വരുന്നൂ നേസൽ സ്പ്രേ വാക്സിൻ: നേട്ടങ്ങളെണ്ണിപ്പറഞ്ഞ് ഭാരത് ബയോടെക്, ആദ്യം ആരോഗ്യപ്രവർത്തകരിൽ പരീക്ഷിക്കും!!
നാഗ്പൂർ: മൂക്കിലൊഴിക്കാവുന്ന കൊറോണ വൈറസ് വാക്സിൻ ഉടൻ തന്നെ ഇന്ത്യയിൽ യാഥാർത്ഥ്യമാകും. ഇന്ത്യൻ വാക്സിൻ നിർമാതാക്കളായ ഭാരത് ബയോടെക് നാഗ്പൂരിൽ വാക്സിൻ പരീക്ഷണം ആരംഭിക്കാനിരിക്കുന്നത്. നാഗ്പൂരിലെ ഗില്ലുർകർ മൾട്ടി സ്‌പെഷ്യാലിറ്റിയിൽ നേസൽ വാക്‌സിനുകളുടെ ഘട്ടം 1, 2 പരീക്ഷണങ്ങൾ ആരംഭിക്കുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിക്കഴിഞ്ഞിട്ടുണ്ട്.
ബോറിസ് ജോണ്സണ് വരില്ല; കര്ഷ സമരവും ശക്തം; ഇത്തവണത്തെ റിപ്ലബ്ലിക് ദിന ആഘോഷം എങ്ങനെ-3 സാധ്യതകള്
ഭാരത് ബയോടെക് മേധാവി ഡോ. കൃഷ്ണ എല്ലയാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. വാഷിംഗ്ടൺ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിനുമായി ചേർന്ന് ഞങ്ങൾ ഒരു നേസൽ വാക്സിൻ തയ്യാറാക്കുന്നുണ്ട്. ഞങ്ങൾ ഒരു ഡോസ് വാക്സിൻ ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. നേസൽ വാക്സിൻ മികച്ച മാർഗ്ഗമാണെന്ന് ഗവേഷണത്തിലും തെളിഞ്ഞിട്ടുണ്ട്. കൊറോണ വൈറസ് മൂക്കിലൂടെയാണ് മനുഷ്യശരീരത്തെ കടന്നാക്രമിക്കുന്നത് എന്നതാണ് ഇതിനുള്ള കാരണമെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ നേസൽ വാക്സിൻ പരീക്ഷണങ്ങൾ നടത്താൻ ഞങ്ങൾ തയ്യാറാണ്. ശരീരരത്തിലേക്ക് കുത്തിവെക്കുന്ന വാക്സിനുകളേക്കാൾ മൂക്കിലൂടെ നൽകുന്ന വാക്സിനുകൾ ഫലപ്രദമാണെന്ന് ധാരാളം ശാസ്ത്രീയ തെളിവുകൾ ലഭ്യമാണെന്നും കൃഷ്ണ എല്ല ചൂണ്ടിക്കാണിക്കുന്നു. വാക്സിൻ വികസിപ്പിച്ചെടുക്കുന്നതിനായി ഡിസിജിഐക്ക് ഉടൻ തന്നെ അപേക്ഷ സമർപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഭാരത് ബയോടെക്കെന്നും ഡോ. ചന്ദ്രശേഖർ ഗില്ലുർക്കർ പറഞ്ഞു.
ഭുവനേശ്വർ, പൂനെ, നാഗ്പൂർ, ഹൈദരാബാദ് എന്നീ നാല് ട്രയൽ സൈറ്റുകളിൽ 18 വയസ്സിന് മുകളിലുള്ള ആരോഗ്യമുള്ള 30-45 ആരോഗ്യ പ്രവർത്തകരിലും 65 വയസ് വരെ പ്രായമുള്ളവരിലുമാണ് നേസൽ വാക്സിൻ പരീക്ഷണം നടത്തുക. നിലവിൽ, ഭാരത് ബയോടെക് മൂക്കിലൊഴിക്കാവുന്ന രണ്ട് വാക്സിനുകൾ വികസിപ്പിച്ചെടുക്കുന്നതിനായി പ്രവർത്തിച്ച് വരികയാണ്. ഒന്ന് യുഎസ് ആസ്ഥാനമായുള്ള വാക്സിൻ നിർമ്മാതാവ് ഫ്ലൂജെൻ, വിസ്കോൺസിൻ മാഡിസൺ സർവകലാശാലയിലെ ശാസ്ത്രജ്ഞർ, മറ്റൊന്ന് വാഷിംഗ്ടൺ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിൻ എന്നിവയുമായി ചേർന്നാണ് പ്രവർത്തിക്കുന്നത്.
ഞെട്ടിക്കുന്ന സംഭവം; രാജസ്ഥാനില് 38 സ്ത്രീകളെ ആയുധധാരികള് തട്ടിക്കൊണ്ടുപോയി... പിന്നീട് നടന്നത്
ഉത്ര വേദനകൊണ്ടു കരയുമ്പോഴും സൂരജ് നോക്കിനിന്നു, ആശ്വസിപ്പിച്ചില്ല; കുരുക്കുമുറുക്കി നിര്ണായക മൊഴി
കേരളത്തിൽ അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത: 10 ജില്ലകളിൽ യെല്ലോ അലേർട്ട്, ജാഗ്രതാ നിർദേശം
ശരത് പവാര് കേരളത്തിലേക്ക്, എന്സിപി 4 സീറ്റില് പിന്നോട്ടില്ല, കൈവിടാന് എല്ഡിഎഫ്!!