കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 52000 കടന്നു: ഇന്നലെ മാത്രം 129 മരണം

Google Oneindia Malayalam News

ദില്ലി: ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം 52000 കടന്നു. 52987 ആളുകള്‍ക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധ സ്ഥിരീകരിച്ചത്. മഹാരാഷ്ട്ര, ഗുജറാത്ത്, പശ്ചിംമ ബംഗാള്‍, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ കഴിഞ്ഞ ദിവസം രോഗികളുടെ എണ്ണത്തില്‍ വലിയ കുതിച്ചു ചാട്ടമാണ് ഉണ്ടായിരിക്കുന്നത്. 1200 ലേറെ പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മഹാരാഷ്ട്രയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗവ്യാപനത്തിന് ശേഷം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന സഖ്യയാണ് ഇത്.

കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്ക് പ്രകാരം 1694 മരണമാണ് ഇന്നലെവരെ റിപ്പോര്‍ട്ട് ചെയ്തത്. 126 മരണവും 2958 കേസുകളുമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 1,457 പേരാണ് കഴിഞ്ഞ ദിവസം രോഗമുക്തരായത്. 14,183 പേർ ഇതുവരെ രോഗമുക്തി നേടി. 28.72 ശതമാനമാണ് രാജ്യത്തെ രോഗമുക്തി ശരാശരി. മഹാരാഷ്ട്രയിലാണ് കൂടുതൽ പേർക്ക് രോഗം റിപ്പോർട്ട് ചെയ്യപ്പെടുന്നതും മരണവും സംഭവിക്കുന്നത്. രാജ്യത്ത് ആദ്യത്തെ 1000 കേസുകൾ സ്ഥിരീകരിക്കാൻ 76 ദിവസമാണ് എടുത്തതെങ്കില്‍ വെറും നാലു ദിവസം കൊണ്ടാണ് രോഗബാധിതരുടെ എണ്ണം നാല്പതിനായിരത്തിൽ നിന്നു അൻപതിനായിരത്തിൽ എത്തിയത്.

 coronavirus

മഹാരാഷ്ട്രയില്‍ 15525 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 2819 പേര്‍ സുഖം പ്രാപിച്ചപ്പോള്‍ 617 പേര്‍ മരണപ്പെട്ടു. ഗുജറാത്തില്‍ 6245 പേരാണ് വൈറസ് ബാധിതര്‍. 1381 പേര‍് സുഖം പ്രാപിച്ചു. മരണപ്പെട്ടവരുടെ എണ്ണം 368. ദില്ലിയില്‍ 5104, തമിഴ്നാട് 4058, രാജസ്ഥാന്‍ 3158, മധ്യപ്രദേശ് 3049 എന്നിങ്ങനെയാണ് രോഗബാധികരുടെ എണ്ണം. ഏഴുന്നൂറിലേ പേര്‍ക്കാണ് ഇന്നലെ മാത്രം തമിഴ്നാട്ടില്‍ രോഗം സ്ഥിരീകരിച്ചത്.

എന്നാല്‍ കേരളത്തില്‍ ഇന്നലെ ആര്‍ക്കും കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അതേസമയം 7 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. കോട്ടയം ജില്ലയില്‍ നിന്നുള്ള 6 പേരുടേയും (ഒരാള്‍ ഇടുക്കി സ്വദേശി) പത്തനംതിട്ടയില്‍ നിന്നുള്ള ഒരാളുടേയും പരിശോധനാ ഫലമാണ് നെഗറ്റീവായത്. 469 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടിയത്. 30 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.

Recommended Video

cmsvideo
എല്ലാത്തിനും തുടക്കം ചൈനയിലെ ഈ ലാബ് | Oneindia Malayalam

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 14,670 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 14,402 പേര്‍ വീടുകളിലും 268 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 58 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതുവരെ 34,599 വ്യക്തികളുടെ (ഓഗ്‌മെന്റഡ് സാമ്പിള്‍ ഉള്‍പ്പെടെ) സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 34,063 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റിവ് ആണ്. ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 2947 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 2147 സാമ്പിളുകള്‍ നെഗറ്റീവ് ആയി.

English summary
India COVID cases cross 52000; Record Daily Jump in Maharashtra
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X