസേന സ്‌പൈസ് -2000 എയർ ടു എയർ ഗ്രൗണ്ട് മിസൈലുകൾ, എയർ ടു എയർ, എയർ ടു ഗ്രൗണ്ട് മിസൈലുകൾ എന്നിവ അധികമായി വാങ്ങിയിരുന്നു.

രണ്ടാം ലോകമഹായുദ്ധത്തിന്റെ 75-ാം വാർഷികത്തിൽ പങ്കെടുക്കാൻ മോസ്കോയിലേക്ക് യാത്ര തിരിക്കുന്നതിനു മുന്നോടിയായി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഇന്ന് മൂന്ന് സൈനിക മേധാവിമാരുമായും സംയുക്ത സൈനിക മേധാവിയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. എതിർത്തിയിൽ പ്രകോപനം ഉണ്ടായാൽ ഉടൻ തിരിച്ചടി നൽകാനുള്ള സ്വാതന്ത്ര്യം സൈന്യത്തിന് നൽകിയതായി പ്രതിരോധ മന്ത്രി അറിയിച്ചിരുന്നു. കര, വ്യോമാതിർത്തികൾ, കടൽ പാതകൾ എന്നിവിടങ്ങളിലെല്ലാം ചൈനയുടെ നീക്കങ്ങളളിൽ കർശന ജാഗ്രത പുലർത്തണമെന്നും രാജ്നാഥ് സിംഗ് നിർദ്ദേശിച്ചിട്ടുണ്ട്.

സ്ഥിതി രൂക്ഷമായ സാഹചര്യത്തിൽ നിയന്ത്രണ രേഖയ്ക്ക് സീപം ഇന്ത്യൻ സൈനികർക്ക് തോക്ക് ഉപയോഗിക്കാനുള്ള അനുമതിയും നൽകിയിട്ടുണ്ട്. അപകടകരമായ രീതിയിലേക്ക് കാര്യങ്ങൾ പോകുന്ന സാഹചര്യം ഉണ്ടായാൽ തോക്ക് ഉപയോഗിക്കാമെന്നാണ് നിർദ്ദേശം. ഇരു രാജ്യങ്ങളും തമ്മിലുള്ള ധാരണ പ്രകാരം നിയന്ത്രണ രേഖയുടെ 2 കിലോമീറ്റർ പരിധിയിൽ ഇതുവരെ തോക്ക് ഉപയോഗിച്ചിരുന്നില്ല

തിങ്കളാഴ്ച രാത്രിയാണ് ഗാൽവാൻ താഴ്വരയിൽ ഇന്ത്യയും ചൈനയും തമ്മിൽ ഏറ്റുമട്ടിയത്. 45 വർഷത്തിന് ശേഷം ആദ്യമായിട്ടായിരുന്നു ഇരു രാജ്യങ്ങളും തമ്മിൽ സംഘർഷം നടന്നത്. ഏറ്റുമുട്ടലിൽ കേണൽ ഉൾപ്പെടെ 20 ഇന്ത്യൻ സൈനികർ കൊല്ലപ്പെടുകയും 76 സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

കാമുകിയുടെ മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കി; 6-ാം മാസം പെൺകുട്ടി പ്രസവിച്ചു, പ്രതി അറസ്റ്റിൽകാമുകിയുടെ മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കി; 6-ാം മാസം പെൺകുട്ടി പ്രസവിച്ചു, പ്രതി അറസ്റ്റിൽ

'നിങ്ങൾ പറയുന്നത് കേട്ട് മിണ്ടാതിരിക്കാൻ ഇത്കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കമ്മിറ്റിയല്ല''നിങ്ങൾ പറയുന്നത് കേട്ട് മിണ്ടാതിരിക്കാൻ ഇത്കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കമ്മിറ്റിയല്ല'

കാസർഗോഡ് ഇന്ന് 6 പേർക്ക് കൊവിഡ്!! വിദേശത്ത് നിന്നെത്തിയത് 3 പേർ, 2 പേർക്ക് രോഗമുക്തികാസർഗോഡ് ഇന്ന് 6 പേർക്ക് കൊവിഡ്!! വിദേശത്ത് നിന്നെത്തിയത് 3 പേർ, 2 പേർക്ക് രോഗമുക്തി

English summary
india-china stand off; given financial power for army to buy weapons
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X