കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'രാജ്യത്തിന്റെ വിശ്വാസം'; ഡെയ്‌ലിഹണ്ട് സര്‍വേ ഫലം

Google Oneindia Malayalam News

ബെംഗളൂരു: ഡെയ്‌ലി ഹണ്ട്, നീല്‍സണ്‍ ഇന്ത്യയുമായി ചേര്‍ന്ന് നടത്തിയ രാജ്യത്തെ ഏറ്റവും വലിയ ഡിജിറ്റല്‍ പൊളിറ്റിക്കല്‍ സര്‍വ്വേയായ ട്രസ്റ്റ് ഓഫ് നേഷനില്‍ (രാജ്യത്തിന്‍റെ വിശ്വാസം) പങ്കെടുത്തത് 50 ലക്ഷത്തിലേറെ ആളുകള്‍. സര്‍വേയില്‍ പങ്കെടുത്ത അമ്പത് ശതമാനത്തിലേറെ ആളുകളും മോദിയുടെ ഭരണത്തുടര്‍ച്ചയില്‍ വിശ്വസിക്കുന്നതിനോടൊപ്പം തന്നെ അദ്ദേഹം ഇന്ത്യയ്ക്ക് മികച്ച ഭാവി നല്‍കുമെന്നും വിശ്വസിക്കുന്നു.

trust-of-nation-welfare-of-country

ഇന്ത്യയിലെ നമ്പര്‍ വണ്‍ പ്രാദേശിക വാര്‍ത്ത ആപ്ലിക്കേഷനായ ഡയ്‌ലി ഹണ്ട് നടത്തിയ പ്രീ-പോള്‍ സര്‍വ്വെ ട്രസ്റ്റ് ഓഫ് നേഷന്റെ (രാജ്യത്തിന്റെ വിശ്വസം) ഫലം ആദ്യ ഫലങ്ങളാണ് ഇന്ന് പുറത്തു വിട്ടത്.

trust-of-nation-trust-on-modi-

സര്‍വ്വേയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 54 ലക്ഷം പേര്‍ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തി. രാജ്യത്തെ വോട്ടര്‍മാരുടെ യഥാര്‍ത്ഥ വികാരം മനസ്സിലാക്കിയ ഈ സര്‍വ്വേയില്‍ ചെറിയ ഗ്രാമങ്ങള്‍ മുതല്‍ മെട്രോ സിറ്റികളില്‍ വരേയുള്ള ജനങ്ങള്‍ പങ്കുചേർന്നു.


സര്‍വ്വേ രീതി:
'ട്രസ്റ്റ് ഓഫ് ദി നേഷന്‍" ഡെയ്‌ലിഹണ്ടും നീല്‍സന്‍ ഇന്ത്യയും സംയുക്തമായി സംഘടിപ്പിച്ച ഇന്ത്യയിലെ ഏറ്റവും വലിയ തിരഞ്ഞെടുപ്പ് അഭിപ്രായ സര്‍വ്വേ. ഇംഗ്ലീഷ്, ഹിന്ദി, തെലുഗു, കന്നഡ, ബംഗ്ല, ഗുജറാത്തി, മറാത്തി, തമിഴ്, മലയാളം, ഒറിയ ഉള്‍പ്പടെ പത്തു ഭാഷകളില്‍ നടന്ന അഭിപ്രായ സര്‍വ്വേയ്ക്ക് രാജ്യത്തെ ഏറ്റവും പ്രചാരമേറിയ ബഹുഭാഷാ വാര്‍ത്താ ആപ്പായ ഡെയ്‌ലിഹണ്ടാണ് നേതൃത്വം നല്‍കിയത്.

ശേഷം അഭിപ്രായ സര്‍വ്വേയില്‍ ശേഖരിച്ച വിവരങ്ങള്‍ നീല്‍സന്‍ ഇന്ത്യയ്ക്ക് ഡെയ്‌ലിഹണ്ട് കൈമാറി. അഭിപ്രായ സര്‍വ്വേകള്‍ക്ക് നിശ്ചയിച്ചിട്ടുള്ള രാജ്യാന്തര മാനദണ്ഡങ്ങള്‍ പാലിച്ചാണ് നീല്‍സന്‍ ഇന്ത്യ, ട്രസ്റ്റ് ഓഫ് ദി നേഷന്‍ സര്‍വ്വേ വിവരങ്ങള്‍ വിലയിരുത്തി ഫലങ്ങള്‍ പുറത്തുവിടുന്നത്.

trust-of-nation-national-crisis

ഡെയ്‌ലിഹണ്ട് ട്രസ്റ്റ് ഓഫ് ദി നേഷന്‍ സര്‍വ്വേയില്‍ പ്രായ, ലിംഗഭേദമന്യേ വന്‍ പങ്കാളിത്തമാണ് ഓണ്‍ലൈന്‍ ലോകത്ത് കുറിച്ചത്. ഒന്നിലധികം അഭിപ്രായങ്ങള്‍ രേഖപ്പെടുത്താവുന്ന പത്തു മള്‍ട്ടിപ്പിള്‍ ചോയിസ് ചോദ്യ ഘടനയാണ് അഭിപ്രായ സര്‍വ്വേയ്ക്കായി ഡെയ്‌ലിഹണ്ട് ആവിഷ്‌കരിച്ചത്.

trust-of-nation-better-futu

അഴിമത ആര് തുടച്ചു നീക്കും എന്നാണ് ഏവരും ഉയർത്തുന്ന പ്രധാന ചോദ്യം. അഴിമതി വിരുദ്ധതയില്‍ ഭൂരിപക്ഷത്തിന്‍റേയും വിശ്വാസം ഇപ്പോഴും നരേന്ദ്ര മോദിയിലാണ്. അതേസമയം അഴിമതി വിരുദ്ധന്‍ എന്ന നിലയില്‍ രാഹുല്‍ ഗാന്ധിയെക്കാള്‍ ജനങ്ങള്‍ പരിഗണിക്കുന്നത് എഎപി നേതാവ് അരവിന്ദ് കെജ്രിവാളിനെയാണ്.

trust-of-nation-fair-to-all-communities

ഒരിക്കല്‍കൂടി രാജ്യം ഭരിക്കാന്‍ മോദി പ്രാപ്തനാണെന്ന് വിശ്വസിക്കുന്നത് 62 ശതമാനം ആളുകളാണ്. അതേസമയം രാഹുല്‍ ഗാന്ധിയില്‍ 17 ശതമാനം പേരും അരവിന്ദ് കെജ്രിവാളില്‍ 8ശതമാനം പേരും, അഖിലേഷ് യാദവില്‍ 3 ശതമാനം പേരും മായവതിയില്‍ 2ശതമാനം പേരും വിശ്വാസമര്‍പ്പിക്കുന്നു.

trust-of-nation-development-of-

English summary
India continues to believe in Modi. Seen as Honest, Strong and decisive leader: Dailyhunt Survey
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X