• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അതിർത്തിയിൽ നടന്നത്, 20 ഇന്ത്യൻ സൈനികരുടെ മൃതദേഹം ചൈന വിട്ട് നൽകിയത് എന്തുകൊണ്ട്, മേജർ രവി പറയുന്നു

 • By Aami Madhu

ദില്ലി; ലഡാക്കിലെ ഗൽവാൻ വാലിയിൽ നടന്ന ചൈനീസ് ആക്രമണത്തിൽ ഇന്ത്യയുടെ 20 സൈനികർ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ. അതേസമയം ചൈനയ്ക്കും വലിയ ആൾനാശം ഉണ്ടായിട്ടുണ്ടെന്നും റിപ്പോർട്ടുകൾ ഉണ്ട്. 43 ലധികം ചൈനീസ് സൈനികർ കൊല്ലപ്പെട്ടുവെന്നതാണ് സ്ഥിരീകരിക്കാത്ത വിവരം. ഇന്ത്യ - ചൈന സംഘര്‍ഷത്തില്‍ 1975 നുശേഷം ഇതാദ്യമായാണ് സൈനകിർ കൊല്ലപ്പെടുന്നത്.

cmsvideo
  മേജർ രവി പറയുന്നത് ഇങ്ങനെ | Oneindia Malayalam

  അതിർത്തിയിലെ നിലവലിലെ സംഘർഷത്തെ സാഹചര്യത്തെ കുറിച്ച് പ്രതികരിക്കുകയാണ് മുൻ സൈനികനായ മേജർ രവി. ഇന്ത്യൻ പട്ടാളം വൻ പ്രതിരോധമാണ് തീർത്തതെന്നും 50 പേരാണെങ്കിലും ചൈനക്കാരെ ഒരിക്കലും ഇങ്ങോട്ട് കേറി വരാന്‍ നമ്മൾ സമ്മതിച്ചിട്ടില്ലെന്നും മേജർ രവി പറഞ്ഞു. മനോരമ ന്യൂസിനോടാണ് മേജർ രവിയുടെ പ്രതികരണം. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്

   ആദ്യത്തെ രോഷമല്ല

  ആദ്യത്തെ രോഷമല്ല

  ആദ്യത്തെ ആ ഒരു രോഷമല്ല ഇപ്പോൾ എനിക്ക് ഇപ്പോള്‍ ആകാംക്ഷയാണ് ഉണ്ടാകുന്നത്. ആദ്യത്തെ രോഷം എന്റെ ഒരു കമാന്‍ഡിങ് ഓഫിസറും രണ്ട് പട്ടാളക്കാരും അവർ ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ചു എന്നുള്ളത് കേൾക്കുന്ന സമയത്ത് ഉണ്ടായ രോഷമല്ല ഇപ്പോൾ എനിക്ക് ഉള്ളത്. കാരണം ഈ സമയത്ത് പത്ത് ഇരുപത് പട്ടാളക്കാര്‍ മരിച്ചു എന്ന വാര്‍ത്തകള്‍ വരുമ്പോൾ ഗ്രൂപ്പിലൊക്ക വരുന്ന വിവരം വെച്ച് നോക്കിയാൽ ഇവിടെ ഉന്തും തള്ളും നടന്നുവെന്നുവെന്നാണ്.

