കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ ഇന്നും നേരിയ വർധനവ്; മരണനിരക്ക് താഴേക്ക്

തുടർച്ചയായ ഏഴാം ദിവസമാണ് പ്രതിദിന കോവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം രണ്ട് ലക്ഷത്തിന് താഴെയെത്തുന്നത്

Google Oneindia Malayalam News

ന്യൂഡൽഹി: കോവിഡ് വ്യാപനം രണ്ടാം തരംഗത്തിന്റെ തീവ്രഘട്ടം അവസാനിച്ചെങ്കിലും കഴിഞ്ഞ ദിവസങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ രോഗികളുടെ എണ്ണത്തിൽ ഇന്ന് നേരിയ വർധനവ് രേഖപ്പെടുത്തി. 1,34,154 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ് സ്ഥിരീകരിച്ചത്. തുടർച്ചയായ ഏഴാം ദിവസമാണ് പ്രതിദിന കോവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം രണ്ട് ലക്ഷത്തിന് താഴെയെത്തുന്നത്. അതേസമയം 2,11,499 പേർ രോഗമുക്തി നേടുകയും ചെയ്തു.

കൊലപാതക കേസില്‍ അറസ്റ്റിലായ ഗുസ്തി താരം സുശീല്‍ കുമാറിനെ ദില്ലി കോടതിയിലേക്ക് കൊണ്ടുവരുന്നു: ചിത്രങ്ങള്‍ കാണാം

covid 19

കോവിഡ് മരണനിരക്കും കുറയുന്നതായാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. 2,887 മരണമാണ് കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. രോഗികളുടെ എണ്ണത്തിൽ ക്രമാനുകതമായ കുറവ് രേഖപ്പെടുത്തുമ്പോഴും ഒരു ഘട്ടത്തിൽ മരണസംഖ്യ നാലായിരത്തിന് മുകളിൽ തുടർന്നത് ആശങ്കയ്ക്ക് വഴിയൊരുക്കിയിരുന്നു. എന്നാൽ പുതിയ കണക്കുകൾ ആശ്വാസം പകരുന്നതാണ്.

Recommended Video

cmsvideo
Peak crossed; Covid transmission stabilising, says Centre

രാജ്യത്ത് ഇതുവരെ 2,84,41,986 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 2,63,90,584 പേർ രോഗമുക്തി നേടിയപ്പോൾ 3,37,989പേർക്ക് കോവിഡ് മൂലം ജീവൻ നഷ്ടമായി. നിലവിൽ 17,13,413 പേരാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചികിത്സയിൽ കഴിയുന്നത്. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി 22,10,43,693 പേർ വാക്സിൻ സ്വീകരിച്ചു. കൂടുതൽ ആളുകളിലേക്ക് എത്രയും പെട്ടെന്ന് വാക്സിൻ എത്തിക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നത്.

അതേസമയം രണ്ടാം തരംഗത്തിന്റെ തീവ്രഘട്ടം അവസാനിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയവും അറിയിക്കുന്നു. രാജ്യത്തിന്റെ പകുതിയോളം പ്രദേശങ്ങളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തിനും താഴെയെത്തി. പ്രതിദിനം കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണവും കുറഞ്ഞ് വരുകയാണ്. ഒരു ഘട്ടത്തിൽ പ്രതിദിനം നാല് ലക്ഷത്തോളം ആളുകൾക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അത് ഒന്നര ലക്ഷത്തിന് താഴെയാണ്. രോഗവ്യാപന തോതിൽ സ്ഥിരത വന്നതായും കേന്ദ്രം വ്യക്തമാക്കുന്നു.

ആരാധകര്‍ കാത്തിരുന്ന ഫോട്ടോഷൂട്ട് എത്തി, കൃതി സാനോനിന്റെ ചിത്രങ്ങള്‍ വൈറല്‍

English summary
India covid numbers 1,34,154 new cases reported on June 03 latest update with stats
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X