Get Updates
Get notified of breaking news, exclusive insights, and must-see stories!

അമേരിക്ക ഇന്ത്യക്കൊപ്പം; ചൈനയെ ലക്ഷ്യമിട്ട് ഏഷ്യയിലേക്ക് വന്‍ സൈനിക നീക്കത്തിന് അമേരിക്ക

വാഷിങ്ടണ്‍: കിഴക്കന്‍ ലഡാക്കിലെ ഗാല്‍വാന്‍ താഴ്വരയില്‍ ചൈനീസ് സേന നടത്തിയ കടന്നു കയറ്റം പ്രതിരോധിക്കുന്നതിനിടെ 20 ധീരജവാന്‍മാരെയായിരുന്നു ഇന്ത്യക്ക് നഷ്ടമായത്. സമാധാന ചര്‍ച്ചകളെ തുടര്‍ന്ന് മേഖലയില്‍ നിന്ന് ഇരു സേനയും പിന്‍മാറിയെങ്കിലും ചൈനീസ് പ്രകോപനം നിരന്തരം തുടരുന്നുണ്ട്. ഇന്ത്യയോട് മാത്രമല്ല മറ്റ് അതിര്‍ത്തി രാഷ്ട്രങ്ങളായ തായ് വാനോടും ജപ്പാനോടും സമാനമായ പ്രകോപനം ചൈന തുടരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ രണ്ടാഴ്ച്ചക്കിടെ നിരവധി തവണയാണ് തായ്‌വാന്റെ വ്യോമാതിർത്തിക്കുള്ളിൽ ചൈനീസ് യുദ്ധവിമാനം പറന്നത്.

ചൈനീസ് പ്രകോപനം

ചൈനീസ് പ്രകോപനം

ജപ്പാനിലും തായ്‌വാനിലുമുള്ള പ്രദേശങ്ങള്‍ കയ്യടക്കാന്‍ ചൈന ശ്രമിക്കുകയാണെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ വ്യക്തമാക്കുന്നത്. ഇന്ത്യയെപ്പോലെ ജപ്പാനും ചൈനയുടെ കടന്നു കയറ്റത്തെ പ്രതിരോധിക്കാന്‍ ശക്തമായ നീക്കങ്ങളാണ് നടത്തുന്നത്. അതിര്‍ത്തികളില്‍ ചൈനയെ ലക്ഷ്യമിട്ട് മിസൈലുകള്‍ വിന്യസിക്കുന്നതിനോടൊപ്പം സൈന്യത്തിന്‍റെ എണ്ണവും ജപ്പാന്‍ വര്‍ധിപ്പിച്ചിട്ടുണ്ട്.

സേനാ വിന്യാസം

സേനാ വിന്യാസം

ഇതിന് പിന്നാലെയാണ് അമേരിക്കയുടെ ഭാഗത്ത് നിന്നും നിര്‍ണ്ണായക നീക്കങ്ങള്‍ ഉണ്ടാവുന്നത്. ഇന്ത്യക്കും തെക്കുകിഴക്കൻ ഏഷ്യക്കും നേരെയുള്ള ചൈനീസ് ഭീഷണി കണക്കിലെടുത്ത് യൂറോപ്പിലെ സൈനിക സാന്നിധ്യം കുറയ്ക്കാനൊരുങ്ങുകയാണ് യുഎസ്. യുറോപ്പില്‍ നിന്ന് പിന്‍വലിക്കുന്ന സൈന്യത്തെ ഏഷ്യയുടെ വിവിധ ഭാഗങ്ങളില്‍ വിന്യസിക്കാനാണ് അമേരിക്കയുടെ തീരുമാനം.

മൈക്ക് പോംപിയോ

മൈക്ക് പോംപിയോ

വ്യാഴാഴ്ച ചേര്‍ന്ന ബ്രസൽസ് ഫോറം വെർച്വൽ കോൺഫറൻസിൽ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ആണ് ഇക്കാര്യം അറിയിച്ചത്. ജര്‍മ്മനിയില്‍ വിന്യസിച്ചിരുന്ന സൈനികരെ അമേരിക്ക ഈയിടെ വന്‍തോതില്‍ പിന്‍വലിച്ചിരുന്നു. ഇത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് മറുപടി നല്‍കവേ ആയിരുന്നു പോംപിയോ ഇക്കാര്യം പറഞ്ഞത്.

