കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്ത് ഇന്നും കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം മൂന്ന് ലക്ഷത്തിൽ താഴെ; മരണനിരക്കിൽ ആശങ്ക

കഴിഞ്ഞ 24 മണിക്കൂറിൽ 2,67,334 പേർക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്

Google Oneindia Malayalam News

ന്യൂഡൽഹി: ഇന്ത്യയിൽ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തിൽ നേരിയ ആശ്വാസം. തുടർച്ചയായ മൂന്നാം ദിവസവും രാജ്യത്ത് കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം മൂന്ന് ലക്ഷത്തിന് താഴെയാണ്. കഴിഞ്ഞ 24 മണിക്കൂറിൽ 2,67,334 പേർക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും താഴേക്ക് വരുന്നുണ്ട്. വലിയ കുതിപ്പിന് ശേഷം രോഗികളുടെ എണ്ണം കുറയുന്നതായാണ് കേന്ദ്ര ആരോഗ്യ മന്ത്രാലായത്തിന്റെ കണക്കുകൾ വ്യ,ക്തമാക്കുന്നത്.

covid 19

എന്നാൽ പ്രതിദിന കണക്കിൽ ഇന്ന് നേരിയ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസത്തേക്കാൾ കേസുകൾ അധികമാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഇന്ത്യയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 2,54,96,330 ആയി. ഇതിൽ 3,89,851 ഏറ്റവും ഒടുവിലായി രോഗമുക്തി നേടിയിട്ടുണ്ട്. കോവിഡ് സ്ഥിരീകരിച്ച 2,19,86,363 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.

അതേസമയം കോവിഡ് മരണങ്ങൾ ഉയരുന്നത് ആശങ്ക വർധിപ്പിക്കുന്നു. കഴിഞ്ഞ ദിവസം മാത്രം 4529 കോവിഡ് മരണങ്ങളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ കോവിഡ് മരണം 2,83,248 ആയി. 32,26,719 രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇപ്പോൾ കോവിഡ് ബാധിച്ച് ചികിത്സയിലുണ്ടെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനാറര കോടിയിലേക്ക്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ ആറ് ലക്ഷത്തിലധികം പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.മരണസംഖ്യ 34 ലക്ഷം പിന്നിട്ടു. രോഗമുക്തി നേടിയവരുടെ എണ്ണം പതിനാല് കോടി മുപ്പത്തിയെട്ട് ലക്ഷമായി ഉയർന്നു.

രോഗബാധിതരുടെ എണ്ണത്തിൽ ഒന്നാം സ്ഥാനത്തുള്ള അമേരിക്കയിൽ മൂന്ന് കോടി മുപ്പത്തിയേഴ് ലക്ഷം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 25,000ത്തിലധികം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.മരണസംഖ്യ ആറ് ലക്ഷം പിന്നിട്ടു. ബ്രസീലിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്. രാജ്യത്ത് ഒരു കോടി അമ്പത്തിയേഴ് ലക്ഷം രോഗബാധിതരുണ്ട്.മരണസംഖ്യ 4.39 ലക്ഷമായി ഉയർന്നു.

Recommended Video

cmsvideo
Dr indu P S talks about the pecautions we should take for Covid 19

English summary
India covid latest update 2,67,334 new cases reported on May 19 daily stats
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X