   1500 അടി താഴേക്ക്

  1500 അടി താഴേക്ക്

  ഇത്രയും ഉയരത്തിൽ നിന്ന് ഉന്തും തളളും നടന്ന സമയത്ത് അവിടുത്തെ സാഹചര്യം വെച്ച മണ്ണിടിച്ചിലിന് സാധ്യതയുണ്ട്. അവിടെ മണ്ണ് ഒരു പ്രാവിശ്യം സ്ലിപ്പായി കഴിഞ്ഞാല്‍ അങ്ങ് പോകും, ആയിരം 1500 അടി താഴത്തേക്ക് അങ്ങ് പോകും. അപ്പോള്‍ ഇത് രണ്ട് സൈഡില്‍ നിന്നും പോയിട്ടുണ്ടെന്നുള്ളതാണ് ഒരു ഇന്‍ഫര്‍മേഷന്‍ ലഭിച്ചത്, അത് ആധികാരികമായി പറയാന്‍ പറ്റില്ലെങ്കില്‍ കൂടി കാരണം അവിടെ ഒന്നോ രണ്ടോ ആൾക്കാർക്ക് അവിടെ ബുളളറ്റ് ഇൻജ്വറി ഉണ്ടെന്നൊക്കെ പറയുന്നുണ്ട്. പക്ഷേ അതിനെക്കുറിച്ച് കൃത്യമായി അറിയില്ല. പക്ഷേ ഇത്തൊരു കാര്യം നടക്കുന്ന സമയത്ത് നമ്മുക്ക് ഈ സാധ്യത തള്ളിക്കളയാൻ പറ്റില്ല.

   യുദ്ധസമാനമായ സാഹചര്യം അല്ല

  യുദ്ധസമാനമായ സാഹചര്യം അല്ല

  അങ്ങനെയാണെങ്കിൽ എന്തുകൊണ്ട് ചൈനീസ് പട്ടാളക്കാർ ഇന്ത്യൻ പട്ടാളക്കാരുടെ ശരീരം തിരിച്ചുകൊടുത്തയച്ചു, ഇത്രയും പെട്ടെന്ന് വേറെ സംസാരങ്ങളൊന്നും ഇല്ലാതെ എന്ന് പറയുന്ന സമയത്ത് നമ്മള്‍ ലോജിക്കലായി ചിന്തിക്കണം. ഒരു യുദ്ധസമാനമായ സാഹചര്യം ആണെങ്കില്‍ ആ മൃതദേഹങ്ങള്‍ നമ്മള്‍ വൈറ്റ് ഫ്‌ളാഗ് മീറ്റൊക്കെ വെച്ചിട്ടാണ് തിരിച്ചയക്കുന്നതെല്ലാം ഉണ്ടാകുന്നത്.

   ഉന്തും തള്ളും

  ഉന്തും തള്ളും

  ഇതങ്ങനെ തിരിച്ചയച്ചു എന്ന് പറയുന്ന സമയത്ത് ഇതൊരു സാധാരണ നാച്ചുറല്‍ കലാമിറ്റി, ഉന്തും തളളും ആയിരിക്കാം അപ്പോള്‍, പോകുന്ന പോക്കില്‍ അങ്ങോട്ടും ഇങ്ങോട്ടും ഒന്ന് തളളിപ്പിടിച്ചു. പക്ഷേ ഇത്രയും ആളുകള്‍ ഒരുമിച്ചിട്ട് മരണമടയുക എന്ന് പറയുന്ന സമയത്ത് ബുളളറ്റ് ഒരാളുടെയോ രണ്ടാളുടെയോ ദേഹത്താണ് ഉണ്ടായതെന്ന് കേള്‍ക്കുന്ന സമയത്ത് ഇതൊന്നും എനിക്ക് ആധികാരികമായി യുദ്ധസമാനമായ സാഹചര്യമായിട്ടല്ല തോന്നുന്നത്.

   സമയവും കാലവും ഉണ്ട്

  സമയവും കാലവും ഉണ്ട്

  കാരണം യുദ്ധസമാനമാണെങ്കില്‍ അവിടെ അതിന്റെതായ ചില പോളിസീസും പ്രൊസിജീയേഴ്‌സും ഉണ്ട്. ഈ ബോഡീസ് എങ്ങനെയാണ് ഹാന്‍ഡ് ഓവര്‍ ചെയ്യുന്നത്. ഇതിനൊക്കെ ഒരു സമയവും കാലവും ഉണ്ട്. ഇതിപ്പോ ഇന്നലെ രാത്രി നടന്ന സംഭവത്തില്‍ ഈ സമയം കൊണ്ട് 20 മൃതശരീരം തിരിച്ചയച്ചു. അതുപോലെ തന്നെ ചൈനയ്ക്കാരുടെ സൈഡിലും അപകടം പറ്റിയിട്ടുണ്ട്. നമ്മുക്ക് കിട്ടിയ വിവരം അനുസരിച്ച് 10-30 ഓളം ചൈനീസ് ആളുകള്‍ മരിച്ചിട്ടുണ്ടെന്നാണ് കേട്ടത്.

