Get Updates
Get notified of breaking news, exclusive insights, and must-see stories!

കോവിഡ്: 24 മണിക്കൂറിൽ രാജ്യത്ത് 1,45,384 പുതിയ കേസുകൾ; ചികിത്സയിൽ 10 ലക്ഷത്തിലധികം പേർ

10,46,631 പേരാണ് വിവിധ സംസ്ഥാനങ്ങളിലായി കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്

ന്യൂഡൽഹി: കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തിൽ വിറങ്ങലിച്ച് നിൽക്കുകയാണ് ലോകരാജ്യങ്ങളെല്ലാം. ഇന്ത്യയിലും അതിവേഗം രോഗികളുടെ എണ്ണം വർധിക്കുന്നത് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിൽ 1,45,384 പേർക്കുകൂടി രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെയുള്ള ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. തുടർച്ചയായ അഞ്ചാം ദിവസമാണ് ഒരു ലക്ഷത്തിലധികം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്.

ബംഗാളിൽ വീട് കയറി പ്രചാരണം നടത്തി അമിത് ഷാ- ചിത്രങ്ങൾ

Covid 19

ഇതോടെ രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം പത്ത് ലക്ഷം കടന്നു. 10,46,631 പേരാണ് വിവിധ സംസ്ഥാനങ്ങളിലായി കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. അതേസമയം രോഗബാധിതരായിരുന്ന 77,567 പേർ കഴിഞ്ഞ 24 മണിക്കൂറിൽ രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 1,19, 90,859 ആയതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 794 മരണംകൂടി കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചതോടെ മരണനിരക്ക് 1,68,436 ആയി. ഇതുവരെ 9,80,75,160 പേർ വാക്സിനേഷൻ സ്വീകരിച്ചു.

മഹാരാഷ്ട്രയിൽ തന്നെയാണ് കോവിഡ് വ്യാപനം വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നത്. സംസ്ഥാനത്ത് മാത്രം വെള്ളിയാഴ്ച അറുപതിനായിരത്തോളം പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. മുംബൈ നഗരത്തിലും കോവിഡ് വ്യാപനം രൂക്ഷമാണ്. ഇതോടെ ലോക്ക്ഡൗൺ ഉൾപ്പടെയുള്ള കർശന നടപടികളിലേക്ക് സംസ്ഥാനം നീങ്ങിയേക്കുമെന്ന സൂചനയും സർക്കാർ നൽകുന്നു.

മറ്റ് സംസ്ഥാനങ്ങളിലും കോവിഡ് രോഗികളുടെ എണ്ണം അതിവേഗം ഉയരുന്നതായി കണക്കുകൾ വ്യക്തമാക്കുന്നു. ഉത്തർപ്രദേശിൽ 9.695 പേർക്കും ഡൽഹിയിൽ 8,521 പേർക്കും കോവിഡ് സ്ഥിരീകരിച്ചു. ഏറ്റവും കൂടുതൽ രോഗികളുള്ള സംസ്ഥാനങ്ങളിൽ മഹാരാഷ്ട്ര തന്നെയാണ് മുന്നിൽ 3,288,540 പേർക്ക് മഹാരാഷ്ട്രയിൽ കോവിഡ് സ്ഥിരീകരിച്ചപ്പോൾ രണ്ടാമതുള്ള കേരളത്തിൽ ഇതുവരെ 1,154,594 കോവിഡ് ബാധിതരായി. കർണാടകയും തമിഴ്നാട്ടിലും സമാന സ്ഥിതിയാണുള്ളത്.

അസ്മിത സൂദിൻ്റെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിമൂന്ന് കോടി അമ്പത്തിരണ്ട് ലക്ഷം പിന്നിട്ടു. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം ഏഴ് ലക്ഷത്തിലധികം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. മരണസംഖ്യ 29.27 ലക്ഷം കടന്നു. നിലവിൽ രണ്ട് കോടിയിലേറെ പേർ‌ ചികിത്സയിലുണ്ട്. രോഗികളുടെ എണ്ണത്തിൽ അമേരിക്കയും ബ്രസീലും മാത്രമാണ് ഇന്ത്യയ്ക്ക് മുന്നിലുളളത്.അമേരിക്കയിൽ മൂന്ന് കോടി പതിനെട്ട് ലക്ഷം രോഗബാധിതരുണ്ട്. 5.74 ലക്ഷം പേർ മരിച്ചു. ബ്രസീലിൽ ഒരു കോടി മുപ്പത്തിമൂന്ന് ലക്ഷം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 3.48 ലക്ഷം മരണങ്ങളും റിപ്പോർട്ട് ചെയ്തു.

Recommended Video

cmsvideo
    Facts about covid vaccination by Dr Manoj Vellanad | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+