രാജ്യത്ത് കൊവിഡ് ആശങ്ക ഒഴിയുന്നില്ല; കഴിഞ്ഞ 24 മണിക്കൂറിൽ 47,262 പേർക്ക് രോഗം, മരണവും വർദ്ധിക്കുന്നു
ദില്ലി: രാജ്യത്ത് ആശങ്ക ഉയര്‍ത്തി കൊവിഡ് കേസുകള്‍ വീണ്ടും കുത്തനെ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 47,262 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 275 മരണങ്ങള്‍ ഈ സമയത്ത് റിപ്പോര്ട്ട് ചെയ്തപ്പോള്‍ 23,907 പേര്‍ക്ക് രോഗം നെഗറ്റീവായി. കഴിഞ്ഞ 24 മണിക്കൂറിനിടെ വലിയ വര്‍ദ്ധനവമാണ് മരണ സംഖ്യയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

ഇതോടെ രാജ്യത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,17, 34,058 ആയി. 1,12,05,160 പേര്‍ ഇതുവരെ രോഗമുക്തി നേടി. 1,60,441 പേരാണ് കോവിഡ് ബാധിച്ച് രാജ്യത്താകമാനം ഇതുവരെ മരണമടഞ്ഞത്. വിവിധ സംസ്ഥാനങ്ങളിലായി 3,68,457 പേരാണ് ചികിത്സയില്‍ തുടരുന്നത്. രാജ്യത്ത് ഇതുവരെ 5,08,41,286 പേര്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം, കേരളത്തില്‍ കഴിഞ്ഞ ദിവസം 1985 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കണ്ണൂര്‍ 252, കോഴിക്കോട് 223, തൃശൂര്‍ 196, കോട്ടയം 190, എറണാകുളം 178, കൊല്ലം 175, തിരുവനന്തപുരം 148, കാസര്‍ഗോഡ് 128, ആലപ്പുഴ 117, പത്തനംതിട്ട 101, മലപ്പുറം 92, പാലക്കാട് 79, വയനാട് 59, ഇടുക്കി 47 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
ഇതിനിടെ, കേരളത്തിലെ കോവിഡ് പ്രതിരോധം വിജയകരമാണെന്ന് സീറോ പ്രിവലന്‍സ് സര്‍വേ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു . കഴിഞ്ഞ ഫെബ്രുവരി മാസത്തില്‍ നടത്തിയ കേരള കോവിഡ് 19 സീറോ സര്‍വേ പ്രകാരം കേരളത്തിലെ സീറോ പ്രിവലന്‍സ് 10.76 ശതമാനം മാത്രമാണ്. പൊതുജനങ്ങള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, കോവിഡ് മുന്നണി പോരാളികള്‍ ഉള്‍പ്പെടെ ആകെ 20,939 പേരിലാണ് പഠനം നടത്തിയത്. ഇവരില്‍ വളരെ കുറച്ച് പേര്‍ക്കാണ് കോവിഡ് വന്നുപോയത്.
തൃപ്പൂണിത്തുറയിൽ അമിത് ഷായുടെ റോഡ് ഷോ, ചിത്രങ്ങൾ കാണാം
Recommended Video
മുതിര്‍ന്ന പൗരന്‍മാരുടെയിടയിലെ സീറോ പ്രിവിലന്‍സ് 8 ശതമാനം മാത്രമാണ്. സംസ്ഥാനം നടപ്പിലാക്കിയ റിവേഴ്സ് ക്വാറന്റൈന്‍ ഫലപ്രദമാണെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയിലുള്ള സീറോ പ്രിവലന്‍സ് 10.5 ശതമാനം മാത്രമാണ്. ആശുപത്രികളിലെ രോഗാണുബാധ നിയന്ത്രണ സംവിധാനവും പ്രതിരോധ സംവിധാനവും ശക്തിപ്പെടുത്തിയത് ഏറെ ഗുണം ചെയ്തുവെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.
അന്‍വേശി ജെയ്‌നിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍












Click it and Unblock the Notifications