   വലിയ അളവിൽ

  വലിയ അളവിൽ

  കാരണം ചൈനയുടെ ഭാഗത്ത് നിന്ന് വന്ന ആളുകൾ വലിയ അളവിൽ ഉണ്ടായിരുന്നുവെന്ന്, കാരണം 150 ആളുകളോളം ഉണ്ടായിരുന്നു. ഇവിടെ നമ്മുക്ക് ഒരു ബറ്റാലിയന്‍ ലെവലില്‍ രണ്ട് പ്ലാറ്റൂണ്‍ സ്ട്രെങ്ങതും ആളുകളും. ഇങ്ങനെയൊരു സംഭവം നടന്നത് വെച്ചുള്ള നിഗമനങ്ങൾ കിട്ടിയത് വെച്ച് നോക്കുമ്പോൾ മണ്ണിടച്ചൽ പോലുള്ള എന്തോ നടന്നിട്ടുണ്ടാകാം എന്ന് തന്നെയാണ്. ചൈനയുടെ ഭാഗത്ത് നിന്ന് പ്രകോപനങ്ങൾ ഉണ്ടായിട്ടുണ്ടാകുമെന്ന് ഉറപ്പാണ്, എന്നിരുന്നാൽ കൂടിയും അത് വേറെ ഏതോ ആക്ഷനിലേക്ക് പോയത് പോലെയാണ് ഇത്രയും മൃതശരീരങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും കൈമാറിയ സ്ഥിതിക്ക് മനസിലാകുന്നത്.

   വെടിവെയ്പിലേക്ക് പോയിട്ടില്ല

  വെടിവെയ്പിലേക്ക് പോയിട്ടില്ല

  45 വര്‍ഷമായിട്ട് അതിർത്തിയിൽ ഇന്ത്യയും ചൈനയും ഒരു വെടിവെയ്പിലേക്ക് പോയിട്ടില്ല. എപ്പോഴും ഉന്തും തള്ളുമാണ്. അവർ എന്തുകൊണ്ടാണ് അങ്ങനെ ഒരു പോളിസി സ്വീകരിച്ചതെന്ന് വെച്ചാൽ അവർക്ക് ശക്തി കൂടുതലാണ്. ഈ സ്ഥലത്ത് ഇപ്പോഴും അതിര്‍ത്തിയൊന്നും വരച്ചിട്ടില്ല. അവർ വരുന്ന സമയത്ത് 250 ആളുകളുമായിട്ടാണ് വരുന്നത്. ഇന്ത്യയുടെ ഭാഗത്തുള്ള 10 ഓ 50 ഓ ആളുകളെ അവർക്ക് ഉന്തി തള്ളി മാറ്റാൻ സാധിക്കും. ഈ പോളിസിയാണ് അവർ ഇത്രയും കാലം അവിടെ ഫോളോ ചെയ്തിരുന്നത്. അവിടെ ഒരു ഫയറിങ്ങിന്റെ ആവശ്യം വരുന്നില്ല.

   കട്ടയ്ക്ക് നിന്നിട്ടുണ്ട്

  കട്ടയ്ക്ക് നിന്നിട്ടുണ്ട്

  അവര്‍ക്ക് ജയിച്ചു എന്ന് പറയാന്‍ ഈ ഉന്തും തളളുമാണ് . പക്ഷേ അവിടെയും കൂടെ നമ്മുടെ പട്ടാളക്കാര്‍ കട്ടയ്ക്ക് നിന്നിട്ടുണ്ട്. 50പേരാണെങ്കിലും ശരി അവരെ ഒരിക്കലും ഇങ്ങോട്ട് കേറി വരാന്‍ നമ്മൾ സമ്മതിച്ചിട്ടില്ല

  പക്ഷേ ഇപ്പോഴത്തെ ഈ സാഹചര്യം എന്ന് പറയുന്നത് അവിടെ ഒരു പ്രകോപനം ഉണ്ട്, ഇല്ല എന്ന് ഞാന്‍ പറയുന്നില്ല. എന്നാൽ അത് ഹൈ ലെവല്‍ കോര്‍ കമാന്‍ഡ് ലെവലിൽ തമ്മിൽ തിരുമാനിച്ച് പരിഹരിക്കാൻ ധാരണയായതാണ്.