Recommended Video

cmsvideo
    ചൈനക്കെതിരെ ശക്തമായി തിരിച്ചടിച്ചില്ലെന്ന് 60% ഇന്ത്യക്കാര്‍ | Oneindia Malayalam
    ഭീഷണി

    ഭീഷണി

    ഇന്ത്യ, വിയറ്റ്നാം, ഇന്തോനേഷ്യ, മലേഷ്യ, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങൾക്ക് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന് ഭീഷണിയുള്ളതായി മനസ്സിലാക്കുന്നു. നമ്മുടെ ഈ സാഹചര്യത്തില്‍ ഈ വെല്ലുവിളികളെ അതിജീവിക്കാന്‍ അമേരിക്കന്‍ സൈന്യം ഉചിതമായി പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പാക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നതെന്നും പോംപിയോ പറഞ്ഞു.

    ഗാല്‍വാന്‍ താഴ്വരയില്‍

    ഗാല്‍വാന്‍ താഴ്വരയില്‍


    ഗാല്‍വാന്‍ താഴ്വരയില്‍ ഇന്ത്യയുമായുള്ള സംഘര്‍ഷത്തിന്‍റെ പേരില്‍ ചൈനീസ് സൈന്യത്തെ നേരത്തെ വിമര്‍ശിച്ചിരുന്നു. തന്ത്രപ്രധാനമായ ദക്ഷിണ ചൈന കടലിലെ സൈനിക സാന്നിധ്യവും അദ്ദേഹം വിമര്‍ശിച്ചു. ചൈനയിലെ ഭരണകക്ഷിയായ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈനയെ 'വഞ്ചകനായ കളിക്കാരൻ' എന്നും പോപിയോ വിശേഷിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചൈനയെ ലക്ഷ്യമിട്ട് വന്‍ സൈനിക നീക്കം ഉണ്ടാവുമെന്ന സൂചനയും അദ്ദേഹം നല്‍കുന്നത്.

    പസഫിക് സമുദ്രത്തില്‍

    പസഫിക് സമുദ്രത്തില്‍

    ചൈനക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തി പസഫിക് സമുദ്രത്തില്‍ വിപുലമായ സേനാ വിന്യാസവുമായി അമേരിക്ക നേരത്ത രംഗത്ത് എത്തിയിരുന്നു. 3 വിമാന വാഹിനി കപ്പലുകളുമായാണ് യുഎസ് സേനാവിന്യാസം നടത്തിയത്. യു‌എസ്‌എസ് റൊണാൾഡ് റീഗൻ, യു‌എസ്‌‌എസ് തിയോഡോർ റൂസ്‌വെൽറ്റ് എന്നിവ പടിഞ്ഞാറൻ പസിഫിക്കിലാണ് പട്രോളിങ് നടത്തുന്നത്. മുന്നാമത്തെ കപ്പലായ യു‌എസ്‌എസ് നിമിറ്റ്സ് പസഫിക്കിന്‍റെ കിഴക്ക് ഭാഗത്തും ഉണ്ട്.

    60 ലേറെ യുദ്ധവിമാനങ്ങള്‍

    60 ലേറെ യുദ്ധവിമാനങ്ങള്‍

    ഒരോ കപ്പലിലും 60 ലേറെ യുദ്ധവിമാനങ്ങള്‍ ഉണ്ട്. ഇതിന്‍റെ ചിത്രങ്ങള്‍ യുഎസ് സേന പുറത്തു വിടുകയും ചെയ്തിട്ടുണ്ട്. ഇതിന് മുമ്പ് 2017 ലേണ് അമേരിക്ക പസഫിക് സമുദ്രത്തില്‍ ഇത്രയും വലിയ സൈനിക വിന്യാസം നടത്തിയത്. ഉത്തര കൊറിയയുടെ ആണവായുധ ഭീഷണികലെ തുടര്‍ന്നായിരുന്നു അന്ന് ഇത്രയും വിപുലമയാ സേനാ വിന്യാസം നടത്തിയത്.

    പോര്‍ വിമാനങ്ങളും

    പോര്‍ വിമാനങ്ങളും

    വിമാന വാഹിനികള്‍ക്ക് പുറമെ യുദ്ധകപ്പലുകളും പോര്‍ വിമാനങ്ങളും യുഎസ് വിന്യസിച്ചതായുള്ള റിപ്പോര്‍ട്ടുകളും നേരത്തെ പുറത്ത് വന്നിരുന്നു. ഗുവാമില്‍ പട്രോളിങ് നടത്തുന്നതിനിടെയാണ് തിയോഡോര്‍ റൂസ് വെല്‍റ്റിനെ ഇവിടെക്ക് വരുത്തിയത്. കൊറോണ ഭീതിയുടെ പശ്ചാത്തലം മുതലെടുത്ത് ദക്ഷിണ ചൈനാ കടലിലെ കൂടുതല്‍ പ്രദേശങ്ങള്‍ ചൈന പിടിച്ചെടുക്കുന്നുണ്ടെന്ന സൂചനകളുടെ അടിസ്ഥാനത്തിലായിരുന്നു അമേരിക്കയുടെ ഇത്തരത്തിലുള്ളൊരു നീക്കം.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+