കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പകുതിയോളം പ്രദേശത്ത് ടിപിആർ 5 ശതമാനത്തിൽ താഴെ; കോവിഡ് രണ്ടാം തരംഗത്തിന്റെ തീവ്രഘട്ടം അവസാനിച്ചെന്ന് കേന്ദ്രം

പ്രതിദിനം കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണവും കുറഞ്ഞ് വരുകയാണ്

Google Oneindia Malayalam News

ന്യൂഡൽഹി: കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം രാജ്യത്ത് നിരവധി ആളുകളെയാണ് രോഗബാധിതരാക്കിയത്. മരണനിരക്കും കുത്തനെ ഉയർന്നു. ലക്ഷകണക്കിന് ആളുകളിൽ പുതിയതായി കോവിഡ് സ്ഥിരീകരിച്ചപ്പോൾ നിരവധി ആളുകൾ കോവിഡ് മൂലം മരണപ്പെടുകയും ചെയ്തു. എന്നാൽ അതിൽ നിന്നെല്ലാം ഇന്ത്യ തിരിച്ചുവരവിന്റെ പാതയിലാണെന്നാണ് ഇപ്പോഴുള്ള കണക്കുകൾ വ്യക്തമാക്കുന്നത്. രണ്ടാം തരംഗത്തിന്റെ തീവ്രഘട്ടം അവസാനിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയവും അറിയിക്കുന്നു.

ലക്ഷദ്വീപിന് ഐക്യദാർഢ്യം: രാജ്ഭവന് മുന്നില്‍ ഇടത് എംപിമാരുടെ പ്രതിഷേധം

covid 19

രാജ്യത്തിന്റെ പകുതിയോളം പ്രദേശങ്ങളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തിനും താഴെയെത്തി. പ്രതിദിനം കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണവും കുറഞ്ഞ് വരുകയാണ്. ഒരു ഘട്ടത്തിൽ പ്രതിദിനം നാല് ലക്ഷത്തോളം ആളുകൾക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അത് ഒന്നര ലക്ഷത്തിന് താഴെയാണ്. രോഗവ്യാപന തോതിൽ സ്ഥിരത വന്നതായും കേന്ദ്രം വ്യക്തമാക്കുന്നു.

'രാജ്യത്തെ പകുതിയോളം വരുന്ന 350 ജില്ലകളില്‍ നിലവില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ചു ശതമാനത്തില്‍ താഴെയാണ്. 145 ജില്ലകളില്‍ അഞ്ചിനും പത്ത് ശതമാനത്തിനും ഇടയിലാണ് നിരക്ക്. ബാക്കിയുള്ള 239 ജില്ലകളിലാണ് പത്ത് ശതമാനത്തിന് മുകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ളത്.' ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ.ബല്‍റാം ഭാര്‍ഗവ പറഞ്ഞു.

ഏപ്രിൽ മാസത്തിന്റെ ആരംഭ ഘട്ടത്തിൽ പത്ത് ശതമാനത്തിന് മുകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുണ്ടായിരുന്ന
200 ജില്ലകളിൽ നിന്ന് ഏപ്രിൽ അവസാനത്തോടെ 600 ആയി ഉയർന്നു. മരണനിരക്കിലും ഗണ്യമായ വർധനവ് ഉണ്ടായി. ഓക്സിജന്റെയും വെന്റിലേറ്റർ ബെഡുകളുടെയും അടക്കം ക്ഷാമം കോവിഡ് ബാധിച്ച നിരവധി പേരുടെ ജീവനാണ് കവർന്നത്. മരണനിരക്കിൽ ഇപ്പോഴും ആശങ്ക നിലനിൽക്കുന്നുണ്ട്.

Recommended Video

cmsvideo
Covid: Zero daily deaths announced in UK for first time

അതേസമയം ലോകാരോഗ്യ സംഘടനയുടെ നിർദേശമനുസരിച്ച് ഒരു പ്രദേശത്ത് തുടർച്ചയായി രണ്ടാഴ്ചയെങ്കിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തിൽ കോവിഡ് വ്യാപനം സ്ഥിരതയിലാണെന്ന് പറയാം. രോഗികളുടെ എണ്ണം കുറഞ്ഞതോടെ പല സംസ്ഥാനങ്ങളും അൺലോക്കിങ്ങിലേക്ക് കടന്നു. കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങൾ ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്.

നമ്മള്‍ ശരിയായ ദിശയിലേക്കാണ് നീങ്ങുന്നതെന്ന് ഡോ ബൽറാം ഭാർഗവ പറഞ്ഞു. പരിശോധനകളും ജില്ലാതലത്തിലെ നിയന്ത്രണങ്ങളും കാര്യങ്ങള്‍ എളുപ്പമാക്കി. എന്നിരുന്നാലും, ഇത് സുസ്ഥിര പരിഹാരമല്ല. ലോക്ക്ഡൗണുകളും മറ്റു നിയന്ത്രണങ്ങളും ലഘൂകരിക്കുന്നതിനുള്ള ഒരു സംവിധാനം നമ്മള്‍ കണ്ടെത്തേണ്ടതുണ്ട്, അത് വളരെ ക്രമേണയും വളരെ സാവധാനത്തിലും ചെയ്യേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കറുപ്പില്‍ തിളങ്ങി പരിനീതി ചോപ്ര: പുതിയ ചിത്രങ്ങള്‍ കാണാം

English summary
India covid numbers centre says peak stage crossed transmission stabilising
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X