   വികാരം വ്യത്യസ്തമായിരിക്കും

  വികാരം വ്യത്യസ്തമായിരിക്കും

  അവിടുന്ന് വിഡ്രോ ചെയ്യുന്ന സമയത്ത് ലോവര്‍ ലെവലിലുളള ഓഫിസേഴ്‌സിന്റെ വികാരം വേറെയായിരിക്കും. ഹൈ ലെവലിൽ ഉള്ള ഓഫീസർമാർ പ്രശ്നങ്ങൾ പറഞ്ഞ് പരിഹരിക്കുന്ന സമയത്ത് ഗ്രൗണ്ട് ലെവലിൽ ഉള്ള ജവാൻമാരുടെ വികാരം വേറെയായിരിക്കും. ആ ഇവന്‍ വന്ന് എന്നെ തളളി, അതിന്റെ ഒരു റിയാക്ഷന്‍ എന്ന് പറയുന്നത് അതാണ് ഇപ്പോള്‍ അവിടെ ഗ്രൗണ്ടില്‍ നടന്നിരിക്കുന്നത്

   കേമൻമാരാണ്

  കേമൻമാരാണ്

  പ്രകോപിക്കാന്‍ ചൈനീസ് പട്ടാളക്കാർ വളരെ കേമന്‍മാരാണ്. അവിടുളള പട്ടാളക്കാര്‍ എന്ന് പറയുന്നത് അവര് ഇതുപോലുളള തോണ്ടി, തല്ലി ,ഉന്തി, തളളി ഇങ്ങനെയൊക്കെയുളള സംഭവങ്ങള്‍ ചെയ്യാന്‍ അവര്‍ ദെ ആർ വെരി ഗുഡ് അറ്റ് ഇറ്റ്. ഈ ഉന്തിലും തളളിലും ഇത്രയധികം മരണം വരിക എന്ന് പറയുന്നത്, ആദ്യം കേട്ടത് കമ്പിവടിയും മറ്റേ മുളളുമൊക്കെ തറപ്പിച്ച മരപ്പട്ടികയുമായി വന്നിട്ട് അടിച്ചതാണ്. അങ്ങനെയാണ് മരിച്ചതെന്നൊക്കെ പറയുന്നുണ്ട്.

   മണ്ണിടിച്ചൽ

  മണ്ണിടിച്ചൽ

  ഇത് എന്തായാലും അവിടുന്നുളള ഒരു ഇന്‍ഫര്‍മേഷന്‍ പ്രകാരം മണ്ണിടിച്ചില്‍ നടന്നിട്ട് രണ്ടു സൈഡിലും ആയിരത്തിച്ചില്ലാനം അടി താഴേക്ക് പോയിട്ടുണ്ട്എ ന്നുള്ളത്.അതുകൊണ്ടായിരിക്കുമല്ലോ രണ്ട് രാജ്യങ്ങളും ബോഡി തമ്മിൽ എളുപ്പം കൈമാറിയിരിക്കുന്നത്. അവിടുത്തെ മണ്ണ് വളരെ ലൂസായിരിക്കും. അവിടത്തെ ഒരു കല്ല് ഇളകി കഴിഞ്ഞാൽ ആ ഭാഗം മുഴുവനായും ഇടയിലും. കാർഗിൽ സെക്ഷനിലൂടെയൊക്കെ വാഹനമോടിച്ച് പോയവർക്ക് മനസിലാകും. കാണുമ്പോൾ മല ആയിരിക്കും. പക്ഷേ ബലം കാണില്ല. ഇത് പോയവർക്ക് മാത്രമേ മനസിലാകൂ.

  English summary
  India-china tension; This is what may happend in the border says Major Ravi
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X