കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുത്തനെ ഉയർന്ന് മരണനിരക്ക്; രാജ്യത്ത് കോവിഡ് മൂലം ഇന്നലെ മാത്രം സ്ഥിരീകരിച്ചത് 6148 മരണം

അതേസമയം ഇന്ന് 94,052 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്

Google Oneindia Malayalam News

ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് രണ്ടാം തരംഗത്തിന്റെ ആശങ്ക ഒഴിയുന്നില്ല. പ്രതിദിന പോസിറ്റിവ് കേസുകളുടെ എണ്ണം കുറയുമ്പോൾ മരണനിരക്കിൽ കാര്യമായ കുറവില്ല. കഴിഞ്ഞ 24 മണിക്കൂറിനിടെ 6148 പേർക്കാണ് ഇതുവരെ കോവിഡ് മൂലം ജീവൻ നഷ്ടമായത്. ഇതുവരെയുള്ള ഏറ്റവും ഉയർന്ന പ്രതിദിന നിരക്കാണിത്. നിലവിൽ ലോകത്ത് പ്രതിദിനം ഏറ്റവും കൂടുതൽ കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ആഗോള തലത്തിൽ തന്നെ ഇത്രയും മരണം ഒരു ദിവസം റിപ്പോർട്ട് ചെയ്തട്ടില്ല.

Recommended Video

cmsvideo
India sees record 6,148 Covid-19 deaths in last 24 hours, fresh cases remain below 1 lakh
covid 19

അതേസമയം ഇന്ന് 94,052 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടർച്ചയായ മൂന്നാം ദിവസവമാണ് പ്രതിദിന കോവിഡ് കേസുകൾ ഒരു ലക്ഷത്തിന് താഴെയാണ് റിപ്പോർട്ട് ചെയ്യുന്നത്. ചികിത്സയിലായിരുന്ന 1,51,367 പേർ രോഗമുക്തി നേടുകയും ചെയ്തു. കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം ഏൽപ്പിച്ച ആഘാതത്തിൽ നിന്ന് മുക്തമായി വരുകയാണ് രാജ്യം.

വട് സാവിത്രി പൂജ ആഘോഷത്തിന്റെ ചിത്രങ്ങള്‍ കാണാം

ഇതുവരെ 2,91,83,121 പേർക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 2,76,55,493 പേർ രോഗമുക്തി നേടിയപ്പോൾ 3,59,676 പേർക്ക് കോവിഡ് മൂലം ജീവൻ നഷ്ടമായി. നിലവിൽ 11,67,952 പേരാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചികിത്സയിലുള്ളത്. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള വാക്സിനേഷൻ 23,90,58,360 പേർക്ക് ലഭിച്ചു. വാക്സിൻ വിതരണത്തിന്റെ വേഗത വർധിപ്പിക്കാനുള്ള ശ്രമത്തിലാണ് സർക്കാർ.

വേറിട്ട ലുക്കില്‍ പ്രഗ്യ നഗ്ര: നടിയുടെ അത്യാകര്‍ഷകമായ ചിത്രങ്ങള്‍ കാണാം

English summary
India covid numbers 94,052 new cases and 6148 death reported on June 10
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X