Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം കോവിഡ് രോഗികളുടെ എണ്ണം കുത്തനെ കുറഞ്ഞു; പ്രതിദിന കണക്കിലും കുറവ്

എന്നാൽ പ്രതിദിന മരണ നിരക്ക് ഉയർന്നു തന്നെ നിൽക്കുകയാണ്

ന്യൂഡൽഹി: കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തിൽ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നതായി കണക്കുകൾ. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,59,591 പേർക്കാണ് പുതിയതായി ഇന്ത്യയിൽ കോവിഡ് സ്ഥിരീകരിച്ചത്. നാല് ലക്ഷം വരെ പ്രതിദിന രോഗികളുടെ എണ്ണം എത്തിയ ശേഷമാണ് ഇപ്പോൾ രണ്ടര ലക്ഷത്തിലേക്ക് കുറഞ്ഞിരിക്കുന്നത്. അതേസമയം രോഗമുക്തി നേടുന്നവരുടെ എണ്ണത്തിൽ വർധനവുമുണ്ടായി. 3,57,295 പേരാണ് കഴിഞ്ഞ മണിക്കൂറുകളിൽ മാത്രം രോഗമുക്തി നേടിയത്.

എന്നാൽ പ്രതിദിന മരണ നിരക്ക് ഉയർന്നു തന്നെ നിൽക്കുകയാണ്. ഇന്നും നാലായിരത്തിന് മുകളിലാണ് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം. 4209 മരണങ്ങൾകൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 2,91,331 ആയി. ഇന്ത്യയിൽ ഇതുവരെ 2,60,31,991കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 2,27,12,735 രോഗമുക്തി നേടിയപ്പോൾ 30,27,925 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്.

covid 19

രാജ്യത്തെ പ്രധാന നഗരങ്ങളായ മുംബൈ, ഡൽഹി എന്നിവിടങ്ങളിൽ കോവിഡ് രോഗികളുടെ എണ്ണം കുത്തനെ കുറഞ്ഞതാണ് പ്രതിദിന കണക്കിലും പ്രതിഫലിക്കുന്നത്. ഡല്‍ഹിയില്‍ കഴിഞ്ഞ പത്ത് ദിവസത്തിനിടെ കോവിഡ് കേസുകളുകളല്‍ 75 ശതമാനം കുറവുണ്ടായി. മുംബൈയില്‍ കഴിഞ്ഞ പത്ത് ദിവസത്തെ അപേക്ഷിച്ച് കോവിഡ് കേസുകളില്‍ 25 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്.

എന്നാൽ ഇവിടങ്ങളിൽ മരണനിരക്ക് ഉയർന്ന് തന്നെ നിൽക്കുകയാണ്. മെയ് പത്തിന് ഡല്‍ഹിയില്‍ 12651 കേസുകളും 319 മരണവും റിപ്പോര്‍ട്ട് ചെയ്തിരുന്നു. പത്ത് ദിവസത്തിന് ശേഷം ഇന്ന് കോവിഡ് കേസുകള്‍ 3231 ആയി കുറഞ്ഞെങ്കിലും 233 മരണം ഇന്നും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 27 ശതമാനത്തിന്റെ മാത്രം കുറവാണ് മരണനിരക്കിലുണ്ടായിരിക്കുന്നത്. മുംബൈയിൽ ഇത് 23 ശതമാനമാണ്.

ദില്ലിയില്‍ കനത്ത മഴ: ചിത്രങ്ങള്‍ കാണാം

അതേസമയം ഇന്ത്യയില്‍ കോവിഡിന്‍റെ രണ്ടാം തരംഗം ജൂലൈയോടെ കുറഞ്ഞേയ്ക്കുമെന്ന് വിദഗ്ധ സമിതി. മൂന്നാം തരംഗം ആറു മുതല്‍ എട്ടുമാസത്തിനുള്ളില്‍‌ ഉണ്ടാകാമെന്നും ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന് കീഴില്‍ രൂപീകരിച്ച മൂന്നംഗ വിദഗ്ധ സമിതി വിലയിരുത്തുന്നു. മേയ് അവസാനത്തോടെ പ്രതിദിന കേസുകള്‍ ഒന്നര ലക്ഷമായി കുറയും. ജൂണ്‍ അവസാനത്തോടെ പ്രതിദിന കോവിഡ് കേസുകൾ 20,000 ആകും.

ഡോണല്‍ ഭിഷ്ട്ടിന്‍റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
    India announced black fungus as epidemic | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+